പ്രഭാ–
ആദിസങ്കല്പശ്രീ കരുണാകരഗുരു വെളിവാക്കിത്തരുന്ന ഈ ആശയം ഉള്‍ക്കൊള്ളുന്നത് നാം ഓരോരുത്തരുമാകുന്ന ജീവന്റെയും ജീവനുകളായ നാം ജനിച്ചു പ്രവര്‍ത്തിക്കുന്ന പ്രപഞ്ചത്തിന്റെയും കാരണവും ലക്ഷ്യവും എന്താണെന്ന ബോധ്യപ്പെടുത്തലുകളാണ്.
അനേക തലമുറകളുടെ നിരവധിയായ അന്വേഷണങ്ങളിലൂടെ, ആദ്ധ്യാത്മികവും ഭൗതികവുമായ വിശ്വാസങ്ങളിലൂടെ മാനവരാശി കടന്നുപോയിട്ടുണ്ടെങ്കിലും, ശാസ്ത്രീയവും പ്രാപഞ്ചികവുമായ വിജ്ഞാനം സാധ്യമായിട്ടുണ്ടെങ്കിലും, സാങ്കേതിക വിദ്യകള്‍ ഏറെ കൈവശമാക്കിയിട്ടുണ്ടെങ്കിലും നാം ആരെന്നോ എന്തെന്നോ എവിടെ നിന്നു വന്നുവെന്നോ ജീവിതത്തിന്റെ അര്‍ത്ഥം എന്തെന്നോ ഇന്നോളം മനസിലായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്രമേല്‍ ഉന്നതമായ ചിന്താശേഷി ആര്‍ജ്ജിച്ചു നില്ക്കുന്ന നാം മനുഷ്യര്‍ക്ക് നമ്മെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നത് കാണിക്കുന്നത് നാമെന്ന ജീവന് അത്രമേല്‍ സങ്കീര്‍ണ്ണമായ പ്രതിഭാസമാണെന്നാണ്.
ദൈവം നമ്മെ സൃഷ്ടിച്ചു വളര്‍ത്തുന്നുവെന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു. ദൈവം എന്നൊരു ശക്തിവിശേഷം ഇല്ലെന്നും, നാം ആയിരിക്കുന്ന ജീവപ്രവര്‍ത്തനങ്ങള്‍ വിശേഷിച്ചൊരു കാരണവും ലക്ഷ്യവും അര്ത്ഥവുമൊന്നുമില്ലാതെ പ്രാപഞ്ചികമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നും മറ്റൊരു കൂട്ടര് വിശ്വസിക്കുന്നു. വിശ്വാസത്തിന്റെ രണ്ടു മാനങ്ങളാണ് ഇവിടെ നമുക്ക് കാണാനാവുന്നത്.
വിപരീത ധ്രൂവങ്ങളില്‍ നില്ക്കുന്ന ഈ രണ്ടു വിശ്വാസങ്ങള്‍ക്കും അടിസ്ഥാനമായി യുക്തിഭദ്രതയൊന്നുമില്ല. അതുകൊണ്ടു തന്നെ ദൈവം ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നതിനെ സംബന്ധിച്ച് തെളിവുകള്‍ എന്തെങ്കിലും പറയാനുമില്ല.
ഇന്ന് നമുക്ക് ഏറ്റവുമധികം വിശ്വാസവും ആരാധനയും ഉള്ളത് ശാസ്ത്രത്തോടാണ്. ശാസ്ത്രം പറയുന്നത് സത്യമാണെന്നുള്ള ഉറപ്പുണ്ട്. അത് തെളിവുകള്‍ കൊടുക്കുന്ന ഉറപ്പാണ്. ആ തെളിവുകള്‍ക്ക് പ്രത്യക്ഷതയുണ്ട്; കേവലമായ വിശ്വാസത്തിന്റെ പിന്‍ബലം ആവശ്യമായി വരുന്നില്ല. പ്രത്യക്ഷമായ തെളിവുകള്‍ സാധ്യമല്ലാതിരിക്കുന്ന സാഹചര്യങ്ങളില്‍ യുക്തിഭദ്രവും താത്ത്വികവുമായിട്ടാണ് ശാസ്ത്രം വിവരണങ്ങള്‍ കൊടുക്കുന്നത്. യുക്തിഭദ്രവും ശാസ്ത്രീയവുമായ വിവരണങ്ങളെ വിവേകമുള്ള മനസ്സുകള്‍ക്ക് തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ പോയ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ശാസ്ത്രത്തിന്റെ വിവരണങ്ങള്‍ ഇന്ന് മതനേതൃത്വങ്ങള്‍ക്കും സ്വീകാര്യമാണ്. ഇതിന്റെ ഫലമായിട്ട് അടിസ്ഥാനപരമായി ലോകജനതയ്ക്ക് ഒന്നിക്കാന്‍ ഒരൊന്ന് എന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍, ശാസ്ത്രം കാണിക്കുന്ന വെളിച്ചത്തിലൂടെ, ഭൗതിക ലക്ഷ്യങ്ങള്‍ വെച്ച് ആണെങ്കില്‍ക്കൂടി, മത വര്‍ഗ്ഗ ദേശ ഭേദങ്ങളൊന്നുമില്ലാതെ നിലവിലെ പരിഷ്കൃത സമൂഹങ്ങളെല്ലാം സഞ്ചരിക്കുന്നത് ഒരേ വഴിയില്ക്കൂടിത്തന്നെയാണ്.
പൂര്‍ണ്ണമായും സത്യമായ ഒരു നിലനില്പാണ് ശാസ്ത്രത്തിന് ഉള്ളതെങ്കിലും, നാം ആയിരിക്കുന്ന ജീവന് എന്താണെന്നോ, ഇങ്ങനെ ശരീരസ്ഥരായി കുറച്ചുകാലത്തേക്ക് ഭൂമിയില്‍ പ്രവര്‍ത്തിക്കാന്‍ കാരണമെന്തെന്നോ, പ്രവര്‍ത്തിക്കുന്നതിന്റെ അന്തിമമായ ലക്ഷ്യം എന്തെന്നോ ശാസ്ത്രത്തിനും പറയാന്‍ കഴിയുന്നില്ല. അതായത്, ശാസ്ത്രമെന്ന സത്യത്തിന് ഭൗതികമായ നിലനില്പുകളെ വിവരിക്കാന്‍ മാത്രമാണ് സാധിക്കുന്നത്.
എല്ലാ ഭൗതികമായ നിലനില്പുകള്ക്കു പിന്നിലും കാരണം എന്ന ഒരു ശക്തിയുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്റെ സൃഷ്ടികള്‍ എല്ലാം മനസ് എന്ന സൂക്ഷ്മമായ കാരണത്തില്‍ നിന്ന് ഉത്ഭവിച്ച്, പ്രകൃതിയിലുള്ള രൂപതരമായ പലവിധ നിലനില്പുകളെ ഉപയോഗപ്പെടുത്തി സംഭവിച്ചിട്ടുള്ളതാണ്. നാം അധിവസിക്കുന്ന ഭൂമിയും നമ്മുടെ സൗരയൂഥവും പ്രപഞ്ചമാകെയും വെറുതെ ഉണ്ടായി വന്നു പ്രവര്‍ത്തിച്ചു നില്‍ക്കുന്നുവെന്ന് വിചാരിക്കുന്നത് ശരിയല്ല.
ഇങ്ങനെ, കാരണമില്ലാതെ കാര്യങ്ങള്‍ സംഭവിക്കുന്നില്ല എന്ന യുക്തിഭദ്രതയില്‍ പോയകാലത്തിന്റെ ദൈവവിശ്വാസങ്ങള്‍ നിലവില്‍ വന്നു പ്രവര്‍ത്തനമായി വ്യാപിച്ചു ശക്തിപ്പെട്ടു.
നമ്മുടെ ജീവനും മനസും സൂക്ഷ്മമായ നിലനില്പുകളാണ്. മരണത്തിലൂടെ ശരീരം നഷ്ടപ്പെട്ടതിനു ശേഷവും ജീവനും മനസും നിലനില്‍ക്കുമോ? മരണശേഷവും ജീവന് നിലനില്ക്കുന്നുവെങ്കില് ആ നിലനില്പ് രൂപമൊന്നുമില്ലാത്ത ഒരവസ്ഥയായിരിക്കുമല്ലൊ! അത് ഉണ്ടെന്നോ ഇല്ലെന്നോ എങ്ങനെയാണ് നമുക്ക് പറയാന്‍ പറ്റുന്നത്?
നമ്മെ സംബന്ധിച്ചിടത്തോളം ഇനി ആശ്യമായിട്ടുള്ളത് ഭൗതികശാസ്ത്രത്തിന് ഉണ്ടായിരിക്കുന്നതു പോലെതന്നെ വ്യക്തതയുള്ള ഒരു സൂക്ഷ്മശാസ്ത്രമാണ്. എങ്കിലേ നാം എന്ന പ്രവര്ത്തനമായിരിക്കുന്ന ജീവനെയും, പ്രപഞ്ചത്തിനു കാരണമായിരിക്കുന്ന ശക്തിവിശേഷത്തെയും നമുക്ക് വേണ്ടും വണ്ണം അറിയുന്നതിനു കഴിയൂ!
ഒരവസ്ഥയുടെ സൂക്ഷ്മമായ നിലനില്പിനെ നമുക്ക് ബോധ്യപ്പെടാനാവുന്നത് യുക്തിഭദ്രമായും താത്ത്വികമായും ആയിരിക്കും. യുക്തിഭദ്രവും താത്ത്വിവകവുമായ യോഗ്യതയുള്ള കാരണതരമായ അറിവിന് ശാസ്ത്രവുമായി പൊരുത്തപ്പെട്ടു നില്‍ക്കുന്നതിനേ കഴിയൂ. കാരണം, ശാസ്ത്രം സത്യമാണ്. സത്യത്തിന് ശാസ്ത്രവുമായി പൊരുത്തപ്പെടാനേ കഴിയൂ.
നാം ജീവനുകളെ സംബന്ധിക്കുന്ന, നാം അറിയാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിവരങ്ങളും നമുക്ക് കിട്ടണം. കിട്ടാതിരിക്കുന്നുവെങ്കില് അതിന്റെ കാരണവും വ്യക്തമാകണം.
മഹാഗുരുക്കന്മാരും ഉജ്വലരായ ഭരണകര്‍ത്താക്കന്മാരും ശാസ്ത്രകാരന്മാരും ഒക്കെയായി നിരവധി മഹദ്ജീവനുകള് തലമുറകളിലൂടെ പ്രവര്‍ത്തിച്ചതിന്റെ തുടര്‍ച്ച എന്നതായി നമ്മെ കണ്ടെത്തുന്ന പുതിയ അറിവിലേക്ക് പ്രവേശിക്കാന്‍ തക്കവണ്ണം ഇന്ന് നാം എത്തി നില്ക്കുന്നു. ഇവിടത്തോളം എത്തിപ്പെടുന്നതിനു തക്കവണ്ണം മാനവരാശിക്കായി വെളിച്ചം പകര്‍ന്നു തന്നിട്ടുള്ള മുഴുവന്‍ ഗുരുക്കന്മാരെയും ജ്ഞാനികളെയും ശാസ്ത്രകാരന്മാരെയും ത്യാഗികളായ മുഴുവന്‍ പേരെയും ഇവിടെ ആദരവോടെ സ്മരിക്കുകയാണ്.
ആദ്ധ്യാത്മികവും സാമ്പത്തികവും രാഷ്ട്രീയവും സേവനവും സാംസ്കാരികവുമായി, മനുഷ്യന് ഏര്‍പ്പെട്ടിരിക്കുന്ന സകല പ്രവര്‍ത്തന മേഖലകളെയും, ആദിസങ്കല്പശ്രീ കരുണാകരഗുരു വെളിവാക്കിത്തരുന്ന സകലതിലും നിറഞ്ഞു നില്ക്കുന്ന സത്യത്തിനും പ്രാപഞ്ചികമായ ലക്ഷ്യത്തിനും തക്കവണ്ണം ക്രമീകരിച്ച്, എല്ലാവര്ക്കും എല്ലാം കിട്ടണം എന്ന ലക്ഷ്യം സാക്ഷാത്കരിച്ച്, തികവുറ്റ ലോകം നിര്‍മ്മിക്കുക എന്ന പദ്ധതിയനുസരിച്ചാണ് ദ് വണ്‍ റ്റു യുണൈറ്റ് (ഒന്നിക്കാന്‍ ഒരൊന്ന്) പ്രവര്‍ത്തിക്കുന്നത്.
ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഉടമ ആദിസങ്കല്പശ്രീ കരുണാകരഗുരു മാത്രമാണ്. എല്ലാ പ്രവര്‍ത്തനങ്ങളിലും ഗുരുവിന്റെ സാന്നിധ്യം നിറഞ്ഞു നില്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെ ഓരോരുത്തരെയും ദ് വണ്‍ റ്റു യുണൈറ്റിലേക്ക് ക്ഷണിക്കുകയാണ്..
ത്രികാലങ്ങളെ കണ്ടറിയുന്ന ഗുരുവിന്റെ ജ്ഞാനം ഉള്‍ക്കൊള്ളുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമായി ദ് വണ്‍ റ്റു യുണൈറ്റ് എന്ന വെബ്സൈറ്റ് കാണുക.
ഭരണകര്‍ത്താവ്
ഉയര്ന്നതെന്നോ താഴ്ന്നതെന്നോ ഉള്ള പരിഗണനക്ക് ഇടം കൊടുക്കാതെ ലോകത്ത് ഏതു സമൂഹത്തിലും പ്രാപഞ്ചികമായ അനിവാര്യതയോടെ സംഭവിക്കേണ്ടുന്ന സംഗതിയാണ് ഭരണനേതൃത്വം എന്നത്. സമൂഹം എന്ന ഘടനയുടെ നിലനില്പും പരിവര്‍ത്തനങ്ങളും വേണ്ടുംവണ്ണം സാധ്യമാകുന്നത് ഭരണപരമായ നേതൃത്യത്തിന്റെ മികവിലൂടെയാണ്.
പരപസ്പര ബന്ധവും പരിചയവുമൊന്നുമില്ലാത്ത ലോകസമൂഹങ്ങളില്‍ എല്ലായിടത്തുമായി ചരിത്രാതീത കാലം മുതല്‍ ഭരണമെന്ന പ്രവര്‍ത്തനം നിലനിന്നിരുന്നുവെന്നാണ് കാണാനാവുന്നത്. മനുഷ്യന് ഉള്ളിടത്തെല്ലാം നിലനില്ക്കുന്നു എന്നതുകൊണ്ട് ഭരണം എന്ന സാമൂഹികമായ അനുഭവത്തെ പ്രാപഞ്ചികമായ നിശ്ചയം എന്നതായാണ് മനസിലാക്കാനാവുന്നത്.
നമുക്ക് അറിയാവുന്ന പ്രപഞ്ചത്തിന്റെ നിലനില്പ് എന്നതുതന്നെ ഒരു കേന്ദ്രീകൃമായ പ്രവര്‍ത്തനത്തിന്റെ കൃത്യതയിലൂടെയാണ് സംഭവിക്കുന്നത്. മൊത്തമായ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിക്കുന്ന വ്യക്തതയുള്ള അറിവ് ശാസ്ത്രചിന്തകള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും, നക്ഷത്രമണ്ഡലങ്ങള്ക്കും നക്ഷത്രമണ്ഡലങ്ങള്ക്കുള്ളിലെ നമ്മുടെ സൗരയൂഥം പോലുള്ള നിലനില്പുകള്ക്കും കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളുടെ വിവധ തലങ്ങള്‍ ഉള്ളതായാണ് കാണാനുണ്ടാവുന്നത്.
ക്ഷീരപഥ കേന്ദ്രത്തെ അനുസരിച്ചു നില്ക്കുന്ന സൂര്യനും, സൂര്യനെ അനുസരിച്ചു നില്ക്കുന്നതിനു മാത്രം കഴിയുന്ന ഗ്രഹങ്ങളും ഗ്രഹങ്ങള്‍ക്കു കീഴിലായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളുമെല്ലാം ജീവനുകള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രാപഞ്ചികമായ നേതൃത്വം എന്ന പ്രവര്‍ത്തനഗതിയുടെ വ്യക്തമായ തെളിവുകള്‍ തന്നെയാണ്. പ്രാപഞ്ചികമായ യോഗ്യതകളും വിശേഷങ്ങളുമല്ലാതെ മറ്റൊന്നും നാം ആയിരിക്കുന്ന ജീവനുകളില്‍ നിറയുന്നതിനും സംഭവിക്കുന്നതിനും ഉണ്ടാവുന്നില്ലല്ലൊ!
പ്രാപഞ്ചികമായ പ്രവര്‍ത്തനമാണ് ജീവനുകള്ക്കിടയിലെ നേത്യമെന്ന സ്ഥിതിവിശേഷമെന്നു കാണാമെങ്കിലും ഈ പ്രവര്‍ത്തനം അടിസ്ഥാനപരമായി തത്ത്വാധിഷ്ഠിതമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍ത്തന്നെ ജ്ഞാനികളാല്‍ ലഭ്യമാകുന്ന ഉന്നതമായ തത്ത്വങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിച്ചു നില്‍ക്കുമ്പോഴാണ് ഉന്നത സാംസ്കാരിക മൂല്യങ്ങള്‍ പേറുന്ന ഭരണം എന്നതായി പരിഗണിക്കാനാവുന്നത് എന്നു വ്യക്തമാവുകയാണ്.
പ്രാപഞ്ചകമായ പ്രവര്‍ത്തനങ്ങളുടെ കാരണവും ലക്ഷ്യവും ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവനുകളുടെ ജ്ഞാനം പ്രാവര്‍ത്തികമാക്കുന്നതില്‍ ഏര്‍പ്പെടുന്ന ജീവന് എന്ന നിലയിലാണ് ഭരണകര്‍ത്താവിന്റെ സ്ഥാനം. ഇക്കാരണത്താല്‍ സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിനു കഴിയുന്ന ജീവനുകള്‍ക്കിടയില്‍ ജ്ഞാനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരന് എന്ന പരിഗണന ലഭിക്കുന്നതിന് ഭരണകര്‍ത്താവിനു കഴിയുന്നു.
ശാസ്ത്രജ്ഞന്
രൂപതരമായ ഒരു നിലനില്പിന്റെ വിശേഷങ്ങള്‍ കണ്ടെത്തുന്നതിനോ, നിലനില്പില് നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജത്തെ മറ്റൊരു അവസ്ഥയിലേക്ക് പരിവര്‍ത്തിതമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിനോ കഴിയുന്ന ജീവനെയാണ് ശാസ്ത്രജ്ഞന് എന്നു പറയുന്നത്.
ഒരു സാധാരണ ജീവനു സാധ്യമാകുന്നത്, പ്രകൃതിയില്‍ അതിനു കിട്ടിയിരിക്കുന്ന ശരീരമുപയോഗിച്ച് ശേഷിക്കനുസരിച്ച് ലഭ്യതകളെ എടുത്തുപയോഗിക്കുക എന്നതാണ്. അതായത്, ഊര്‍ജ്ജവിനിമയം എന്ന നിലയില്‍ അത്രത്തോളം നടപ്പാക്കാന്‍ മാത്രം ആ ജീവന് സാധിക്കുന്നു. മൃഗങ്ങളും മനുഷ്യര്‍ക്കിടയില്‍ത്തന്നെ മഹാഭൂരിപക്ഷവും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്നതിനു മാത്രം കഴിയുന്നവരാണ്.
സാധാരണമെന്നു പറയാനാവുന്ന വിധം കര്‍മ്മങ്ങള്‍ ജന്മാന്തരങ്ങളിലൂടെ കൃത്യതയോടെ ചെയ്തു പൂര്‍ത്തീകരിച്ച് ശേഷിയാര്ജ്ജിച്ചതിനു ശേഷം മാത്രം സംഭവിക്കുന്നതാണ് ഏതെങ്കിലുമൊരു രൂപത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജത്തെ മറ്റൊരവസ്ഥയിലേക്ക് മാറ്റി പുതിയ പ്രവര്‍ത്തനം സാധ്യമാക്കുകയോ പുതിയത് കണ്ടെത്തുകയോ എന്നത്. വൈദ്യുതിയും എല്ലാവിധമായ യന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി ഇന്ന് മനുഷ്യന് സൗകര്യാര്‍ത്ഥം ഉപയോഗിക്കുന്ന എന്തും ശാസ്ത്രകാരനാല് സാധ്യമായ ഊര്‍ജ്ജത്തിന്റെ പരിണതികളാണ്. ഇത്തരത്തില്‍ ലോകത്തെ പരിവര്ത്തിതമാക്കുന്നതില് വലിയ പങ്ക് ശാസ്ത്രകാരന് വഹിക്കുന്നു.
എല്ലാ മനുഷ്യരും പ്രവര്‍ത്തന നിരതരായിരിക്കുന്നുവെങ്കിലും, എല്ലാവരും ഉത്സാഹികള്‍ ആയിരിക്കുന്നുവെങ്കിലും, എല്ലാവര്ക്കും ശാസ്ത്രകാരന് ആകാന്‍ കഴിയാത്തതിന്റെ കാരണം ജീവന് പ്രവര്‍ത്തനമണ്ഡലങ്ങള്‍ താണ്ടി വന്നിട്ടില്ല എന്നതുകൊണ്ടു തന്നെയാണ്. ഒരു ജീവന് ശരീരസ്തനായി പ്രവര്‍ത്തിച്ചു നില്ക്കുന്ന കാലഘട്ടം ഉള്‍ക്കൊള്ളുന്ന വൈഭവത്തെ കടന്നുപോകുന്ന പ്രവര്‍ത്തനം നടത്താനാവുന്ന ജീവനു മാത്രമേ ശാസ്ത്രകാരന് ആകാന്‍ കഴിയുന്നുമുള്ളൂ.
ശാസ്ത്രകാരന്റെയും സാധാരണ മനുഷ്യന്റെയും പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമായി കാണാനുണ്ടാവുന്നത്, സാധാരണ മനുഷ്യന്റെ പ്രവര്‍ത്തനം അയാളുടെ മരണത്തോടെ അവസാനിക്കുന്നു എന്നുള്ളതാണ്. പുതിയ അറിവും മാര്‍ഗ്ഗദര്‍ശനവും എന്ന നിലയില്‍ സംഭാവന ചെയ്യാത്ത എല്ലാത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ഈ ഗണത്തിലാണ് പരിഗണിക്കാനാവുന്നത്.
കണ്ടെത്തലുകളിലെ തത്ത്വങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊണ്ട്, ശാസ്ത്രകാരന് എന്ന ജീവന്റെ ഭൗതികമായ പ്രവര്‍ത്തനം അവസാനിച്ചതിനു ശേഷവും, പിന്തുടരുന്നവര്‍ക്ക് ശാസ്ത്രകാരന് കണ്ടെത്തിയ തത്ത്വങ്ങള്‍ ഉപയോഗിച്ച് സാധ്യമാവുന്നിടത്തോളം കാലം പ്രവര്‍ത്തനം തുടരുന്നതിന് കഴിയുന്നു. ജീവന്റെ അമരത്വം എന്നതിന്റെ അര്‍ത്ഥവും നിര്‍ണ്ണയിക്കപ്പെടുന്നത് ഇത്തരത്തിലാണ്. ഇക്കാരണത്താല്‍ ശാസ്ത്രകാരന് സമൂഹത്തെ പരിവര്ത്തിതമാക്കുന്ന ശക്തിവിശേഷമായി നിലനില്ക്കുക തന്നെ ചെയ്യുന്നു. സാധാരണ കര്‍മ്മം ചെയ്യുന്നവരെ സംബന്ധിച്ച് ഔദ്യോഗികമായ പ്രവര്‍ത്തനം അവസാനിച്ചതിനു ശേഷം പിന്തുടരാന് കാര്യമായൊന്നും ശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം താരതമ്യത്തില്‍ നിന്നാണ് സാമാന്യമായി ശാസ്ത്രകാരന്റെയും സാധാരണക്കാരന്റെയും വ്യത്യാസം കണ്ടെത്തനാവുന്നത്.
ഒറ്റ നോട്ടത്തില്‍ ജ്ഞാനികളും ശാസ്ത്രജ്ഞരും ഒരേപോലെ ആണെന്നു തോന്നാമെങ്കിലും, ഭൂത വര്‍ത്തമാന ഭാവികള്‍ കണ്ടെറിയുന്നതിനു കഴിയുന്ന ജ്ഞാനിയുടേതില് നിന്നു വ്യത്യസ്തമായി ശാസ്ത്രജ്ഞനെക്കൊണ്ട് ആവുന്നത് ഊര്‍ജ്ജത്തെ പരിവര്‍ത്തിതമാക്കി പ്രവര്‍ത്തിപ്പിക്കുക എന്നതു മാത്രമാണ്. ഇക്കാരണത്താല്‍ ശാസ്ത്രകാരന് എന്ന ജീവന് ത്രികാലങ്ങള്‍ കണ്ടറിയുന്ന ജ്ഞാനിയെപ്പോലെ അവസ്ഥാപരമായി ഉന്നതനാവുന്നേയില്ല.
എഴുത്തുകാരന്
ആവാഹിക്കപ്പെടുന്ന പ്രകൃതിയുടെ വൈവിധ്യങ്ങളെ മനസ് സ്വന്തം താല്പര്യങ്ങള്ക്കൊത്ത് ക്രമീകരിക്കുമ്പോള്‍ ഭാവനകള്‍ ജനിക്കുന്നു. ഭാവനയെന്നത് ഒരോ മനുഷ്യ ജീവനിലും സംഭവിച്ചു നില്‍ക്കുകയും ചെയ്യുന്നു. അതായത്, ജീവനില്‍ നിക്ഷിപ്തമായിരിക്കുന്ന സൂക്ഷ്മമായ ഊര്‍ജ്ജത്തെ മറ്റൊരവസ്ഥയിലേക്ക് സൂക്ഷ്മമായി പരിവര്ത്തിതമാക്കുന്നതിന് മനസ് ശേഷിയാര്ജ്ജിച്ചിരിക്കുന്ന അവസ്ഥ..
ജന്മാന്തര ജീവിതംകൊണ്ട് സാധ്യമാകുന്ന വിവിധങ്ങളായ കര്‍മ്മങ്ങള്‍ താണ്ടിയ ജീവന് ഏറെയായ അറിവുകളുടെയും പ്രവര്‍ത്തനശേഷിയുടെയും ഇരിപ്പിടമായിത്തീരുന്നു. കര്‍മ്മപഥങ്ങള്‍ ഏറെ താണ്ടിയ ജീവന് കടന്നുവന്ന പരിചയത്തില്‍ നിന്ന് ലഭ്യമായിരിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മെനയുന്ന ഭാവനകള്‍ക്ക് രൂപം കൊടുക്കുന്നതിനെയാണ് എഴുത്ത് എന്നു പറയാനാവുന്നത്.
അക്ഷരങ്ങള്‍ എന്നത് ശേഷിയാര്‍ജ്ജിച്ച ജീവനുകള്‍ അവരുടെ ഭാവനകള്‍ക്കനുസരിച്ച് ശബ്ദവൈവിധ്യങ്ങള്ക്കു കൊടുത്ത പ്രതീകങ്ങള്‍ തന്നെയാണ്. ശബ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന അക്ഷരങ്ങളെന്ന രൂപങ്ങളുടെ ക്രമീകരണങ്ങളിലൂടെ, എഴുതിയ ജീവന് ഉള്‍ക്കൊണ്ടു നിന്നിരുന്ന ഭാവനാലോകം എന്താണെന്ന് മറ്റു ജീവനുകള്‍ക്ക് മനസിലാക്കുന്നതിനു കഴിയുന്നു. അതായത് അക്ഷരങ്ങളെന്നത് വിചാരങ്ങള്‍ക്കും ഭാവനകള്‍ക്കും സന്നിവേശിക്കുന്നതിനും മറ്റു ജീവനുകളിലേക്ക് വ്യാപിക്കുന്നതിനുമുള്ള മാധ്യമമാണ്. ഇത്തരത്തില്‍, അക്ഷരങ്ങള്‍ എന്ന ശബ്ദങ്ങളുടെ പ്രതീകത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന ഭാവനകളെ ഗ്രഹിക്കുന്നതിനു പരിശീലനം സിദ്ധിച്ചിരിക്കുന്ന ഓരോ ജീവനിലേക്കും എഴുത്തുകാരന് തന്റെ ഭാവനാമണ്ഡലം എത്തിച്ചു കൊടുക്കുന്നു.
സ്വാഭാവികമായും, എഴുത്ത് എന്ന ഭാവനാപരമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളിലേക്ക് ആകൃഷ്ടരാവുന്നതും ആ ഭാവനാമണ്ഡലം വലുതാണെന്നോ ഗുണകരമാണെന്നോ തോന്നുന്ന ജീവനുകള്‍ തന്നെയായിരിക്കും. ജ്ഞാനിയെപ്പോലെ ശാസ്ത്രകാരനെപ്പോലെ എഴുത്തുകാരനും ഇത്തരത്തില്‍ സമൂഹത്തെ സ്വാധിച്ചു നില്ക്കുന്നതിനും, ഭൗതികമായ ശരീരത്തിന്റെ സാന്നിധ്യമില്ലാത തന്നെ മറ്റ് ജീവനുകളിലേക്ക് ആശയം എന്ന നിലയില്‍ പ്രവേശിക്കുന്നതിനു സാധിക്കുന്ന ജീവന് എന്ന നിലയിലാണ് എഴുത്തുകാരന് സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിന് പ്രാപ്തനാകുന്നത്.
ജ്ഞാനിയെപ്പോലെ ത്രീകാല ബോധമില്ലാത്തവനോ ശാസ്ത്രജ്ഞനെപ്പോലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായി പരിണമിക്കുന്നതിനു തക്കവിധമോ തത്ത്വാധിഷ്ടിത നിയമം വെളിപ്പെടുത്തുന്നവനോ ആകാന്‍ എഴുത്തുകാരന് ആവുന്നില്ല. എങ്കിലും ശരി തെറ്റ് ഗുണ ദോഷ സങ്കല്പങ്ങളെക്കുറിച്ച് സമൂഹത്തെ ചിന്തിപ്പിക്കുന്നു എന്ന എനിലയില്‍ എഴുത്തുകാരന് പരിവര്‍ത്തന ശക്തിയായി നിലകൊള്ളുന്നു.
വ്യവസായി
രൂപങ്ങളായി പ്രകൃതിയില്‍ നിക്ഷിപ്തമായിരിക്കുന്ന ഊര്‍ജ്ജ വൈവിധ്യങ്ങളെ ശാസ്ത്രകാരന്റെ തത്ത്വങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തിതമാക്കി സമൂഹത്തില്‍ എത്തിക്കുന്ന പ്രവര്‍ത്തമാണ് വ്യവസായി നടപ്പാക്കുന്നത്. അതായത് ഊര്‍ജ്ജ നിക്ഷിപ്തമായ രൂപങ്ങളെ സമൂഹത്തിന് ഉപയോഗിക്കത്ത വിധം ഏറെയായി ഉല്പാദിപ്പിച്ച് വിതരണം ചെയത് ത്വരിതഗതിയില്‍ സമൂഹത്ത പരിവര്ത്തിതമാക്കുന്ന പ്രവര്‍ത്തനമാണ് വ്യവസായി ചെയ്യുന്നത്.
പ്രഥമദൃഷ്ട്യാ കേവലം സാമ്പത്തിക ലാഭം ലാക്കാക്കിയുള്ള പ്രവര്ത്തനമാണെന്നിരിക്കലും, താന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതരമായ അര്‍ത്ഥമൊന്നും ഗ്രഹിക്കാതെയാണെങ്കിലും ഊര്‍ജ്ജത്തെ വന്‍തോതില്‍ വിനിമയം ചെയ്യാന്‍ ശേഷി ആര്ജ്ജിച്ചിരിക്കുന്നതിനാലാണ് ഒരു ജീവന് വ്യവസായി എന്ന നിലയില്‍ പ്രവര്ത്തിക്കനാവുന്നത്.
ഊര്‍ജ്ജത്തെ അധികമായി വിനിയോഗിക്കുന്നതിന് അനുസരിച്ച് ജീവനുകള്‍ പെട്ടന്ന് പരിവര്‍ത്തിതമാകുന്നുവെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഇക്കാരണത്താല്‍ വ്യവസായിയുടെ പ്രവര്‍ത്തനമാണ് സമൂഹത്തെ ഭൗതികമായ പുരോഗതിയിലേക്കു നയിക്കുന്നതെന്നു കാണാം.
വ്യവസായി എന്നാല്‍ ധനവാനുമാണ്. ജീവന് ധനമാര്ജ്ജിക്കുന്നതിനും അതിനു തക്ക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും സാധിക്കുന്നത് ജീവനില്‍ പുണ്യം നിറഞ്ഞു നില്‍ക്കുന്നതിനാലാണ്. ഇത് പൂര്‍വ്വ ജന്മകര്മ്മമായി, യോഗ്യതയാര്ജ്ജിച്ചു നിന്നിരുന്ന ജീവനുകള്‍ക്കു വേണ്ടി കാലത്തിനൊത്ത പ്രതിഫലം വാങ്ങാതെ അല്ലെങ്കില്‍ ലഭിക്കാതെ പ്രവര്‍ത്തിച്ചതുകൊണ്ടോ അതിനു തുല്യമായ പ്രവര്‍ത്തനങ്ങളിലൂടെയോ വന്നുചേരുന്ന ഭാഗ്യവുമാണ്.
കലാകാരന്
ജീവനുള്ളവയിലും ഇല്ലാത്തവയിലുമായി പ്രകൃതിയുടെ നിക്ഷിപ്താവസ്ഥകളെ പ്രതിനിധീകരിക്കുകയും പ്രതീകവല്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കാലാകാരന്റേത്. ജീവന്റെ ഉന്നതമായ മറ്റേത് അവസ്ഥയെയും പോലെ സാധാരണ കര്‍മ്മങ്ങളുടെയും അനുഭവങ്ങളുടെയും മാനങ്ങള്‍ ഏറെ കടന്നുവന്നിട്ടുള്ള ജീവനാണ് കലാകാരന് എന്ന നിലയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനു സാധിക്കുന്നത്.
ആവശ്യം ലക്ഷ്യബോധം എന്നിങ്ങനെ മനസില്‍ നിറയുന്ന വിചാരവികാരങ്ങളെ അഥവാ പ്രകൃതിയിലെ അത്തരത്തിലുള്ള സൂക്ഷ്മ നിക്ഷിപ്താവസ്ഥകളെ ശബ്ദവും വെളിച്ചവും രൂപങ്ങളും ഉപയോഗിച്ച് പ്രതീകമാക്കുന്ന പ്രവര്‍ത്തനമാണ് കലാകാരനാല്‍ സാധ്യമാകുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ സാധാരണ ജീവനുകളിലേക്ക് സൂക്ഷ്മതരമായി കടന്നു ചെല്ലുന്നതിനു കലാകാരന് എന്ന ജീവന് പ്രാപ്തനായിത്തീരുന്നു.
ജ്ഞാനികള്‍ മുതല്‍ കലാകാരന്മാര് വരെയുള്ള വിഭാഗങ്ങളില്‍ പെടുന്ന ജീവനുകള്‍ സമൂഹത്തെ പരിവര്ത്തിതമാക്കുന്നതിന് പ്രാപ്തരായിക്കുന്ന ജീവനുകളാണെന്നും ആ പ്രവര്‍ത്തനത്തിന്റെ പങ്ക് എങ്ങനെയെന്നും ഓരോരുത്തര്‍ക്കും മനസിലാക്കാനാവുന്നു.
സന്ന്യാസി
പ്രത്യക്ഷമായ തൊഴില്‍ എന്തെങ്കിലും ഇല്ലാത്ത വിഭാഗം. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ എല്ലാം ത്യജിച്ച അഥവാ കാലത്തിന്റെ നിശ്ചയമായി അങ്ങനെ സംഭവിച്ചു നില്ക്കുന്ന ജീവനാണ് സന്ന്യാസത്തില്‍ എത്തുന്നത്. ഭൗതികമായ എന്തെങ്കിലും നേടണമെന്നു വിചാരിച്ചാല്‍ത്തന്നെ ഇത്തരം ജീവനുകള്‍ക്ക് സാധിക്കുകയേയില്ല. കര്മ്മഗതിക്കും പുണ്യത്തിന്റെ നിറവിനും ആനുപാതികമായാണല്ലൊ ജീവന്റെ ഭൗതിക നേട്ടങ്ങള്‍ സംഭവിക്കുന്നത്.
ത്യജിക്കള് എന്ന അവസ്ഥ ത്യാഗമാണ്. യഥാര്‍ത്ഥമായ സന്ന്യാസം പ്രകത്യാ സംഭവിക്കുന്നതാണ്. നമ്മുടേത് എന്നു കരുതി വെച്ചിരിക്കുന്ന എന്തെങ്കിലും നാമാരും സൃഷ്ടിച്ചതല്ലാത്തതുപോലെ സന്ന്യാസം എന്ന ജീവന്റെ അവസ്ഥയും പ്രകൃതിയില്‍ താനേ സംഭവിക്കുന്നു.
യഥാര്‍ത്ഥമായ സന്ന്യാസം സാത്വിക ഭാവത്തോട് അടുത്തുനില്ക്കുന്ന മനോനിലയാണ് പ്രകടമാക്കുന്നത്. ജ്ഞാനിയായ ഗുരുവെന്ന അവസ്ഥയിലേക്കുള്ള ജീവന്റെ ചുവടുവയ്പാണ് ജീവനു സംഭവിക്കുന്ന സന്ന്യാസത്തിലൂടെ സംഭവിക്കുന്നത്. മിക്കവാറും, ജ്ഞാനികളായ ഗുരുക്കന്മാരെ പിന്‍പറ്റുന്നതിനുള്ള വാസന ഇത്തരം ജീവനുകളില്‍ പ്രകടമാണ്.
ഭൗതികമായി ഒന്നും ഇല്ലാത്തവനെങ്കിലും സമൂഹത്തെ ക്രമീകരിക്കുന്നതിനു പിന്തുണ കൊടുക്കുന്നതില്‍ യഥാര്‍ത്ഥ സന്ന്യാസി വ്യാപൃതനായിരിക്കും. ജ്ഞാനികളായ ഗുരുക്കന്മാരുടെ അറിവുകള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ ഏറ്റവുമധികം സാധിക്കുന്നത് ഇത്തരം സന്ന്യാസിമാര്‍ക്ക് ആയിരിക്കും. കാരണം, സന്ന്യാസത്തില്‍ എത്തിയ ജീവന് എത്തിനില്‍ക്കുന്ന മണ്ഡലത്തോളമുള്ള കര്‍മ്മങ്ങള്‍ ഏതാണ്ട് കടന്നുവന്ന ജീവനാണ്. അതായത് കര്‍മ്മകാണ്ഡം ഇല്ലാത്തവനാണ്. കര്‍മ്മകാണ്ഡം ഇല്ലായ്ക നിമിത്തം ഭൗതികമായ ബന്ധങ്ങളും ഇല്ല. ബന്ധങ്ങള്‍ ഇല്ലായ്ക നിമിത്തം സ്വതന്ത്രമായ മനസ് ഉണ്ടാവുന്നതു നിമിത്തം ലോകത്ത് എല്ലാവരും സന്ന്യാസിക്ക് ഒരേപോലെ ആയിരിക്കുകയും ചെയ്യുന്നു. ഉന്നത യോഗ്യതയാര്ന്ന സന്യാസി കാണുന്ന വേര്‍തിരിവ്, ആര്‍ജ്ജിതമായ ശേഷികൊണ്ട് ബോധ്യമാകുന്ന, കര്‍മ്മത്തിന്റെ യോഗ്യതായോഗ്യതകള് എന്നതു മാത്രമായിരിക്കും.
യഥാര്‍ത്ഥ സന്ന്യാസി സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുക തന്നെ ചെയ്യുന്നു. സാധാരണ ജീവിതത്തിന്റെ കര്‍മ്മ പഥങ്ങള്‍ കടന്നുനില്‍ക്കുന്ന ജീവന് ആണെന്നതു തന്നെയാണ് ഇതിന്റെ കാരണം. ഇത്തരം ജീവനുകളെ ബഹുമാനിക്കുന്ന സമൂഹം വിചാരപരവും ഭൗതികവുമായ മുന്നേറ്റം ഉണ്ടാകുന്നവര്‍ ആയിത്തീരുന്നു.
കുറ്റവാളി
സമൂഹത്തിന്റെ നിയമങ്ങള്‍ക്കും യോഗ്യതാസങ്കല്പങ്ങള്ക്കും വിരുദ്ധമായ പ്രവര്‍ത്തനം നടത്തുന്ന ജീവനുകളെയാണ് കുറ്റവാളിയായി പരിഗണിക്കാനുണ്ടാവുന്നത്. അതിവേഗം പരിവര്ത്തിതമായിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ നന്മതിന്മകള് വേര്‍തിരിച്ച് നിര്‍വചിക്കുക എന്നത് വലിയ ചിന്താക്കഴപ്പം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. ഗൗരവതരമായ പല കുറ്റകൃത്യ സങ്കല്പങ്ങളും കാലം മാറുന്നതിനനുസരിച്ച് കുറ്റമല്ലാതായിത്തീരുന്നത് ചരിത്രത്തില്‍ എന്നും കാണാം.
ഒരൂ സമൂഹത്തിലോ രാജ്യത്തോ കുറ്റകൃത്യമായി കണക്കാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു സമൂഹത്തിലോ രാജ്യത്തോ കൃറ്റകൃത്യമായി പരിഗണിക്കുന്നേയില്ല എന്നാണ് കാണാനാവുന്നത്. യാഥാര്‍ത്ഥ്യം ഇങ്ങനെയായിരിക്കെ അടിസ്ഥാനപരമായി കുറ്റകൃത്യം എന്നൊന്ന് ഇല്ലെന്നു വരുന്നുവോ!? കുറ്റകൃത്യം എന്നത് സാമൂഹികമായ അല്ലെങ്കില്‍ അവസ്ഥാപരമായ ഒരു മനോനില മാത്രമാണോ? എങ്കില്‍ ശിക്ഷിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരണല്ലൊ യഥാര്‍ത്ഥമായി നീതി അര്‍ഹിക്കുന്നത്.!
ജീവനെക്കുറിച്ച് കാരണതരമായി അറിയുന്ന സംസ്കാരത്തില്‍ കുറ്റകൃത്യം എന്നതിനെ ജ്ഞാനാവസ്ഥ പ്രാപിച്ച ജീവനുകളുടെ നിശ്ചയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായുള്ള പ്രവര്‍ത്തനം എന്നതായാണ് നിര്വചിക്കാനാവുന്നത്. ഉന്നത നിലവാരമുള്ള നിയമം ഉല്പത്തിയാവുന്നത് അറിവുള്ള ജീവനുകളുടെ മനസില്‍ നിന്നാണല്ലൊ. ഇപ്രകാരമായിരിക്കുന്നതിനാല് യഥാര്‍ത്ഥമായ കുറ്റകൃത്യമെന്നതിനെ ജ്ഞാനികളുടെ വാക്കുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം എന്നതായാണ് പരിഗണിക്കാനുണ്ടാവുന്നത്. ഇങ്ങനെ വിലയിരുത്തുന്നതിനു പക്ഷേ, ജ്ഞാനികളുടെ വാക്കുകളെ ഒരു സമൂഹം എത്രത്തോളം ഉള്‍ക്കൊണ്ടു നില്ക്കുന്നു എന്നത് പ്രധാന ഘടകം തന്നെയാണ്. സമൂഹത്തെ സംബന്ധിക്കുന്ന ത്രികാലബോധം ഉണ്ടാകുന്നതിനു സാധിക്കുന്നതിന് ജ്ഞാനികള്‍ക്കു മാത്രമാണ്.
ഒരു ജീവന് കുറ്റവാളിയാകുന്നത് എന്തുകൊണ്ടാണെന്ന ്സാമാന്യമായി ഇവിടെ കാണേണ്ടിയിരിക്കുന്നു. ഏതൊരു പ്രവര്‍ത്തനവും എന്നതുപോലെ കുറ്റകൃത്യവും പ്രകൃതിയിലെ ഊര്‍ജ്ജത്തെ അത്തരത്തിലായി ഒരു ജീവന് വിനിമയം ചെയ്യുന്നുവെന്ന പ്രവര്‍ത്തനമാണ്. വലിയ കുറ്റവാളിയെന്നാല്‍ ജന്മാന്തരങ്ങളിലൂടെ കര്‍മ്മംകൊണ്ട് ശക്തിപ്പെട്ട് നില്ക്കുന്ന ജീവന് ജ്ഞാനികളുടെ മാര്ദര്ശത്തിന് എതിരായി ആ ഊര്‍ജ്ജം വിനിയോഗിക്കുന്നു എന്നതാണ്. കുറ്റകൃത്യത്തെ ഏറ്റവും കൃത്യതയോടെ നിര്ണ്ണയിക്കാനാവുന്ന ഒരേയൊരു വഴി ഇപ്രകാരമായിരിക്കുകയും ചെയ്യുന്നു.
ലോകത്തു പക്ഷേ, കാരണബോധത്തോളം തെളിഞ്ഞു നില്ക്കുന്ന ഒരു ജ്ഞാനമാര്‍ഗ്ഗം ഉണ്ടായിട്ടില്ലെന്നതു തന്നെയാണ് പൊതുവായ സ്വീകാര്യതയില്ലാതെ കുറ്റനിര്ണ്ണയം സംഭവിക്കുന്നതിന്റെ കാരണം. യഥാര്‍ത്ഥ ജ്ഞാനത്തിനും അതുവഴി സംഭവിക്കുന്ന നിയമത്തിനും ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കുന്നതിന് സാധിക്കുകയും ചെയ്യും.
സാധാരണക്കാരന്
സമൂഹ മനസിലേക്ക് സവിശേഷ സ്വാധീനമായി പ്രവേശിക്കാന്‍ കഴിയാതെ പ്രവര്‍ത്തിച്ചു നിലകൊള്ളുന്ന ജീവനെയാണ് സാധാരണക്കാരന് എന്ന് എളുപ്പത്തില്‍ പറയാനാവുന്നത്. ഇത്തരം ജീവനുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നത് സ്വന്തം ആവശ്യങ്ങള്‍ക്കും തന്നോടൊത്തു നില്ക്കുന്ന വേണ്ടപ്പെട്ടവര്‍ക്കും മാത്രമായി വരുന്നുവെന്നു തന്നെയാണ് പറയാനുണ്ടാവുന്നത്.
മുമ്പേ വന്ന മികച്ച ജീവനുകള്‍ കണ്ടെത്തി സംസ്ഥാപിച്ചവയില് പെട്ടുനിന്ന് പ്രവര്‍ത്തിക്കുന്നതിനു മാത്രമാണ് സാധാരണ ജീവനുകള്‍ക്ക് സാധിക്കുന്നത്. പരിവര്ത്തിതരാക്കുന്നതിന് കഴിയുന്ന ജീവനുകളുടെ പ്രവര്‍ത്തനംകൊണ്ടു തന്നെയാണ് സാധാരമക്കാരന് എന്ന ജീവന്റെ നേട്ടങ്ങള്‍ സാധ്യമാകുന്നത്.
പ്രകൃതിയുടെ, കാലത്തിന്റെ പ്രവര്‍ത്തന തത്ത്വമനുസരിച്ച് ഉന്നത ശേഷികള്‍ക്ക് വിധേയപ്പെടുന്ന സത്യാധിഷ്ഠിതമായ നിലനില്പാണ് പ്രപഞ്ചത്തില്‍ സകലതിനും ഉള്ളത്. ഇത്തരത്തില്‍, സ്വയം അറിയാതെ തന്നെ ഉന്നത ജീവനുകളുടെ പ്രവര്‍ത്തനഫലങ്ങള്‍ അനുഭവങ്ങളായി സാധാരണ ജീവനില്‍ വന്നുനിറയുകയും ജന്മാന്തരങ്ങളിലൂടെ കര്‍മ്മ ഫലാനുസൃതമായി സാധാരണ ജീവന് ഉന്നത ജീവനുകളെപ്പോലെ പരിവര്‍ത്തിതമാവുകയും ചെയ്യുന്നുവെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇക്കാരണത്താല്‍ ഓരോ സാധാരണ ജീവനും പരിവര്ത്താക്കളായ ജീവനുകള്‍ക്ക് സൂക്ഷ്മമായി വിധേയരായിരിക്കുക തന്നെ ചെയ്യുന്നു.
അറിവും വിവേകവും അതുവഴി യോഗ്യതയും പ്രാപിക്കേണ്ടുന്ന സമൂഹം സൃഷ്ടിക്കുന്നതിനായി ഈ യാഥാര്‍ത്ഥ്യം ഓരോ വ്യക്തിയും വിശ്വാസം എന്നതിലുപരി താത്ത്വികമായിത്തന്നെ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. ഏറെ വിശദീകരണം ആവശ്യമുള്ള ഈ വിഷയം പിന്നീട് വിശദമായി നമുക്ക് മനസിലാക്കുക തന്നെ ചെയ്യാം.
വിചാരം കര്‍മ്മത്തില്‍ എത്തിച്ച് സംസ്കാരമാക്കുന്ന പ്രവര്‍ത്തനമാണ് മതം. വിചാരം മനസുകൊണ്ടു മാത്രം സാധ്യമാകുന്ന സംഗതിയാണ്. വിചാരമെന്നത് സ്വന്തം ജീവന്റെയും, അനുഭവങ്ങള്‍ എന്ന നിലയില്‍ സൂക്ഷ്മമായി ജീവനില്‍ നിറയുന്ന പ്രകൃതിയുടെയും കാരണങ്ങളും ആവശ്യങ്ങളും ലക്ഷ്യങ്ങളും തേടുന്ന മനസിന്റെ കാഴ്ചകളും വിലയിരുത്തലുകളുമാണ്.
തില്‍ നിന്നുത്ഭവിക്കുന്ന അറിവില്‍ നിന്ന് താനേ സംഭവിക്കുന്ന വളര്‍ച്ചയാണ്. അതായത് പ്രകൃതിയെ, പ്രപഞ്ചത്തെ, സൂക്ഷ്മതരമായി ജീവനില്‍ നിക്ഷിപ്തമാക്കുന്ന പ്രവൃത്തി എന്നതുമായി വിചാരത്തെ ഇവിടെ കാണാനാവുന്നു. പ്രകൃതി ഉള്‍ക്കൊള്ളുന്ന വ്യക്തതയോടെ ജീവനില്‍ നിക്ഷിപ്തമാവുന്നതിന് ആനുപാതികമായി വിചാരം ശക്തിപ്പെടുകയും നേര് വഴിവക്ക് ആവുകയും ചെയ്യുന്നു. അതായത്, വിചാരമെന്നത് ഉത്ഭവിക്കുന്നതും നിലനില്ക്കുന്നതും ആ നിലനില്പ് സൂക്ഷ്മതരമായി സംഭവിക്കുന്നതുമാണ്. വിചാരത്തിന് മരണമില്ല, ഉത്ഭവവും വളര്‍ച്ചയും അവസ്ഥാന്തരങ്ങളും മാത്രമേയുള്ളൂ. വിചാരത്തിന്റെ ജനനം സംഭവിക്കുന്നത് ജീവന് നിശ്ചിത ്ളവില് പ്രകൃതിയെ ്ല്ലെങ്കില് പ്രപഞ്ചത്തെ ഉല്ക്കൊള്ളുന്നതിലൂടെ മാത്രകമാണ്. ിത് ശരീരത്തോടെയുല്ല ഒരു ജീവപ്രവര്‍ത്തനം നിശ്ചിത കാലം ഭൂമിയില്‍ ജീവിച്ച് പ്രകൃതിയെ ുള്ക്കൊണ്ടതിനു ശേഷംവും പ്രവര്‍ത്തിച്ച് പാകമായതിനു ശേഷവുമാണ് ആ ജീവനില്‍ നിനന് പുതിയൊരു ജീവനെ പ്രത്യക്ഷമാക്കുന്നതിന് സാധിക്കുന്നത് എന്നതു പോലെ സംഭവിക്കുന്നതുമാണഅ. വിചാരം ഉത്ഭവിക്കുന്നതിനുമുന്പ് പ്രകൃതിയായി പ്രവര്‍ത്തമായി കേവലമായ ഭര്ജ്ജമായി ഏഅനുഭവങ്ഹളായി നിലകൊണ്ടിരുന്നു. കര്മ്മമൊന്നുമില്ലാതെ മനസ്സുകൊണ്ടു മാത്രം ഊര്‍ജ്ജത്തെ യഥേഷ്ടം വിനിയോഗിക്കാനാവുന്ന ജീവന്റെ അവസ്ഥയാണ് ഇപ്രകാരം വിചാരം.
സൂക്ഷ്മതരമായി ഒന്നിന് നിലനില്ക്കാന് സാധിക്കുമെന്നുല്ലതിന്റെ തെളിവുമാണ് വിചാരം െന്ന നിലനില്പ് കാണിക്കുന്നത്. ഒരു വ്യക്തിയുടെ വിചാരത്തിന് അയാള്‍ മരിച്ചതിനു ശേ,വും നിലനില്പ് സാധ്യമാണല്ലൊ. ിത് തിരിച്ചറിയണമെങ്കില്‍ ആ നിലനില്പ് എന്നത് ്യാള് ജീവിച്ചിരുന്നപ്പോള്‍ മറ്റ് ജീവനുകളിലേക്ക് പകര്ന്നിട്ടുണ്ടായിരിക്കമം എന്നു മാത്രം. മറ്റ് ജീവനുകള്‍ക്ക് ഈ നിലനില്പിനെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും വിചാരം സൂക്ഷ്മമായി നിലനില്ക്കുക തന്നെ ചെയ്യുന്നു. മനസ്എന്നത് ഡജീവന്റെ തന്നെ അംശവും ജീവന് വിധേയവുമാണ്. അടിസ്ഥാനപരമായി ജീവന് സ്ഥിരസ്വഭാവമുഴ്വതും അനുകൂല സാഹചര്യങ്ങളെയും നഅവസ്തകളെയും ുപയോഗപ്പെടുത്തി രൂപമായി മാറുന്നതിനംു പ്രവര്‍ത്തിച്ചു നില്ക്കുന്നതിനും ശേൽിയും വാസനയും ഉള്ളതുമാണ്. പ്രവര്ത്തനതരമായും ്നുബഴതരമായും ജീവന് മുന്നേറുന്പോള്‍ ഈ അടിസ്ഥാന വാസനയുടെയും സ്വഭാവത്തിന്രെയും പരിവര്‍ത്തനമായി സംഭവിക്കുന്നതാണ് മനസ് എന്ന പ്രതിഭാസം സ്ഥായീഭാവമാര്ന്ന ജീവന്ഡറെ സ്വഭാവത്തിനു വിരുദ്ധമായി സ്ഥായീഭാവമൊന്നുമില്ലാതെ എങ്ങും പറന്നു സഞ്ചരിക്കുന്നതിന് പ്രാപ്തിയാര്ജ്ജിച്ചിരിക്കുന്ന ശേഷിയാണ് മനസ് എന്നത് ഇത്തരം ശേഷിയിയായിരിക്കുന്ന മനസില്‍ മാത്രമേ വിചാരം എന്ന സൂക്ഷ്മമായ നിലനില്പ് സംജാതമാവുകയും നിലകൊള്ളുയും പരിവര്‍ത്തന വിധേയമാവുകയും ചെയയ്ുന്നുള്ളൂ.
മരം െന്ന സമൂഹത്തെ ്ല്ലെങ്കില് ആസയത്തെ ്തുമല്ലെങ്കില് സംസ്കാരത്തെ ശ്രദ്ധിച്ചു കൻണ്ടാല് ്ത് ആശയത്തിന്റെ ബൂലത്തില് പ്രവര്ത്തമായിത്തീര്ന്ന സംസ്ക്രാമായതാണെന്നാണ് വ്യക്തമാവാനുണ്ടാവുക.
ഒരു മതത്തെ കൃത്യമായി കണക്കാക്കുന്നതിൽ പണ്ഡിതമതത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. [1] [2] മാനുഷികത, പ്രകൃത്യാതീതമായ, അല്ലെങ്കിൽ ആത്മീയതയുമായി ബന്ധപ്പെട്ട മാനുഷികതയുമായി ബന്ധപ്പെട്ട പെരുമാറ്റരീതികളും ആചാരങ്ങളും, ലോക വീക്ഷണങ്ങൾ, ഗ്രന്ഥങ്ങൾ, വിശുദ്ധീകരിക്കപ്പെട്ട സ്ഥലങ്ങൾ, പ്രവചനങ്ങൾ, ധാർമ്മികതകൾ അല്ലെങ്കിൽ സംഘടനകളുടെ സാംസ്കാരിക വ്യവസ്ഥ എന്ന് ഇത് നിർവചിക്കാവുന്നതാണ്.
ദിവ്യ, [3] പവിത്രമായ [4], [4], [5] പ്രകൃത്യാതീത ശക്തിയോ അമാനുഷിക സ്വഭാവം [6] അല്ലെങ്കിൽ വിവിധ മാനദണ്ഡങ്ങൾ, ശേഷിച്ച ജീവിതത്തിന് അധികാരം “. [7] മതപരമായ ആചാരങ്ങളിൽ ചടങ്ങുകൾ, പ്രഭാഷണങ്ങൾ, അനുസ്മരണികൾ, ആരാധനകൾ, ആരാധനകൾ, ഉത്സവങ്ങൾ, വിരുന്നുകൾ, യാത്രകൾ, പ്രവർത്തനങ്ങൾ, ശവകുടീരം സേവനങ്ങൾ, മാട്രിമോണിയൽ സേവനങ്ങൾ, ധ്യാനം, പ്രാർഥന, സംഗീതം, കല, നൃത്തം, പൊതുസേവനം അല്ലെങ്കിൽ മനുഷ്യന്റെ മറ്റു മാനങ്ങൾ സംസ്കാരം. മതങ്ങൾക്ക് വിശുദ്ധമായ ചരിത്രവും കഥകളും ഉണ്ട്, അത് വിശുദ്ധ ലിഖിതങ്ങളിൽ, ചിഹ്നങ്ങളും വിശുദ്ധ സ്ഥലങ്ങളിൽ സൂക്ഷിക്കപ്പെടും, അത് ജീവൻ അർഥമാക്കാൻ ഉദ്ദേശിക്കുന്നു. മതങ്ങൾ പ്രതീകാത്മക കഥകൾ ഉൾക്കൊള്ളുന്നു, അത് ചിലപ്പോൾ പിന്തുടരുന്നവർ പറയുന്നത് സത്യമാണ്, ജീവന്റെയും പ്രപഞ്ചത്തിന്റേയും മറ്റ് വസ്തുക്കളുടെയും ഉത്ഭവം വിശദീകരിക്കാനുള്ള ഉദ്ദേശ്യമുണ്ട്. പരമ്പരാഗതമായി, വിശ്വാസവും, ന്യായവാദങ്ങളുമുൾപ്പെടെ, മത വിശ്വാസങ്ങളുടെ ഒരു സ്രോതമായി പരിഗണിക്കപ്പെട്ടു. [8]
ലോകമെമ്പാടുമുള്ള 10,000-ൽ അധികം മതങ്ങളുണ്ട്, [9] പക്ഷേ ലോകത്തിലെ ജനസംഖ്യയുടെ 84% ക്രിസ്തുമതത്തിന്റേയും ഇസ്ലാമിലുമാണ്, ഹിന്ദുമതം, ബുദ്ധമതം അല്ലെങ്കിൽ നാടോടി മതങ്ങളുടെ രൂപങ്ങളിലുള്ള അഞ്ച് മതങ്ങളിൽ ഒന്നിലാണ്. [10] ഏതെങ്കിലും മതമോ, നിരീശ്വരവാദമോ, അജ്ഞാതമോ ഇല്ലായ്മയെ അംഗീകരിക്കുന്നവരെ മതപരമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ജനസംഖ്യാശാസ്ത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതപരമായി യോജിപ്പില്ലായ്മ ആഗോളതലത്തിൽ വളർന്നുകൊണ്ടിരിക്കുമ്പോൾ, പല മതപരവും യോജിക്കാത്ത ബന്ധങ്ങളും ഇപ്പോഴും വിവിധ മത വിശ്വാസങ്ങളുണ്ട്. [11]
മതത്തെക്കുറിച്ചുള്ള പഠനം ദൈവശാസ്ത്രവും താരതമ്യ മതവും സാമൂഹിക ശാസ്ത്രീയ പഠനങ്ങളും ഉൾപ്പെടെ നിരവധി വൈവിധ്യമാർന്ന അക്കാദമിക് മേഖലകളാണ്. മത സിദ്ധാന്തങ്ങൾ മതത്തിന്റെ ഉത്ഭവവും പ്രവർത്തനവും സംബന്ധിച്ച് നിരവധി വിശദീകരണങ്ങൾ നൽകുന്നു.
സാമൂഹിക-രാഷ്ട്രീയ വിചാരം
അധികാരത്തില്‍ നിര്മഅമായക സ്വാധീനമാകാന്‍ കെഴിയുന്ന സംഘടിത ശക്തിയാവുക െന്നതാണ് ചൂഷിതരാകാതിരിക്കുന്നതിനുള്ള ഒരേയൊരു വഴി. പ്രതിഷേധിക്കാനുല്ള അവകാശം ്നുവദദിച്ചുകൊടുത്തുകൊണ്ട് സംഘടിതര്‍ അസംഘടിതരെ ചൂ,ണം ചെയ്യുന്ന പ്രക്രിയയാ ജനാധിപത്യം നിലകൊള്ളുന്നു. ഉദാ–
യുക്തിഭദ്രമായും താത്ത്വികമായും നമ്മെ നമ്മള്അറിയുന്നതിനൊപ്പം രാഷ്ട്രീയ, സാമൂഹികl
1. ‘നമ്മെക്കുറിച്ച് നമ്മള് അറിയുന്നത്’ എന്ന പുസ്തകത്തിന്റെ നവീകരിച്ച രണ്ടാം പതിപ്പിന്റെ അച്ചടിയും പ്രസിദ്ധീകരണവും! ആദിസങ്കല്പശ്രീകരുണാകരഗുരുവിന്റെ മഹാസമാധിയുടെ രണ്ടാം വാര്‍ഷികമായ 2001 മെയ് 6-ാം തിയതിയാണ് ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
2. ‘അതീതം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ അച്ചടിയും പ്രസിദ്ധീകരണവും! ഈ പുസ്തകം അച്ചടിച്ച് 2014 സെപ്തംബര്‍ 17- ന് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു.
3. അതീതം എന്ന് പേരു വിളിക്കുന്ന എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്ന നവീനമായ അറിവുകള്‍ ഉള്‍ക്കൊണ്ട് നിര്‍മ്മിതമാകുന്ന, പുതിയ ലോകക്രമത്തിനായുള്ള സാമൂഹിക-രാഷ്ട്രീയ വിചാരം നിറയുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ അച്ചടിയും പ്രകാശനവും!
4. സങ്കീര്‍ണ്ണമായ അതീത തത്ത്വങ്ങള്‍ എല്ലാവര്ക്കും മനസിലാക്കാനാവും വിധം ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള ബൃഹദ് പദ്ധതി! ഹൃസ്വ സിനിമകളും മുഴുനീള ചലച്ചിത്രങ്ങളും പ്രഭാഷണങ്ങളും മറ്റുമായി പരമ്പരയായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഇത്..
5. ദ് വണ്‍ റ്റു യുണൈറ്റ്, വെബ്സൈറ്റിന്റെ ഇംഗ്ളിഷ് വെര്ഷന് ആരംഭിക്കുന്നു. ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തുന്നതിനു കഴിയുന്നവര്‍ ബന്ധപ്പെടുക!
ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനം ലോകവ്യാപകമാക്കി മാനവരാശിയുടെ സംസ്കാരമാക്കുന്നതിനായുള്ള വിവിധങ്ങളായ പദ്ധതികളിലേക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു..!
ഇ- മെയിലിലോ ഫോണിലോ ബന്ധപ്പെടുക!
e-mail: theonetounite.org
Phone:
പ്രപഞ്ചദര്‍ശനം
ജീവനെ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെടുത്തിയാണ് ഭാരതീയ ദര്‍ശനങ്ങളുടെ പ്രധാന വശങ്ങളെല്ലാം നിലകൊള്ളുന്നത്. മനുഷ്യശരീരം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച ശരീരം.. മനുഷ്യ മനസ് എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച മനസ്.. മനുഷ്യന്റെ ബോധം എന്ന അവസ്ഥ എന്താണോ അതേപോലെ തന്നെയാണ് പ്രപഞ്ചത്തിന്റെയും ബോധാവസ്ഥ.. ഒന്നു ചെറുതും മറ്റേത് വലുതും എന്നു മാത്രം.. രണ്ടും പരസ്പര പൂരകവും!
ആധുനിക ശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വളരെ മുമ്പു തന്നെ ഭാരതീയചിന്ത ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരുന്നു. മനുഷ്യനെയും മുഴുവനായ പ്രപഞ്ചത്തെയും ബന്ധിപ്പിച്ചുള്ള ഈ അറിവ് ജ്ഞാനികളായ മുനിമാര്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുത്തതിലൂടെയാണ് സാധാരണ ജനങ്ങളിലെത്തിയത്. ഉന്നത ശേഷിയാര്‍ജ്ജിച്ച മനുഷ്യ മനസുകള്‍ക്ക് ലഭ്യമാകുന്ന സൂക്ഷ്മദര്‍ശനങ്ങള്‍ കൊണ്ട് സാധ്യമായ ഈ അറിവില്‍ നിന്ന് ഏറെയൊന്നും മുമ്പോട്ടു പോകാന്‍ പില്ക്കാലത്ത് മാനവരാശിക്ക് സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍, പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെയും മനുഷ്യജീവനെയും ബന്ധപ്പെടുത്തി പറഞ്ഞു വെച്ചിരിക്കുന്ന ജ്ഞാനതരമായ വിവരണങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവെന്തെങ്കിലും കണ്ടെത്താന്‍ മാനവരാശിക്ക് കഴിഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെയും മനുഷ്യജീവനെയും ബന്ധിപ്പിക്കുന്ന മുനിമാരുടെ വിവരണങ്ങള്‍ കേവലമായ ഭാവനയായി, ആദ്ധ്യാത്മിക സങ്കല്പം മാത്രമായി വിലയിരുത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്.
ലോകമാകെ സാംസ്കാരികമായ വളര്‍ച്ചയെ ബാധിച്ച ഏറെക്കാലത്തെ മുരടിപ്പിനു ശേഷം മനുഷ്യ മനസുകളില്‍ വിചാരപരമായ വലിയ മാറ്റങ്ങള്‍ സംഭവിച്ചത് മധ്യകാലഘട്ടത്തോടെ യൂറോപ്പില്‍ ആണെന്നു കാണാം. എല്ലാ മേഖലകളിലുമായി യൂറോപ്പില്‍ സംഭവിച്ച വിചാരവിപ്ലവം, പ്രപഞ്ചവിജ്ഞാനത്തെ ആദ്ധ്യാത്മികതയില്‍ നിന്ന് വേര്‍പെടുത്തുകയുണ്ടായി. എന്തിന്റെ മേലും അധികാരിയായി നിലകൊണ്ടിരുന്ന ആദ്ധ്യാത്മിക നേതൃത്വവുമായി ആധുനിക ചിന്തകര്ക്കുണ്ടായ ഏറ്റുമുട്ടലുകളാണ് ഇതിലേക്ക് നയിച്ചതെന്നു പറയാം. തല്‍ഫലമായി പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം, പരസ്പരം ബന്ധപ്പെടുത്താനാവാത്ത വിധം വിരുദ്ധശക്തികളായി ശാസ്ത്രവും ആദ്ധ്യാത്മികതയും പരിഗണിക്കപ്പെടുകയും, വിവരണങ്ങളിലെ വ്യക്തത നിമിത്തം ക്രമേണ ശാസ്ത്രത്തിന് മേല്‍ക്കൈ ലഭിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.
ഭൗതികമായ നിലനില്പും പ്രവര്‍ത്തനവും എന്നതിന്റെ പരമാവധി വ്യക്തതയാണ് ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ കൊണ്ട് സാധിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന പാശ്ചാത്യരുടെ അന്വേഷണങ്ങളിലും കണ്ടെത്തലുകളിലും ഭാരതീയ ചിന്തയില്‍ ഉള്ളതുപോലുള്ള ദാര്‍ശനിക ഭാവങ്ങളൊന്നും ഉള്ളതായി കാണാനുമാവുന്നില്ല.
പാശ്ചാത്യ ലോകത്ത് ശാസ്ത്രവും ആദ്ധ്യാത്മികതയും പരസ്പരം ഏറ്റുമുട്ടലില്‍ ആണെങ്കിലും, ക്രിസ്തീയ വിശ്വാസത്തില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതന്റെ ഉജ്വലമായ ഭാവനയില്‍ വിരിഞ്ഞ ചിത്രങ്ങളാണ് ഇന്നത്തെ ശാസ്ത്രം വിവരിക്കുന്ന പ്രപഞ്ചസങ്കല്പത്തിന്റെ അടിസ്ഥാനം തന്നെ!
പ്രപഞ്ചം ഉത്ഭവിച്ചതിന്റെ കാരണമെന്ന് ഇന്നു പരക്കെ വിശ്വസിക്കപ്പെടുന്നതാണ് മഹാവിസ്ഫോടന സിദ്ധാന്തം. മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉല്പത്തിയായതെന്ന് നൂറു ശതമാനം ഉറപ്പോടെ പറയാന്‍ സാധിക്കില്ലെങ്കിലും, മഹാവിസ്ഫോടന സിദ്ധാന്തത്തെ സാധൂകരിക്കുന്ന വിധത്തിലാണ് ഭൗതികശാസ്ത്രത്തിന് ലഭിക്കുന്ന തെളിവുകള്‍ എന്നതാണ് അനുഭവം.
നമുക്ക് ഇന്നു നന്നായി ബോധ്യമുള്ള യാഥാര്‍ത്ഥ്യമാണ് നമ്മുടെ പ്രപഞ്ചം, പാശ്ചാത്യരുടെ പഴയകാല വിശ്വാസങ്ങള്‍ പറയുന്നതുപോലെ ആരുടെയും കൈപ്പണിയായി ഉണ്ടായിട്ടുള്ളതല്ലെന്നത്. ശാസ്ത്രീയവും യുക്തിഭദ്രവുമായ തെളിവുകളെ വിശ്വാസത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ തള്ളിക്കളയാന്‍ സത്യാന്വേഷിയായ ഒരു ജീവനും ആവുകയില്ല. ഇക്കാരണം കൊണ്ടു തന്നെ നമുക്കും പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉല്പത്തിയായി എന്ന വാദഗതിയില്‍ ചുവടുറച്ചുകൊണ്ട് പ്രപഞ്ചദര്‍ശനം ആരംഭിക്കേണ്ടിയിരിക്കുന്നു.
അന്ധകാരഭരിതമായ അനന്ത മഹാശൂന്യതയില്‍ നമ്മുടെ പ്രപഞ്ചം ഒരു ചെറിയ സംഗതിയായിരിക്കാം. പക്ഷേ, കൊച്ചു ഭൂമിയില്‍ ജീവിക്കുന്ന നമ്മള് മനുഷ്യരെ സംബന്ധിച്ചിടത്തോളം അതൃത്തികള്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രപഞ്ചം എന്ന വിശാലമായ പ്രവര്‍ത്തനം. നമ്മുടെ പ്രപഞ്ചം നിരന്തരമായ സ്വയം വികസന പ്രവര്‍ത്തനത്തിലാണെന്നും നാം അറിയുന്നു.
പ്രപഞ്ചത്തെ മൊത്തമായി നിരീക്ഷിച്ചാല്‍ വ്യക്തമാവുക എന്തിലും എവിടെയും നിറഞ്ഞു നില്‍ക്കുന്നത് ഊര്‍ജ്ജം മാത്രമാണെന്നാണ്. ശാസ്ത്രം തറപ്പിച്ചു പറയുന്നു, ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധ്യമല്ല; പരിവര്‍ത്തനം ചെയ്യാന്‍ മാത്രമേ കഴിയൂ എന്ന്.. നിര്മ്മിതമാകാന് സാധ്യതയില്ലാത്തതാണ് ഊര്‍ജ്ജമെങ്കില്‍ നമ്മുടെ പ്രപഞ്ചത്തിനു കാരണമായ ഊര്‍ജ്ജം ഉല്പത്തിയായത് എങ്ങനെയായിരിക്കാം? ഭൗതിക ശാസ്ത്രം ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ നിലവില്‍ പ്രാപ്തമായിട്ടില്ല! ഈ സ്ഥിതിവിശേഷത്തില്‍ നിന്നാണ് ഭൗതിക ശാസ്ത്രത്തിന് പ്രാപഞ്ചികമായ സകല ചോദ്യങ്ങള്‍ക്കും ഉത്തരമാകാന്‍ സാധിക്കില്ലെന്നു നമുക്ക് സാമാന്യമായെങ്കിലും അറിയാന്‍ കഴിയുന്നത്.
നിലവിലെ പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെയാണ് ഉല്പത്തിയായതെങ്കില്, ആ ഊര്‍ജ്ജമത്രയും ഒരിടത്ത് കേന്ദ്രീകൃതമായി നിലനിന്നിരുന്നുവല്ലൊ.! ഒരു പ്രപഞ്ചത്തോളം വലുപ്പത്തില്‍ വികസിതമായി പ്രവര്‍ത്തിക്കാന്‍ തക്കവിധം ശക്തമായ ഈ ഊര്ജ്ജകേന്ദ്രീകരണം സാധ്യമായത് എങ്ങനെയായിരുന്നിരിക്കണം?
ഏകദേശം ആയിരത്തി നാനൂറ് കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണല്ലൊ നമ്മുടെ പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉല്പത്തിയായത്. കേന്ദ്രീകൃതമായി നിലകൊണ്ടിരുന്ന ഊര്‍ജ്ജ നിക്ഷിപ്താവസ്ഥ പ്രപഞ്ചമായി തീരത്തക്ക വിധത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്തായിരുന്നു?
മാറ്റര്‍ എന്ന നിലയില്‍ യാതൊന്നുമില്ലാതെ, വിസ്ഫോടനത്തിലൂടെ ബഹിര്‍ഗമിച്ച ഊര്‍ജ്ജം ഇന്നു കാണുന്ന തരത്തിലുള്ള നക്ഷത്രമണ്ഡലങ്ങളായി രൂപവും പ്രവര്‍ത്തനവുമായി മാറിയത് എന്തുകൊണ്ടാണ്? നക്ഷത്രമണ്ഡലങ്ങള്‍ നിരന്തരമായി പരസ്പരം അകന്ന് ദൂരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു.
അതേ; പ്രപഞ്ചത്തിലുള്ള സകലതും നിരന്തര ചലനമെന്ന പ്രവര്‍ത്തനത്തിലാണ്.. അതുകൊണ്ടു തന്നെ നിരന്തരമായി പ്രപഞ്ചവും പ്രവര്‍ത്തനത്തിലാണ്. ഇങ്ങനെ പ്രവര്‍ത്തിച്ചു നില്ക്കുന്ന ഒരു നക്ഷത്ര മണ്ഡലത്തിന്റെ ചലനവേഗം ശാസ്ത്രത്തിന് ഇന്നു അളക്കാന്‍ കഴിയുന്നു. എന്തുകൊണ്ടാണ് ഒരു നക്ഷത്രമണ്ഡലത്തിന് ഇതിലും അധികം വേഗത്തില്‍ അന്ധകാര നിര്‍ഭരമായ അനന്തമഹാശൂന്യതയില് സഞ്ചരിക്കാന്‍ സാധിക്കാതിരുന്നത്?
പരമാവധി വേഗമുള്ള ചലനം പ്രകാശത്തിന്റേതാണെന്നു കണ്ടെത്തിയിരിക്കുന്നു. സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്ന വേഗം ആര്‍ജ്ജിക്കാന്‍ മാത്രം പ്രകാശത്തിന് സാധിച്ചത് എന്തുകൊണ്ടാണ്? മൂന്നു ലക്ഷത്തിന്റെ പത്തിരട്ടിയോ നൂറിരട്ടിയോ ആയിക്കൂടായിരുന്നോ?
കുറേക്കാലം കഴിഞ്ഞ് നമ്മുടെ പ്രപഞ്ചം പ്രവര്‍ത്തന രഹിതമായി ഇല്ലാതായിത്തീരുമെന്ന് ഇന്ന് ശാസ്ത്രത്തിനറിയാം. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? കാരണമില്ലാതെ കാര്യങ്ങളൊന്നും സംഭവിക്കില്ലല്ലൊ! കാരണമെന്ന കണ്ടെത്തല്‍ ശാസ്ത്രത്തിന് ആവുകയില്ലെന്നു പറയട്ടെ! ശാസ്ത്രമെന്ന സത്യത്തിന് കാര്യമെന്ന, അതായത് ഭൗതികമായ പ്രവര്ത്തനാവസ്ഥകളെ മാത്രമേ വിവരിക്കാനാവുകയുള്ളൂ! മാനവരാശിക്ക് അന്തിമമായി ആശ്രയിക്കാവുന്ന കണ്ടെത്തലല്ല ശാസ്ത്രം.. നമുക്ക് കാരണത്തെക്കുറിച്ച് അറിയണം; കാരണമെന്നത് കേവലമായ വിശ്വാസത്തിന്റെ കഥപറച്ചിലുകള്‍ ആയിരുന്നാല്‍ പോരാ!
കാരണത്തെ സംബന്ധിക്കുന്ന അറിവിന് ശാസ്ത്രത്തെ ചേര്‍ത്തു നിറുത്തുന്നതിനുള്ള ശേഷിയുണ്ടായിരിക്കണം. എന്തെന്നാല്‍, കാരണബോധം എന്നത് സൂക്ഷ്മശാസ്ത്രമാണ്. ഭൗതികശാസ്ത്രം സത്യമാണ്; സൂക്ഷ്മശാസ്ത്രം സത്യത്തിന്റെ സത്യവും. സൂക്ഷ്മശാസ്ത്രത്തിന് വിവരിക്കാനാവുന്നത് യുക്തിഭദ്രവും താത്ത്വികവുമായാണ്. ഭൗതികശാസ്ത്രം വസ്തുനിഷ്ഠമായി വിവരിക്കുന്നു.
ശാസ്ത്രത്തിന്റെ ഭൗതികവും സൂക്ഷ്മവുമായ ഭാവങ്ങള്‍ ഒന്നുചേര്‍ന്നു വിവരിക്കുമ്പോള്‍ ആദ്ധ്യാത്മിക ചിന്തയും ഭൗതികചിന്തയും പൊരുത്തപ്പെടുന്ന അത്ഭുതകരമായ അറിവിന്റെ ലോകം പിറക്കുക തന്നെ ചെയ്യും. നമ്മെയും പ്രപഞ്ചത്തെയും ഒന്നായി സങ്കല്പിക്കുന്ന ഋഷിമാരുടെ ദര്‍ശനത്തിന്റെ പൊരുളറിയുന്നതിന് നാം പ്രാപ്തരാകുന്ന സ്ഥിതിവിശേഷം ഉണ്ടാവുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ സുവ്യക്തമായ പ്രപഞ്ചദര്‍ശനം സാധ്യമാകുന്നു. അവിടെ വെച്ച് നാം നമ്മെ തിരിച്ചറിയുന്ന ഏറ്റവും വലിയ നേട്ടം ഉണ്ടാവുന്നു..
ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനം നമ്മെ ആ വഴിക്ക് സഞ്ചരിപ്പിക്കുന്നു.. ഒരോ ജീവനും അത്ഭുതകരമായ ആ യാത്രക്കായി തയ്യാറാവേണ്ടിയിരിക്കുന്നു..
നാം നമ്മെ കണ്ടെത്തുന്നു
ഒന്നിന്റെ രൂപതരമായ നിലനില്പിന്റെയും പ്രവര്‍ത്തനത്തിന്റെയും കാരണവും ലക്ഷ്യവും തേടുന്ന മനുഷ്യമനസിന്റെ യാത്രയാണ് തത്ത്വവിചാരം. തത്ത്വം എന്നാല്‍ രൂപതരമായിനിലനില്ക്കുന്ന എന്തിന്റെയെങ്കിലും കാരണത്തെയും കാരണത്തില്‍ ഉറച്ചുള്ള പ്രവര്‍ത്തനത്തെയും പ്രവര്‍ത്തനംകൊണ്ട് സാധ്യമാകുന്ന ലക്ഷ്യത്തെയും കുറിച്ചുള്ള ബോധ്യമാണ്. എന്തിന്റെയും കാരണം, നിലനിന്നു പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷ്യം എന്നീ ബോധ്യത്തിന്റെ അവസ്ഥ കടന്ന് സംഭവിക്കുന്ന അനന്തര ഫലം എന്ന അറിവിലെത്തുമ്പോള് മനുഷ്യമനസ് ‘അതീതം’ എന്ന തത്ത്വബോധത്തിന്റെ ഔന്നത്യത്തിലെത്തുന്നു. ‘അതീതം’ എന്ന അവസ്ഥയില്‍ എത്തുന്ന മനസില്‍ നിന്നാണ് ‘എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്ന’ അറിവുകള്‍ ശാസ്ത്രബോധമായും ദൈവസങ്കല്പമായും ഉത്ഭവിക്കുന്നത്.
വ്യക്തിയെ സംബന്ധിച്ചിടത്തോളം, സ്വയമായും വ്യക്തിയെ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെയുമല്ലാതെ, അറിയാനായി മറ്റെന്തെങ്കിലും ഉണ്ടാകുന്നില്ല. വ്യക്തിയും മറ്റ് മനുഷ്യരും ഇതര ജീവികളുമെല്ലാം പ്രപഞ്ചത്തിന്റെ അംശം മാത്രമാണ് താനും. അങ്ങനെയെങ്കില്‍, നാം പ്രവര്ത്തിക്കുന്നുവെന്നാല് പ്രപഞ്ചം നമ്മിലൂടെ പ്രവര്ത്തിക്കുന്നുവെന്നാണോ? നാം ചിന്തിക്കുന്നുവെന്നാല് പ്രപഞ്ചം നമ്മിലൂടെ ചിന്തിക്കുന്നുവെന്നാണോ? എങ്കില്‍ എന്തിനുവേണ്ടിയിട്ടാണ് ഇതിങ്ങനെ സംഭവിക്കുന്നത്?
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അന്വേഷണം! മനുഷ്യ ചരിത്രത്തോളം പഴക്കത്തില്‍ ഈ അന്വേഷണ പ്രക്രിയ ഇടതടവില്ലാതെ തുടര്‍ന്നിരുന്നു. എന്നിട്ടും, തലമുറകള്‍ താണ്ടിയ അന്വേഷണം കൊണ്ട് കാര്യമായ വ്യക്തതയൊന്നും ഉണ്ടായിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. പക്ഷേ, അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കാന് തക്കവണ്ണവും കണ്ടെത്താന്‍ പ്രാപ്തമാക്കുന്ന വിധത്തിലും പ്രപഞ്ചമെന്ന മഹാപ്രവര്‍ത്തനം നമ്മെക്കൊണ്ട് അത് ചെയ്യിക്കുന്നു.
അന്വേഷകരായ നമുക്ക് നമ്മെക്കുറിച്ചു തന്നെ ആദ്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നേവരെ സാമാന്യമായി എല്ലാ മനുഷ്യരും അറിഞ്ഞ് ഉറപ്പിച്ചിരിക്കുന്നിടത്തു നിന്നു തന്നെ നമ്മുടെ അന്വേഷണം തുടങ്ങണം. വ്യക്തിയെന്ന നാമെന്നാല്‍ എന്താണ്? ആരാണ്? ഈ ചോദ്യത്തിന് കാലമിതുവരെ ഒരുത്തരമേ ഉള്ളൂ: വ്യക്തമായി ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.. അതേ, നമുക്ക് നമ്മെ അറിയാന്‍ കഴിഞ്ഞിട്ടില്ല..!
നാം ജനിച്ചത് നാം എന്തെങ്കിലും ചെയ്തിട്ടാണോ? അല്ലെന്നായിരിക്കുമല്ലൊ സാധാരണമായ ഉത്തരം. നാം ജനിച്ചതിനു ശേഷം വളരുന്നതും പ്രവര്‍ത്തിക്കുന്നതും അനുഭവങ്ങള്‍ ഉണ്ടാകുന്നതും പ്രായപൂര്‍ത്തിയാകുന്നതും മരിക്കുന്നതും എന്നുവേണ്ട, നാം എന്തെങ്കിലുമാകുന്നുവെങ്കില് അതിനു കാരണമായിരിക്കുന്നത് നാമല്ല..!
നമ്മുടെ ആരുടെയും രൂപവും നാമാരും നിര്‍മ്മിച്ചതല്ല! നമ്മുടെ ശരീരത്തിലെ ഒരു കോശത്തില്‍ പോലും നമുക്ക് സ്വാധീനമില്ല; നിയന്ത്രണമില്ല.. നമ്മുടെ ബുദ്ധിയും ലക്ഷ്യബോധവും നാമാരും സൃഷ്ടിച്ചതല്ല.. നമുക്ക് പക്ഷേ, ഇങ്ങനെയൊക്കെ ഉള്ളതുകൊണ്ട് അത് നമ്മുടേതാണെന്നു ധരിച്ചു വയ്ക്കുന്നുവെന്നു മാത്രം!
ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പ്രത്യുല്പാദന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഒന്നും നമ്മുടെ നിര്‍മ്മിതിയായ താത്പര്യം കൊണ്ടോ ആവശ്യങ്ങള്‍ കൊണ്ടോ ആകുന്നില്ല. ഇത്തരം താല്പര്യങ്ങളും ആവശ്യങ്ങളുമെന്നത് നാമറിയാതെ കാലം നമ്മളില്‍ നിക്ഷിപ്തമാക്കിയതാണ്..
ചുരുക്കത്തില്‍, നാം നമ്മുടേതല്ല..! എന്തിനോ വേണ്ടി നമ്മെ ഏതോ ശക്തിവിശേഷം നിര്‍മ്മിച്ചതാണ്; പ്രവര്‍ത്തിപ്പിക്കുന്നതാണ്..! ഇങ്ങനെ നിര്‍മ്മിച്ചു പ്രവര്ത്തിപ്പിക്കുന്നതാണെങ്കിലും നമുക്ക് നമ്മെ കണ്ടെത്താന്‍ തക്കവിധം നമ്മളില്‍ വിചാരമെന്ന ശേഷി നിക്ഷിപ്തമാക്കിയിരിക്കുന്നു. ആ വിചാരമെന്ന ശേഷി ഉപയോഗിച്ചാണല്ലൊ ചെറുതെങ്കിലും, മതവും ശാസ്ത്രവുമെന്ന നിലയിലൊക്കെ നാം മനുഷ്യന് ഇന്നോളം കണ്ടെത്തിയിട്ടുള്ളത്.. നമ്മള് മനുഷ്യന്റെ വിചാരശേഷിയും ലക്ഷ്യബോധവും നാള്‍ക്കു നാള് വികസിക്കുകയുമാണ്. ഇതേ വരെയുള്ള അനുഭവങ്ങള്‍ വെച്ചു വിലയിരുത്തിയാല്‍, തത്ത്വവിചാരം ചെയ്യാനുള്ള ശേഷി ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മള് മനുഷ്യര്‍ എന്നെങ്കിലും നാം തന്നെയായ നമ്മളെ അന്തിമമായി കണ്ടെത്തുക തന്നെ ചെയ്യും.. അതേ, അങ്ങനെയേ വിചാരിക്കാനാവൂ!
നമ്മുടെ ജനനവും വളര്‍ച്ചയും മരണവുമൊന്നും നമുക്കറിയില്ലെങ്കിലും നാമെന്നാല്‍ ജീവനാണെന്ന് നമുക്കറിയാം. ജനിക്കുന്നുവെന്നാല് രൂപമായി ജീവന് ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് നാം മനസിലാക്കുന്നു. നാം വളരുന്നുവെന്നാല് ജീവന് വളരുന്നുവെന്നും മരിക്കുന്നുവെന്നാല്‍ ജീവന് മരിക്കുന്നുവെന്നും.. നാമെന്ന ജീവന് ജനിക്കുന്നതിനു മുമ്പ് എവിടെയായിരുന്നു? ജനിക്കുന്നതിനു മുമ്പ് ജീവന് ഒരു നിലനില്പ് ഉണ്ടായിരുന്നുവോ? നാം മരിച്ചതിനു ശേഷവും ജീവന് നിലനില്‍ക്കുമോ? നിലനില്ക്കുന്നില്ലെങ്കില് നാമെന്ന പ്രവര്‍ത്തനത്തിന് യാതൊരു അര്‍ത്ഥവും കല്പിക്കാനില്ല..! മരണാനന്തരവും നാമായിരിക്കുന്ന ജീവന് നിലനില്ക്കുന്നുവെങ്കില് എന്താണ് അതിന്റെ അര്‍ത്ഥം!? നമ്മെ ജനിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്ന കാരണശേഷി നമ്മെ വട്ടം കറക്കി കളിപ്പിച്ച് രസിക്കുകയാണോ..?
നമുക്ക് നമ്മെ കണ്ടെത്തിയേ തീരൂ! ഇനി വിട്ടു കൊടുക്കാനാവില്ല.. നാം മരണത്തോടെ അവസാനിക്കുന്നവരെങ്കില്, നമ്മുടെ ജീവന് ഭൂമിയിലെ ഹൃസ്വമായ ജീവിതംകൊണ്ട് കഷ്ടപ്പെട്ടും ദുഖിച്ചും തീരേണ്ടതാണെങ്കില് നമുക്ക് ഇന്നത്തെ നിയമങ്ങള്‍ ഒന്നും ആവശ്യമില്ല. നാം ജീവിച്ചാലെന്ത്.. മരിച്ചാലെന്ത്.. നശിച്ചാലെന്ത്.. നന്നായാലെന്ത്.. എല്ലാം അര്‍ത്ഥരഹിതം..!
അടിയന്തരമായി അറിയേണ്ട ചില സംശയങ്ങള്‍ കൂടി ബാക്കി നില്ക്കുന്നു. നമുക്ക് ഭൂമിയില്‍ നിലനില്ക്കാന് വിശപ്പും ദാഹവും എന്തിനു വേണ്ടിയാണ് തന്നത്? വിശപ്പും ദാഹവും ഇല്ലാത്ത ഒരു പ്രവര്‍ത്തനമായി കാരണശക്തിക്ക് നമ്മളെ സൃഷ്ടിക്കരുതായിരുന്നുവോ? വളര്‍ച്ചക്കും വികാസത്തിനും എന്നൊക്കെയുള്ള, ശാസ്ത്രത്തിന്റെ ഭൗതികമായ വിശദീകരണങ്ങള്‍ കൊണ്ട് നമുക്ക് തൃപ്തരാകാന്‍ കഴിയില്ല. കാരണം, നാം തത്ത്വവിചാരത്തില്‍ യാത്ര ചെയ്യുകയാണ്.. നമ്മള് നമ്മുടെ തന്നെ കാരണം തേടലിലാണ്..
നമ്മെ ആണും പെണ്ണും എന്ന നിലയില്‍ സൃഷ്ടിച്ചത് എന്തിനാണ്? പ്രത്യുല്പാദനത്തിനു വേണ്ടിയെങ്കില്‍ മറ്റെന്തെങ്കിലും വഴിയായിരുന്നാലും മതിയായിരുന്നുവല്ലൊ! ആണും പെണ്ണുമായി നിര്‍മ്മിക്കപ്പെട്ട നമ്മളില്‍ കാമമെന്ന വികാരമില്ലെങ്കില്‍ പ്രത്യുല്പാദനം നടക്കില്ല.. എന്താണ് കാമം.?
വികാരങ്ങളും അനുഭവങ്ങളുമെന്നാല് എന്താണ്? നമ്മെ വികാരങ്ങള്‍ ഇല്ലാത്തവരായി സൃഷ്ടിക്കരുതായിരുന്നോ? വേദനകളും ദുഖങ്ങളും ഒഴിവാക്കി തന്നുകൂടായിരുന്നോ? എന്തായാലും നമ്മള് ജീവികള്‍ ഹൃസ്വായുസുകളാണല്ലൊ..!
കാലം ഇതുവരെ ആയിട്ടും നമ്മെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒന്നിനും യുക്തിഭദ്രമായ ഉത്തരം ആയിട്ടില്ല; നാം ഭൂമിയില്‍ പ്രവര്‍ത്തനം തുടങ്ങി തലമുറകള്‍ ഏറെ കഴിഞ്ഞുപോയിട്ടും..
എല്ലാം ദൈവത്തിന്റെ കളിയാണെന്നൊന്നും പറഞ്ഞാല്‍ ഇനി സമ്മതിക്കാന്‍ നമ്മള് തയ്യാറല്ല. നമുക്ക് യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ വിവരണങ്ങള്‍ വേണം. അതിലൂടെയേ നമ്മുടെ തത്ത്വവിചാരം പൂര്‍ണ്ണമാവുകയുള്ളൂ..
മനുഷ്യ ശരീരം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച ശരീരം; മനുഷ്യ മനസ് എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ച മനസ്; അണുരൂപം എങ്ങനെയാണോ അതുപോലെയാണ് പ്രപഞ്ചരൂപം; മനുഷ്യന്റെ ബോധം എങ്ങനെയാണോ അതേപോലെയാണ് പ്രപഞ്ചത്തിന്റെയും ബോധം എന്ന വിചാരത്തില്‍ മുനിമാര്‍ എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും, വ്യക്തതയുള്ള വിവരണങ്ങളുടെ അഭാവം നിമിത്തം ഈ അതിശക്തമായ വിചാരത്തിന് കേവലമായ ആത്മീയത എന്നതിനപ്പുറം യുക്തിഭദ്രമായ ചിന്ത അല്ലെങ്കില്‍ സൂക്ഷ്മമായ ശാസ്ത്രം എന്ന പരിഗണന ലഭിക്കുന്നതിന് കഴിയാതെ പോവുകയാണുണ്ടായത്. എന്തിനും യുക്തിഭദ്രവും വസ്തുനിഷ്ഠവുമായ തെളിവ് ലഭിക്കേണ്ടുന്ന ഇക്കാലത്ത് തീര്‍ച്ചയായും, തെളിവുകള്‍ കണ്ടെത്തിത്തന്നെ മുനിമാരുടെ ദര്‍ശനസാരം നമുക്ക് ബോധ്യപ്പെടേണ്ടിയിരിക്കുന്നു.
അതേ, നമുക്ക് നമ്മെ അറിയണം; അറിഞ്ഞേ പറ്റൂ! അറിയാതിരുന്നാല്‍.., നാം നമ്മെ അറിയാതിരുന്നാല്‍ നാം ഒന്നുമല്ലാത്തതായി നിലകൊള്ളുന്നു എന്നാണ് അര്ത്ഥമാക്കാനാവുക. നാം നമ്മെ അറിഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള സകലതും അറിഞ്ഞവരാകുന്നു.. സകലതും അറിയുന്ന ജീവന് സകലതുമായിത്തീരുന്നതിന് പ്രാപ്തമായിത്തീരുന്നു.. ആ വഴിയിലൂടെ നമ്മുടെ അന്വേഷണ യാത്ര തുടരുകയാണ്. തീര്‍ച്ചയായും, അറിയാതെ തിരിച്ചെത്തുന്ന പ്രശ്നമേയില്ല..
ജീവന് എന്ന പ്രതിഭാസം
എന്താണ് ജീവന്? ശരീരങ്ങളില്‍ വസിച്ചുകൊണ്ടുള്ള ആ പ്രവര്‍ത്തനത്തിന്റെ പൊരുളെന്താണ്? വിശ്വാസങ്ങള്‍ പറയുന്നതു പോലെ ജീവന് എന്നത് മരണാനന്തരവും നിലനില്‍ക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിച്ചേ മതിയാവൂ! കാരണം, ചോദ്യങ്ങളെല്ലാം നമ്മള് നമ്മളെ തിരിച്ചറിയുന്നതിനു വേണ്ടിയുള്ളതാണ്. നമ്മെ നമ്മള് തിരിച്ചറിഞ്ഞുള്ള ഈ അറിവിനു മാത്രമേ ഇനിയുള്ള കാലം ലോകത്തെ യഥാര്‍ത്ഥമായി നയിക്കാനുമാവുകയുള്ളൂ. ജീവനെ അറിയാതെ കണ്ടെത്തലുകള്‍ നടത്തുന്ന ശാസ്ത്രവും താല്‍ക്കാലിക ഭൗതിക ലാഭത്തെ ലക്ഷ്യംവയ്ക്കുന്ന ഭരണസംവിധാനങ്ങളും ചേര്‍ന്ന് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാക്കിയാലും, അതെല്ലാം സമൃദ്ധിയില്‍ ജീവിക്കുന്ന മൃഗം എന്ന അവസ്ഥയെ മാത്രമേ പ്രദാനം ചെയ്യുന്നുള്ളൂ എന്നു വരുന്നു.
താന്‍ ആരെന്നറിയുക എന്ന ലക്ഷ്യത്തോടെ കേവലമായ വിശ്വാസത്തെ ആശ്രയിക്കാമെന്നു വിചാരിച്ചാല്‍ അത് ഏറ്റവും വലിയ അബദ്ധവുമാണ്. ആര്‍ക്കും ഉപാധികളൊന്നുമില്ലാതെ സ്വീകരിക്കാവുന്നതും എന്തിലും എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാവുന്നതും എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കാവുന്നതുമായ വിവേകശൂന്യമായ ഒരു ഏര്‍പ്പാടാണ് വിശ്വാസം. കേവലമായ വിശ്വാസത്തിലുള്ള ആശ്രിതത്വം അറിവിന്റെ അഭാവത്തെയാണ് കാണിക്കുന്നത്.
നാം മനുഷ്യര്‍ക്ക് നമ്മെ അറിയാന്‍ കഴിഞ്ഞിട്ടില്ല അല്ലെങ്കില്‍ കഴിയുന്നില്ല എന്നതിന്റെ അര്‍ത്ഥം നാമായിരിക്കുന്ന ജീവന് അത്രമേല്‍ സങ്കീര്‍ണ്ണമായ പ്രതിഭാസമാണെന്നാണ്. നാം നമ്മെ അറിഞ്ഞ് ബോധ്യപ്പെടുമ്പോള്‍ സംഭവിക്കുന്ന ലക്ഷ്യബോധത്തിനും വിവേകത്തിനും ലോകത്തെ ഏറ്റവും സമാധാനപരമായും അര്‍ത്ഥപൂര്‍ണ്ണമായും ക്രമീകരിക്കാന്‍ സാധിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. നാം നമ്മെ അറിയുകയെന്നാല്‍ നമുക്ക് യഥാര്‍ത്ഥമായി വേണ്ടുന്നതെന്തോ അതറിയാന്‍ കൂടി പ്രാപ്തമാകുന്നുവെന്നാണ്.
നിര്വ്വചനാത്മകമായി കാണുമ്പോള്‍ ജീവന് എന്നത് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവവും ഊര്‍ജ്ജത്തെ പുനര്‍നിര്‍മ്മിക്കുന്ന കാരണോര്ജ്ജവുമാണ്.
ഭക്ഷിക്കുന്നു, വിസര്‍ജ്ജിക്കുന്നു, കുളിക്കുന്നു, അലക്കുന്നു, കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നു, സന്തോഷിക്കുന്നു, ദുഖിക്കുന്നു എന്നിങ്ങനെ നമ്മള് ജീവികള്‍ ചെയ്യുന്നതിനെയെല്ലാം സൂക്ഷ്മമായൊന്നു നിരീക്ഷിച്ചാല്‍ വ്യക്തമാകുന്നത്, ഊര്‍ജ്ജ വൈവിധ്യങ്ങളുടെ ഉപയോഗം പല തരത്തിലായി ജീവന് നടപ്പാക്കുന്നു അല്ലെങ്കില്‍ ജീവനില്‍ നടപ്പാകുന്നു എന്നതു മാത്രമാണ്. ഇങ്ങനെ സംഭവിക്കുന്നതിനു കാരണം, പ്രപഞ്ചത്തില്‍ ഊര്‍ജ്ജം എന്ന നിലയിലുള്ള നിക്ഷിപ്താവസ്ഥകളല്ലാതെ മറ്റെന്തെങ്കിലും നിലനില്ക്കുന്നില്ല എന്നതു തന്നെയാണ്.
പ്രപഞ്ചത്തിലുള്ള എന്തിലും നിറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, എല്ലാം നിര്‍മ്മിതമായതും ഊര്‍ജ്ജം കൊണ്ടാണ്. ഊര്‍ജ്ജത്തിന്റെ എന്തെല്ലാം ഭാവങ്ങളുണ്ടോ അതുമായല്ലാം ബന്ധപ്പട്ടു നില്ക്കുന്നതും നില്‍ക്കേണ്ടതും അതെല്ലാം ഉള്‍ക്കൊള്ളേണ്ടതും ഉള്‍ക്കൊള്ളുന്നതും ആയതുകൊണ്ടാണ് ജീവനെ ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമ വൈഭവം എന്നു വിളിക്കുന്നത്. ഇപ്രകാരം, നാം ആയിരിക്കുന്ന നമ്മുടെ ജീവനെന്നാല്‍ ഭൂമിയെയും സൂര്യനെയും ഇതര ജ്യോതിര്‍ഗോളങ്ങളെയും സൂക്ഷ്മമായി ഉള്ക്കൊള്ളുന്നവരാകുന്നുവെന്നത് എളുപ്പത്തില്‍ ബോധ്യപ്പെടാനാവുന്ന യാഥാര്‍ത്ഥ്യമാണ്.
ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമ വൈഭവമായ ജീവന് ഉല്പത്തിയാകുന്നതും വളരുന്നതും മരിക്കുന്നതുമെല്ലാം ഭൂമിയിലാണ്. അതാണ് നമ്മുടെ അറിവ്. പഞ്ചഭൂതങ്ങളെന്ന, ശരീരമെന്ന ജീവരൂപത്തിന്റെ നിര്‍മ്മിതിക്ക് ആവശ്യമായ യോഗ്യതകളെല്ലാം ഭൂമിയില്‍ സംഗമിച്ചിരിക്കുന്നതു കൊണ്ടാണ് പ്രവര്‍ത്തനമായി ജീവന് ഭൂമിയില്‍ നിലകൊള്ളുന്നതിനു സാധിക്കുന്നത്. ശരീരമെന്ന ഉപാധിയില്‍ നിലകൊണ്ടുള്ള ജീവന്റെ പ്രവര്‍ത്തനത്തെ നമ്മള് ജീവിതമെന്നു വിളിക്കുന്നു.
ഭൂമിയില്‍ നാം ജീവന് ഉല്പത്തിയായത് എങ്ങനെയെന്നത് ജീവന് എന്നാല്‍ എന്താണെന്ന അന്വേഷണം പോലെ തന്നെ എങ്ങുമെത്താത്ത ഒരു അറിവായി നിലകൊള്ളുന്നു. വാല്‍നക്ഷത്രങ്ങളും ഉല്‍ക്കകളും തുടങ്ങി ഭൂമിയിലെ ജീവോല്‍പത്തിക്കു കാരണമായതായി കരുതി വിവരിക്കുന്ന കഥകള്‍ ശാസ്ത്രലോകത്തു തന്നെ ധാരാളമുണ്ട്.
പ്രവര്‍ത്തന നിരതമായ ഒന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് എന്തൊക്കെയാണെന്ന് കണ്ടെത്തി ആ പ്രവര്‍ത്തനത്തിന്റെ കാരണത്തെയും യോഗ്യതയെയും വിലയിരുത്തുന്നതിന് സാധിക്കുന്നുവെന്ന കാഴ്ചപ്പാട് ശാസ്ത്രീയമാണ്. ഈ വഴിയിലൂടെ സഞ്ചരിച്ച് ഭൂമിയിലെ ജീവോല്പത്തിയും ജീവോല്പത്തിയുടെ കാരണവും പ്രവര്‍ത്തനത്തിന്റെ ലക്ഷ്യവും നമ്മള് കണ്ടു തുടങ്ങുകയാണ്.
നമുക്ക് ഉത്ഭവിക്കാനും ജീവിക്കാനും ഉണ്ടാകുന്നത് ഭൂമിമാത്രമാണ്.. എങ്കിലും, ഭൂമിയെന്നത് ഒരു സ്വതന്ത്രമായ നിലനില്പോ തനതായ പ്രവര്‍ത്തനമോ ആവുന്നില്ല. പ്രാപഞ്ചികമായ ഏറ്റവും ചുരുക്കത്തിലുള്ള കാഴ്ചപ്പാടില്‍ ഭൂമി, സൂര്യന് കേന്ദ്രമായുള്ള സൗരയൂഥമെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗം മാത്രമാണ്.
ഇപ്രകാരം, ഭൂമിയില്‍ ജീവന് ഉല്പത്തിയാവുകയും പ്രവര്ത്തനതരമാവുകയും ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം തന്നെ സൗരയൂഥമെന്ന മൊത്തമായ പ്രവര്‍ത്തനത്തിന്റെ ഫലം സംഭവിക്കുന്നുവെന്നാണ്. എങ്കിലും ഇക്കാര്യത്തില്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും മറ്റുമായ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭൂമിക്കു മേലുള്ള സ്വാധീനം ഒരേപോലെ ആകുന്നേയില്ല. ഭൂമിയുടെ ആശ്രയ കേന്ദ്രമായ സൂര്യനും, ഭൂമിയെ ആശ്രയിക്കുന്ന ചന്ദ്രനും ഭൂമിയെ സ്വാധീനിക്കുന്നതുപോലെ മറ്റ് ഗ്രഹങ്ങളൊന്നും നിരന്തമായും കൃത്യതയോടെയും ഭൂമിയെ സ്വാധീനിച്ചു പ്രവര്‍ത്തിക്കുന്നതായി കാണാന്‍ കഴിയില്ല.
നമ്മെ ജനിപ്പിക്കാനും വളര്‍ത്താനും മരണത്തിലെത്തിക്കാനും, സൂര്യനും ഭൂമിയും ചന്ദ്രനും ഒക്കെയല്ലാതെ മറ്റെന്തെങ്കിലും ഒരു പ്രാപഞ്ചികമായ പ്രവര്‍ത്തനത്തെക്കുറിച്ച് സങ്കല്പിക്കാന് പോലും ഇല്ലാതിരിക്കുന്നവല്ലൊ.. നമ്മുടെ ഭക്ഷിക്കലും വിസര്‍ജ്ജനവും ഇഷ്ടവും അനിഷ്ടവും എന്നുവേണ്ട, രൂപമായും പ്രവര്‍ത്തനമായും ബോധ്യപ്പെടാനാവുന്നതും ഭാവനയായും വിചാരമായും ആവതുപോലെ കൊണ്ടുനടക്കാനുണ്ടാവുന്നതും എല്ലാം മുന്‍പറഞ്ഞ ജ്യോതിര്ഗോളങ്ങളില് നിന്നും പ്രാപഞ്ചികമായ മറ്റ് അവസ്ഥകളില്‍ നിന്നും ലഭ്യമാകുന്ന വിശേഷങ്ങള്‍ മാത്രമാണ്. ഇക്കാരണത്താല്‍, നമ്മില്‍ എന്തെല്ലാമുണ്ടോ അതെല്ലാം സൗരയൂഥവും മറ്റ് പ്രാപഞ്ചിക വിശേഷങ്ങളുമായ ഒരവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണെന്ന് പ്രയാസമൊന്നുമില്ലാതെ ഗ്രഹിക്കാനാവുന്നു. ഈ ബോധ്യത്തിലൂടെ എത്തിച്ചേരാന്‍ കഴിയുന്നത് നമ്മള് ഓരോ ജീവനും സൂക്ഷ്മമായി അത്രത്തോളമായ ഓരോ പ്രാപഞ്ചിക നിക്ഷിപ്താവസ്ഥകള് തന്നെയെന്നാണ്..
മുന്‍പറഞ്ഞ ബോധ്യത്തില്‍ എത്താനായാല് ജീവോല്പത്തി സംഭവിച്ച സൗരയൂഥ പദ്ധതിയും പ്രവര്‍ത്തനവും ഗ്രഹിക്കുന്നതിന് എളുപ്പമായിത്തീരുന്നു. നാം ജനിച്ചു ജീവിക്കുന്ന ഭൂമിയും, നിരന്തരമായി ഭൂമിയെ ആകര്‍ഷിച്ചു ഭ്രമിച്ച് പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പ്രദാനം ചെയ്ത് നിലകൊള്ളുന്ന ചന്ദ്രനും ചേര്‍ന്നു പ്രവര്‍ത്തിച്ച് സംഭവിക്കുന്ന ആ പ്രാപഞ്ചികമായ മാതൃ-പിതൃ ബന്ധമാണ് ജീവനായി നാം ഇവിടെ പ്രത്യക്ഷമാകുന്നതിന് കാരണമായിത്തീര്‍ന്നത്.
ജീവോല്പത്തി (നമ്മെക്കുറിച്ച് നമ്മള് അറിയുന്നത് എന്ന പുസ്തകത്തില്‍ നിന്ന്)
ചന്ദ്രന്റെ, കറുത്തവാവില്‍ തുടങ്ങി വെളുത്തവാവില്‍ അവസാനിക്കുന്ന പ്രകാശ പൂര്‍ണ്ണതക്കായുള്ള ഭ്രമണത്തിന്റെ ഘട്ടം നിരീക്ഷിച്ചാല്‍ കാണാനാവുന്നത്, ഇല്ലായ്മയില്‍ നിന്നു തുടങ്ങി പൂര്‍ണ്ണതയില്‍ എത്തുന്ന ഒരു പ്രവര്‍ത്തനമാണ്. കറുത്തവാവിലും ചന്ദ്രന് എന്നത് ഉള്ളതു തന്നെയും ഭൂമിയില്‍ നിന്ന് മറ്റെല്ലായ്പോഴും എന്നതുപോലെ കൃത്യമായ അകലം പ്രാപിച്ചു നില്‍ക്കുന്നതുമാണ്. എങ്കിലും, വെളുത്തവാവും കറുത്തവാവും ഭൂമിയെ വ്യത്യസ്തമായ രീതിയില്‍ സ്വാധീനിച്ചുമിരിക്കുന്നു. ഭൂമിക്കു മേലുള്ള ശക്തമായ ഈ സ്വാധീനം മണ്ണിനെയും വെള്ളത്തെയും വായുവിനെയുമെല്ലാം അനുഭവത്തിന്റേതും പ്രവര്ത്തനത്തിന്റേതുമായ പുതിയൊരു അവസ്ഥയിലേക്ക് പരിണമിപ്പിക്കുക തന്നെ ചെയ്യുന്നുവെന്ന് വിചാരിക്കാന്‍ കഴിയുന്നു. ഇവ്വിധത്തില്‍, ചന്ദ്രന്റെയും മറ്റ് പ്രാപഞ്ചിക ഗോളങ്ങളുടെയും ഭൂമിക്കു മേലുള്ള സ്വാധീനം നിമിത്തമായി പരിണമിച്ചു വന്ന ജലവും മണ്ണും വായുവും ഒക്കെത്തന്നെയാണ് ജീവരൂപമെന്ന സ്വതന്ത്ര ചലനമായിത്തീര്ന്ന സംഗതിയും. ഇങ്ങനെയുള്ള ഊര്‍ജ്ജ സംഗമമാകുന്ന, പ്രവര്‍ത്തനത്തിനു യോജ്യമായ രൂപത്തെ ആകര്‍ഷണം നിമിത്തമുള്ള ഭ്രമണവും പ്രകാശവും വഴി ജീവനാക്കി സൃഷ്ടിച്ചെടുക്കുന്നതില്‍ മുഖ്യമായ പങ്ക് വഹിക്കുക എന്നതാണ് സൗരയൂഥത്തില്‍ ചന്ദ്രന്റെ ധര്‍മ്മം.
സൂര്യപ്രകാശത്തിന്റെ നിരന്തരമായ പ്രവര്‍ത്തനം അനേകമനേകം കാലങ്ങളിലൂടെ ചാന്ദ്രപ്രതലത്തില്‍ ഊര്‍ജ്ജ പരിണാമത്തിന്റേതായ വിവരണാതീത സംഭവങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ക്രമം തെറ്റാത്ത പ്രവര്‍ത്തനംകൊണ്ടും നിരന്തരമായ പ്രകാശ വര്‍ഷത്താലും സൂര്യനില്‍ നിന്നുള്ള നിശ്ചിത ദൂരത്തിന്റെ ആനുപാതികമായ താപനിലയാലും പാകപ്പെട്ട ചന്ദ്രനിലെ പൊടി ഊര്ജ്ജവൈവിധ്യങ്ങളുടെ ഒരു വിശേഷാല്‍ സംഭരിതാവസ്ഥ എന്നതായിത്തീരുകയും ചെയ്തിട്ടുണ്ട്. ദൃശ്യാവസ്ഥ പ്രാപിച്ച ഈ വിശേഷാല്‍ സംഭരിതോര്ജ്ജം യോജ്യമായ അന്തരീക്ഷവും കാലാവസ്ഥയും ജൈവാനുകൂല ഭൗമയോഗ്യതയും ഉള്ളിടത്ത് വീണാല്‍ തീര്‍ത്തും പ്രവര്‍ത്തനരഹിതമായ നിര്ജ്ജീവാവസ്ഥയായിട്ട് കിടക്കുകയില്ല. ചലിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും ശേഷിയുള്ള ഊര്ജ്ജവൈവിധ്യങ്ങളുടെ ഈ സംഭരിതാവസ്ഥ സൃഷ്ടിക്ക് യോജ്യമായ കാരണശേഷിയായി പ്രവര്‍ത്തിക്കുന്നു.
ആകര്ഷണശേഷിയും ഭ്രമണമെന്ന ചലനശേഷിയും ഉള്‍പ്പടെ പ്രകാശോര്‍ജ്ജത്തിന്റെ സംഭരിത ഗുണമായ ചാന്ദ്രധൂളി ഭൗമഗുണത്തിന്റ ഏതുതരം സവിശേഷതകളെക്കാളും വ്യത്യസ്തമായ ഒരു ഊര്‍ജ്ജ സംഭരിതാവസ്ഥാ സൂക്ഷ്മതയാണ്. ഇങ്ങനെ, ഏതു തരത്തിലുള്ള ഭൗമ വിശേഷത്തെക്കാളും ഭിന്നവും നിരന്തരം ആകര്‍ഷിക്കുന്നതുമായ ഒരു സംഭരിതാവസ്ഥക്ക് ഭൂമിയുടെ ഭൂരിപക്ഷം ഭാഗങ്ങളിലും യാതൊരു പരിവര്‍ത്തനവും വരുത്തുവാന്‍ സാധിക്കുകയില്ലായിരിക്കാം. എന്നാല്‍, മഴയും കാറ്റും മറ്റ് പ്രകൃതികോപങ്ങളും ഒക്കെ നിമിത്തം കാലപ്പഴക്കം കൊണ്ട് ഭൗമപ്രതലത്തില്‍ ഊറിക്കൂടിയ ധാതു-ലവണങ്ങളുടെ സത്താ സ്വഭാവമുള്ളതും ജൈവാനുകൂല യോഗ്യതയുള്ളതുമായ അവസ്ഥയില്‍ ചാന്ദ്രതരമായ ഊര്ജ്ജസംഭരിതാവസ്ഥയായി പരിണമിച്ച പൊടി പതിച്ചാല്‍ അവിടെ ജിവോല്പത്തി എന്ന ഊര്ജ്ജവൈവിധ്യ സംഗമത്തിന്റെ ആദിസ്പന്ദനം നടക്കാതിരിക്കില്ല. ഇത് പരസ്പരം ആകര്‍ഷിച്ചു നില്ക്കുന്നതും, ചലനാത്മകമായ ഗുണവിശേഷ വ്യത്യസ്തതകള്‍ ഉള്ളതുമായ രണ്ട് ജ്യോതിര്‍ഗോളങ്ങളുടെ അനേക കാലത്തെ പ്രവര്‍ത്തനം നിമിത്തമുള്ള ഊര്‍ജ്ജ നിക്ഷേപങ്ങളുടെ സംഗമമാവുന്നു എന്നതുകൊണ്ട് ഈ സംഗമത്തിന് വിശിഷ്ഠവും ചലനാത്മകവുമായ പുതിയതൊന്നിനെ ജനിപ്പിക്കാതിരിക്കാന്‍ കഴിയാത്തതായി വരുന്നു.
മഴയിലൂടെ ഊറിയൊലിച്ചും നിരന്തരം പ്രകാശമേറ്റും സമുദ്രത്തില്‍ എത്തിച്ചേര്‍ന്ന് ഒന്നായി സംഗമിച്ച ധാതു-ലവണ വിഷശേഷങ്ങളില് നിരന്തരമായി പ്രവര്‍ത്തിച്ചിരുന്ന വായൂ തീര്‍ച്ചയായും ഈ ജൈവയോജ്യമായ സംഭരിതാവസ്ഥയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടുമിരുന്നു. ഭൂമിയുടെ സംഭരിതോര്ജ്ജത്തില് നിന്ന് ഊറിക്കൂടിയ ഈ ജൈവാനുകൂല പ്രത്യേകതയ്ക്ക് നിരന്തരമായി സംഭവിച്ച വായുവിന്റെ പ്രവര്‍ത്തനം നിമിത്തം അനുകൂല സാഹചര്യത്തില്‍ ജീവനായി പരിണമിക്കാന്‍ ശേഷിയുണ്ടാവുന്നു. ഈ അവസ്ഥ പ്രാപിച്ചു നില്ക്കുന്ന ഭൗമഗുണത്തില്, ഭൂമിയെ നിരന്തരം ആകര്‍ഷിച്ചു നില്ക്കുന്ന പ്രകാശ സംഭരിതമായ ചാന്ദ്രധൂളി പതിക്കുന്നുവെങ്കില്‍, ഇവ ഒന്നായിച്ചേര്‍ന്നു സംഭവിക്കുന്ന പ്രവര്‍ത്തനം എന്നേക്കും, ഭൗമ-ചന്ദ്രന്മാരുടെ ആകര്‍ഷണ സ്വഭാവത്തിന്റെയും വെള്ളത്തിന്റെയും വായുവിന്റെയും മണ്ണിന്റെയും ഗുണമാര്ന്ന് ജീവന് എന്ന പ്രവര്‍ത്തന ക്ഷമതയായിത്തീരുന്നു.
ജീവജാലങ്ങളുടെ ശരീരവും പ്രവര്‍ത്തനവും സ്വഭാവവും പരിശോധിച്ചാല്‍ ഈ തത്ത്വം മനസിലാക്കാവുന്നതാണ്. ജീവന് ഏറെ പരിണമിച്ച് മനുഷ്യാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴും, നിരന്തരമായി ആദിരൂപത്തില്‍ പതിച്ച വായൂ പ്രവാഹത്തിന്റെ തുടര്‍ച്ചയും തനിയാവര്‍ത്തനത്തിലൂടെ വന്ന പരിണതിയുമായ ശ്വാസോഛ്വാസ ഗതി നിര്‍ബ്ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെയും ഇതര ജീവികളുടെയും ശരീരത്തിലെ ജലത്തിന്റെ പ്രവര്‍ത്തനവും ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ്. ശരീരമാകട്ടെ, ഭൗമസത്താ വൈവിധ്യങ്ങളുടെ സംഗമവുമായി കാണാനാവുന്നു. ജലം, വായൂ, പ്രകാശം തുടങ്ങി അടിസ്ഥാന ഘടകങ്ങള്‍ കൃത്യമായി ലഭിക്കാതെ വന്നാല്‍ ജീവി എന്നത് പ്രവൃത്തി തുടരാനാകാതെ നിശ്ചലവും പിന്നെ നശിക്കുന്നതുമായിത്തീര്ന്ന് ഭൂമിയില്‍ ലയിച്ചു പോവുകയും ജീവന് വായുവില്‍ ലയിച്ച് സൂക്ഷ്മാവസ്ഥയായിത്തീരുകയും ചെയ്യുന്നു.
ജീവപ്രവര്ത്തനത്തിന്റെ അടിസ്ഥാന ഊര്‍ജ്ജ സ്രോതസ്സുകളായ ജലത്തിന്റെയും വായുവിന്റെയും പ്രകാശത്തിന്റെയുമൊക്കെ ലഭ്യതയുടെ കൃത്യത എന്നതാകട്ടെ, നൈരന്തര്യവും കൃത്യതയുമുള്ള ജ്യോതിര്‍ഗോളങ്ങളുടെ ആകര്‍ഷണ വിശേഷത്താലും തത്ഫലമായ പ്രവര്‍ത്തനങ്ങളാലും സംഭവിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ജ്യോതിര്‍ഗോളങ്ങളുടെ ഈ കൃത്യതയുള്ള ആകര്‍ഷണ വിശേഷങ്ങളും ജീവന് എന്ന ശരീരത്തോടെയുള്ള പ്രവര്‍ത്തനക്ഷമതയില്‍ സൂക്ഷ്മമായി നിലനില്ക്കുകയും ചെയ്യുന്നു. ജ്യോതിര്‍ഗോളങ്ങളുടെ പ്രവര്ത്തനത്തിനൊത്ത ശരീരം എന്നതുപോലെ സൂക്ഷ്മമായ ആകര്‍ഷണശക്തിയും ജീവന്റെ അടിസ്ഥാന കാരണ ശക്തിയാകുന്നുവെന്നും അത് ജീവനില്‍ നിലകൊള്ളുന്നുവെന്നും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവുന്നില്ല.
സൗരയൂഥത്തെ സംബന്ധിച്ചിടത്തോളം, സൂര്യന് ജീവപ്രവര്ത്തനങ്ങളുടെ ഊര്‍ജ്ജവും കാരണവുമായി നിലകൊള്ളുന്നു. വെളിച്ചം എന്നത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ജീവവൈഭവങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള അറിവുമാണ്. സൃഷ്ടി എന്ന പ്രാരംഭ കര്‍മ്മത്തില്‍ ആണ്സ്വഭാവത്തെ പ്രകടിപ്പിക്കുന്ന സൗരയൂഥ വൈഭവമാണ് ചന്ദ്രന്. ഭൂമിയാകട്ടെ, കാല്പനിക സങ്കല്പം പറയുന്ന, സ്ത്രൈണ-മാതൃ ഭാവത്തിന്റെ പ്രാപഞ്ചിക ശേഷിയുമായിരുന്ന് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയായി പുതുജീവനെ സൗരയൂഥത്തിന്റെ മൊത്തമായ പദ്ധതി നിമത്തമായി ജനിപ്പിക്കുകയും ചെയ്യുന്നു. ആണ് പെണ്ണിനെ സംബന്ധിച്ച് സൃഷ്ടിപ്രദായകമായ ഊര്ജ്ജമാകുന്നുവെങ്കിലും, അവനില്‍ നിന്ന് മറ്റൊരു ജീവി നേരിട്ട് ജനിക്കുന്നതായി കാണുന്നില്ല. ആണ് സ്വഭാവത്തിലുള്ള ജീവി മറ്റൊരു ജീവിക്ക് ജന്മകാരണമായി പ്രവര്‍ത്തിക്കുന്നുവെന്നുള്ള അറിവ് അനുഭവത്തിന്റെ മാത്രം അറിവായി നിലകൊള്ളുന്നു. ഇതുപോലെ തന്നെയാണ് ജീവ നിര്‍മ്മാണത്തിനായി ചന്ദ്രനും പ്രവര്‍ത്തിക്കുന്നത്. ചന്ദ്രനില്‍ നിന്ന് സൃഷ്ടിപ്രദായകമായി എന്തെങ്കിലും സംഭവിക്കുന്നത് നേരിട്ട് കാണാനാവാത്തതുകൊണ്ട് ജീവോല്പത്തിയിലെ ചന്ദ്രന്റെ പങ്ക് മനസിലാക്കാന്‍ മനുഷ്യന് കഴിയാതെ പോകുന്നു. പെണ്ജീവിയാകട്ടെ, അവളില്‍ നിന്ന് ജീവരൂപത്തെ നേരിട്ട് ജനിപ്പിക്കുന്നതുകൊണ്ട് സൃഷ്ടിയവകാശത്തിന്റെ പ്രത്യക്ഷത അവളുടേതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടികര്‍മ്മത്തില്‍ ചന്ദ്രന്റെയും ഭൂമിയുടെയും കാര്യത്തില്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്.
ജനിപ്പിക്കുന്നവനായി സൗരയൂഥത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ചന്ദ്രന്റെ ഏതുതരം പ്രവൃത്തിയാണ് ഭൂമിയില്‍ ജീവോല്‍പാദനത്തിന് അനുയോജ്യമാകുന്നതെന്ന് കാണേണ്ടതുണ്ട്. ഭൂമിക്ക് ചന്ദ്രന് അതിന്റെ പ്രവര്‍ത്തനംകൊണ്ട് കറുത്തപക്ഷവും വെളുത്തപക്ഷവുമായി അനുഭവപ്പെടുന്നു. വെളുത്തവാവു ദിവസം ചന്ദ്രന് രൂപ പൂര്‍ണ്ണതയോടും ശോഭയോടും അതിന്റെ ആകര്‍ഷണമെന്ന പരമാവധി സ്വാധീനം ഭൂമിക്കു മേല്‍ ചെലുത്തുന്നു. ഊര്‍ജ്ജസ്രോതസ്സായ സൂര്യനും, ചന്ദ്രനും, ഭൂമിയും ഒത്തു ചേര്‍ന്ന്, രാപ്പകല്‍ എത്തിനില്‍ക്കുന്ന പ്രകാശപൂര്ണ്ണതയോടും പരമാവധിയിലെത്തുന്ന ആകര്ഷണത്തോടും പ്രവര്‍ത്തിക്കുന്ന അനുഭവമാണ് വെളുത്ത വാവിനുള്ളത്. പ്രപഞ്ചത്തിന്റെ സൂക്ഷ്മോര്ജ്ജമായ ആകര്‍ഷണ ശക്തിയുടെയും പ്രാകാശത്തിന്റെയും ഭൗമ നിക്ഷേപ സത്തകളുടെയും പരിപൂര്‍ണ്ണവും സംശുദ്ധവുമായ സംഗമാവസ്ഥയില്‍ മാത്രമേ ജീവനിര്മ്മാണം എന്ന പ്രകൃതീപരിണാമം സംഭവിക്കുന്നുള്ളൂ. ഇതുവഴി ജീവന് എന്നത് പ്രകൃതിയില്‍ ലഭ്യമാകുന്ന സകല ഊര്‍ജ്ജ വിശേഷങ്ങളുടെയും സംഗമ സത്തയുമാകുന്നു. ഇക്കാരണത്താല്‍ വിത്തില്‍ ചെടി എന്നതുപോലെ ജീവനില്‍ പ്രപഞ്ചത്തിന്റെ അതിസൂക്ഷ്മാംശങ്ങള്‍ അപ്പാടെ ഒളിച്ചിരിക്കുന്നതായി ബോധ്യപ്പെടാനുമാവുന്നു.
വെളുത്തവാവിനോട് അടുത്ത ദിവസങ്ങളില്‍ ചന്ദ്രന് നല്ലതുപോലെ പ്രകാശമുള്ളതാകുന്നുവെങ്കിലും പ്രവര്‍ത്തനമെന്ന നിലയില്‍ പൂര്‍ണ്ണതയുള്ളതാകുന്നില്ല. ഈ അപൂര്‍ണ്ണമായ തിളക്കവും പ്രത്യക്ഷതയും ആണ്‍പെണ്‍ സംഗമത്തിലെ, സൃഷ്ടിക്കുതകുന്ന ആണിന്റെ ഊര്ജ്ജവര്ഷത്തിന്റേതല്ലാത്ത ആഗ്രഹങ്ങള്‍ക്കും സംഗമത്തിനുമൊക്കെ തുല്യമാകുന്നു. പൗര്ണ്ണമിരാത്രിയാകട്ടെ പ്രവര്‍ത്തന പൂര്‍ണ്ണത നിമിത്തം ആണിന്റെ ഊര്ജ്ജവര്ഷത്തിന്റേതായ നിമിഷത്തിനു തുല്യമായ സൗരയൂഥ പദ്ധതിയുമാകുന്നു.
സൃഷ്ടിപ്രദായകമായ ഊര്‍ജ്ജമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശത്തിന്റെ പൂര്‍ണ്ണതയും, ആകര്‍ഷണ ശക്തിയും പൗര്‍ണ്ണമി ദിവസം പോലെ മറ്റേതെങ്കിലും അവസരത്തില്‍ ഭൂമിക്ക് ലഭ്യമാകുന്നില്ല. അതിശക്തമായിത്തീരുന്ന ആകര്‍ഷണവും പ്രകാശവും ചന്ദ്രന്റെ പ്രവര്‍ത്തനക്ഷമതയും പരിണാമം പ്രാപിച്ച പൂര്‍ണ്ണതയായി, പെണ്‍ജീവികള്‍ക്ക് ആണ്‍ജീവികളില്‍ നിന്ന് സൃഷ്ടി പ്രദായകമായി ഊര്‍ജ്ജം ലഭ്യമാകുന്ന അവസ്ഥയെ കണ്ടെത്താനാകുന്നു.
സുര്യ ചന്ദ്രന്മാരുടെ ആകര്‍ഷണ ശക്തിയാലും പ്രകാശോജ്വലതയുടെ പ്രവര്ത്തനത്താലുമല്ലാതെ, ജൈവനുകൂല ഭൗമപ്രത്യേകത എത്രതന്നെ ശക്തമായിരുന്നാലും, ഭൂമിയില്‍ ആദിജീവനെ ജനിപ്പിക്കാന്‍ ഭൂമിക്കോ മറ്റേതെങ്കിലും ശക്തിക്കോ ആകുന്നില്ല. പൗര്‍ണ്ണമി രാത്രിയില്‍, ഭൂമിയിലെ ജൈവാനുകൂല പ്രത്യേകതയില്‍ പതിക്കുന്ന ചാന്ദ്രധൂളിയെ, കാലദൈര്‍ഘ്യം കൊണ്ട് പാകപ്പെട്ട സ്ഥൂലരൂപമില്ലാത്ത പ്രകാശത്തിന്റെ സ്ഥൂലാവസ്ഥയായി പരിഗണിക്കാനാവുന്നു. സൃഷ്ടിക്കുള്ള സംഗമരൂപമായി നില്ക്കുന്ന ചന്ദ്രനിലെ പൊടി, സൗരയൂഥത്തിന്റെ ആകര്‍ഷണ ശക്തിവിശേഷവും പ്രകാശത്തിന്റെ പ്രത്യേക തരത്തിലുള്ള സംഭരിതാവസ്ഥയുമാകുന്നു എന്നാണ് ഇപ്രകാരം കാണാന്‍ കഴിയുക. ചന്ദ്രന്, ഇവിടെ രൂപവും ശക്തിയുമുള്ള ആണ്‍ജീവിയുടെ പ്രത്യുല്പാദനേന്ദ്രിയത്തിന്റെ സ്ഥാനത്തു നിന്നുകൊണ്ട് സൗരയൂഥ പദ്ധതി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതേപോലെ തന്നെ സകലവിധ ഊര്‍ജ്ജത്തിന്റെയും കാരണവും സ്രോതസ്സും സൂര്യനാണെങ്കിലും, സൂര്യന് നേരിട്ട് സൃഷ്ടികര്‍മ്മം നടത്താന്‍ ശേഷിയില്ലാത്തതാകുന്നു.
സൂര്യപ്രകാശ സംസര്‍ഗ്ഗത്താല്‍ പാകപ്പട്ട ചന്ദ്രനിലെ പൊടി ഭൂമിയില്‍ എവിടെ പതിച്ചാലും ജീവനായി പരിണമിക്കുന്നേയില്ല. ഭൂമിയില്‍ എവിടെയും ജീവികള്‍ക്ക് വളരാനാവുമെങ്കിലും അവ ജനിക്കുന്നത് നിശ്ചിതമായ അവസ്ഥയിലും സാഹചര്യത്തിലും മാത്രമേ ആകുന്നുള്ളൂ എന്നതാണ് ഇതിന്റെ കാരണം. സൃഷ്ടികാരണമായ പുരുഷോര്ജ്ജം സൃഷ്ടിക്കനുയോജ്യമായ സ്ത്രൈണോര്ജ്ജവുമായി സംഗമിച്ചാല്‍ മാത്രം സംഭവിക്കുന്നതാണ് ജീവന് എന്ന പ്രവര്‍ത്തന വിശേഷത്തിന്റെ ഉല്പത്തി എന്നതു പോലെയാണ് ചന്ദ്രനിലെ പൊടി ഭൂമിയില്‍ ജീവന് ജന്മം കൊടുക്കുന്നതും. ജീവി പെണ്ഗുണം ഉള്ളത് ആയതുകൊണ്ടു മാത്രം ശരീരത്തിന്റെ ഏതു ഭാഗവും ആണില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ജീവനെ വളര്‍ത്തുന്നതിന് യോഗ്യമാകുന്നില്ല. ഇങ്ങനെ ജീവികളിലെ ആണ്-പെണ് സംഗമത്തിലും വളര്‍ച്ചയിലും എന്നുവേണ്ട, എല്ലാറ്റിലും കാണപ്പെടുന്ന സ്വഭാവ പ്രത്യേകതകള്‍ എല്ലാം ഭൂമിയില്‍ ജീവന് ജനിക്കുന്നതിനും വളരുന്നതിനുമായി പ്രകൃതി എങ്ങനെയൊക്കെ പ്രവര്‍ത്തിച്ചുവോ അതിന്റെയെല്ലാം തനിയാവര്ത്തനമാകുന്നുവെന്ന് കൂടുതല്‍ ശ്രദ്ധിക്കും തോറും ബോധ്യപ്പെടുന്നതാണ്.
ചന്ദ്രന്റെ കറുത്തവാവില്‍ തുടങ്ങി വെളുത്തവാവു വരെ എത്തി അവസാനിക്കുന്ന ഒരു പ്രകാശ പൂര്‍ണ്ണ ഭ്രമണത്തിന്റെ ഘട്ടം നിരീക്ഷിച്ചാല്‍ കാണാനാവുക, ഇല്ലായ്മയില്‍ നിന്നു തുടങ്ങി പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന ഒരു പ്രക്രിയയാണ്. കറുത്തവാവിലും ചന്ദ്രന് ഉള്ളതു തന്നെയും ഭൂമിയില്‍ നിന്ന് മറ്റെല്ലായ്പോഴും എന്നതുപോലെ അകലം പാലിച്ചു നില്‍ക്കുന്നതുമാണ്. ഈ അവസ്ഥ, ജീവിക്ക് ജന്മമൊരുക്കുന്ന, പെണ്ഗുണത്തിനു തുല്യമായ സൗരയൂഥ വൈഭവമാകുന്ന ഭൂമിയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവും എന്നാല്‍ അനുഭവവേദ്യമല്ലാത്ത അകലത്തിലോ അവസ്ഥയിലൊ ഉള്ളതുമായ സങ്കല്പമായിട്ട് വരുന്നു. ഓരോ ഭ്രമണം മുഖാന്തിരവും ക്രമേണ സംഭവിക്കുന്ന തെളിച്ചമെന്നത് ജീവികളിലെ ഇണയെ കണ്ടെത്തുന്നതിനുള്ള വ്യഗ്രതയും, സ്വാഭാവികമായും സംഗമ പൂര്‍ത്തീകരണത്തില്‍ എത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപ്രവര്ത്തനവുമായി പ്രകൃതിയില്‍ നിലകൊള്ളുന്നു. ഇങ്ങനെ സംഭവിക്കുന്ന ഒരു പ്രവര്‍ത്തന പൂര്‍ത്തീകരണമായ വെളുത്തവാവിനു ശേഷം, വീണ്ടും സംഭവിക്കുന്ന കറുത്തപക്ഷം സംഗമപൂര്ത്തീകരണത്തിനു ശേഷമുള്ള ജീവികളുടെ താത്പര്യക്കുറവുകളെയും അവസ്ഥയെയും കാണിക്കുന്ന പ്രാപഞ്ചിക നിയമവുമായിട്ടിരിക്കുന്നു.
അവയവങ്ങള്‍- പ്രകൃതിയുടെ പ്രാതിനിധ്യം (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
ശരീരത്തിലെ അവയവങ്ങള്‍ ഓരോന്നും പ്രകൃതിയെ സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാക്കുന്ന ഉപാധികളും ഊര്‍ജ്ജ വൈവിധ്യങ്ങളുടെ പ്രാതിനിധ്യ രൂപങ്ങളുമാണ്.
പ്രകൃതിയിലെ എല്ലാ വസ്തുക്കളുടെയും, കാരണമായിരിക്കുന്ന ഊര്ജ്ജവൈവിധ്യങ്ങളുടെയും പ്രാതിനിധ്യമായി അവയവങ്ങള്‍ രൂപപ്പടുകയും വളര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കണ്ണ്, ചെവി, മൂക്ക്, ഹൃദയം, ശ്വാസകോശം, നാവ് എന്നിങ്ങനെ പ്രത്യക്ഷത്തില്‍ത്തന്നെ പ്രവര്‍ത്തനരീതി വ്യക്തമാകുന്ന അവയവങ്ങളെ നിരീക്ഷിച്ചാല്‍, പ്രകൃതിയെന്ന നിക്ഷിപ്തോര്ജ്ജ വൈവിധ്യങ്ങളുടെ പ്രാതിനിധ്യം പേറി നില്‍ക്കുന്നുവെന്ന് വ്യക്തമാകുന്നതാണ്.
കണ്ണ്
പ്രകൃതിയായി നിലകൊള്ളുന്ന ഊര്ജ്ജവൈവിധ്യങ്ങളുടെ രൂപതരമായ വ്യത്യസ്തതകളെ ജീവനില്‍ എത്തിക്കുന്ന പ്രകാശത്തിന്റെ പ്രാതിനിധ്യമാണ് കണ്ണ്.
കണ്ണ് എന്ന പ്രവര്ത്തനോപാധിയിലൂടെ പ്രകാശത്തെ ജീവനില്‍ എത്തിക്കുക വഴി പ്രവര്‍ത്തന നിരതമായ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളുടെ അപാര മണ്ഡലമാണ് ജീവന് തുറന്നു കിട്ടുന്നത്. രൂപമായി പ്രവര്ത്തിച്ചുനില്ക്കുന്ന, കാഴ്ചയില്‍ വരുന്ന വസ്തുക്കള്‍ ജീവനില്‍ സങ്കല്പതരമായി നിക്ഷിപ്തമാവുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ ഒരിക്കല്‍ കണ്ടതിനെ വീണ്ടും കാണുമ്പോള്‍ തിരിച്ചറിയാന്‍ ജീവന് സാധിക്കുകയും പുതിയതിനെയും വ്യത്യസ്തതയുള്ളതിനെയും പുതുമയും വ്യത്യസ്തതയുമായി അറിയുന്നതിന് കഴിയുകയും ചെയ്യുന്നു. ഇതിലൂടെ പ്രപഞ്ചത്തിന്റെ രൂപതരമായും പ്രവര്ത്തനതരമായുമുള്ള വൈവിധ്യങ്ങള്‍ ജീവനില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നു. പ്രകാശമെന്ന മാധ്യമമുപയോഗിച്ച് ഇപ്രകാരം സാക്ഷാത്കരിക്കുക വഴി കണ്ണ് ജീവരൂപത്തില്‍ പ്രാകാശത്തിന്റെ പ്രാതിനിധ്യമായി നിലകൊള്ളുന്നു.
ചെവി
പ്രകൃതിയില്‍ സംഭവിക്കുന്ന ചലനങ്ങളെ ശബ് ദങ്ങളായി നിരന്തരം ജീവനില്‍ എത്തിക്കുന്ന ചെവി ജീവരൂപത്തിലെ ശബ് ദത്തിന്റെ പ്രതീകമാണ്.
പ്രകൃതിയില്‍ ഉണ്ടാവുന്ന ചലനത്തിന്റെ അനന്തര ഫലങ്ങള്‍ വായുവില്‍ അലകളായി സഞ്ചരിക്കുമ്പോള്‍ ശബ് ദമായി ഉള്‍ക്കൊള്ളാനാണ് ജീവന് സാധ്യമാകുന്നത്. ശബ് ദ വൈവിധ്യമെന്ന അനുഭവം ചലനങ്ങളുടെ വ്യത്യസ്തതകളെ തിരിച്ചറിയേണ്ടുന്ന വിധമുള്ള ജീവന്റെ അനിവാര്യതയില്‍ നിന്ന് സംഭവിക്കുന്നതുമാണ്. ഓരോ ചലനത്തെയും അതുള്‍ക്കൊള്ളുന്ന വ്യത്യസ്തതയോടെ തിരിച്ചറിയുന്നതിലൂടെ ജീവന് കാണതരമായ പൂര്‍ണ്ണതയിലേക്ക് വളരുന്നുവെന്ന് മനസിലാക്കാം.
ശ്വാസകോശം
പ്രകൃതിയിലെ നിരന്തര ലഭ്യതയാകുന്ന വായുവെന്ന ഊര്‍ജ്ജത്തെ ജീവനിലെത്തിക്കുന്ന ശ്വാസകോശം ജീവശരീരത്തിലെ വായുവിന്റെ പ്രാതിനിധ്യമാണ്.
പരിണാമത്തിലൂടെ വികസിതമായ ശരീരപ്രവര്ത്തനമുള്ള ഒരു ജീവിയുടെ ശ്വസനവ്യവസ്ഥയെ നിരീക്ഷിച്ചാല്‍ വായുവെന്ന, പ്രകൃതിയിലെ നിക്ഷിപ്ത ഗുണത്തെ ജീവനില്‍ എത്തിക്കുന്ന പ്രാതിനിധ്യമായി ശ്വാസകോശം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാകുന്നതാണ്. അണുരൂപമായി ഭൗമോപരിതലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ജീവന് നിരന്തരമായ അനുഭവമായിരുന്നു വായു. ചലനതരവും സങ്കല്പതരവുമായി പ്രകൃതിയുടെ നിരവധിയായ വൈവിധ്യങ്ങള്‍ നിക്ഷിപ്തമായിക്കൊണ്ടിരിക്കുന്ന വായുവെന്ന ഊര്ജ്ജവൈഭവത്തെ മുഴുവന്‍ സമയവും ഉപയുക്തമാക്കാനുള്ള ഉപാധിയായി ശ്വാസകോശം ജീവരൂപത്തിന്റെ ഭാഗമായി ഉത്ഭവിച്ചുവെന്ന് മനസിലാക്കാം. ശ്വാസകോശം വായുവിനെ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ, വായുവിന്റെയും വായുവില്‍ അടങ്ങിയിരിക്കുന്ന മറ്റ് സൂക്ഷ്മാവസ്ഥകളുടെയും കാരണത്തെ അതീവ സങ്കീര്‍ണ്ണ ശേഷിയായ ജീവന് ഉള്‍ക്കൊള്ളുന്നു. അതുവഴി ജീവന് ആ അവസ്ഥകളുടെ കാരണ നിക്ഷിപ്താവസ്ഥയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മൂക്ക്
ഗന്ധങ്ങളെ അവയുടെ വ്യത്യസ്തതകളോടെ ജീവനില്‍ എത്തിക്കുന്ന മൂക്ക് പ്രകൃതിയില്‍ സംഭവിക്കുന്ന രാസതരമായ മാറ്റങ്ങളുടെ പ്രാതിനിധ്യ രൂപമാണ്.
വായുവിന്റെ പ്രാതിനിധ്യമായി ജീവരൂപത്തില്‍ നിലകൊണ്ട് നിരന്തരം പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തിന്റെ ബാഹ്യാഗ്രമായും മൂക്ക് നിലകൊള്ളുന്നു.
പരിസരങ്ങളില്‍ സംഭവിക്കുന്ന, സ്പര്‍ശനവും ദര്‍ശനവും ശ്രവ്യവുമായി ബോധ്യപ്പെടാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷങ്ങളെയാണ് മൂക്ക് ഗന്ധങ്ങളായി ആവാഹിക്കുന്നതിലൂടെ ജീവന് തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിലൂടെ ജീവന് ചുറ്റുപാടുകളിലെ രാസതരമായ വ്യതിയാനങ്ങളെ അതിന്റെ വ്യക്തതയോടെ കാരണതരമായി ഉള്‍ക്കൊള്ളുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മൂക്ക് ഒരേസമയം ശ്വാസകോശ സഹായിയും, പ്രകൃതിയിലെ രാസമാറ്റങ്ങളെ ഗന്ധമായി തിരിച്ചറിയുന്ന സംവിധാനവുമായി രണ്ട് ധര്‍മ്മങ്ങളിലൂടെ പ്രകൃതിയെ പ്രതിനിധീകരിക്കുന്നു.
നാവ്
ജീവരൂപത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ ഭൗമ നിക്ഷിപ്താവസ്ഥകളുടെ യോഗ്യതയെ അവ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തതകളോടെ രുചിഭേദങ്ങളായി തിരിച്ചറിഞ്ഞ് ജീവനില്‍ എത്തിക്കുന്ന നാവ് അവ്വിധമായ ഊര്ജ്ജവൈവിധ്യങ്ങളുടെ ജീവരൂപത്തിലെ പ്രാതിനിധ്യമാണ്.
വായുവിലൂടെ ജീവനിലെത്തി നിക്ഷിപ്തമാകുന്ന കമ്പനങ്ങളെ ജീവന് ശബ് ദമായി പുനര്‍ജ്ജനിപ്പിക്കുമ്പോള്‍ ആ ശബ് ദത്തെ വ്യത്യസ്തതയുള്ള തരംഗങ്ങളാക്കി അര്‍ത്ഥവത്താക്കുന്ന പ്രവര്‍ത്തനമായി, ശബ് ദത്തിന്റെ പ്രാതിനിധ്യമായും നാവ് നിലകൊള്ളുന്നു.
ഹൃദയം
പഞ്ചഭൂതങ്ങളായി വേര്‍തിരിച്ചു കാണാനാവുന്ന പ്രകൃതിയുടെ പ്രാതിനിധ്യമായി ജീവരൂപത്തില്‍ നിര്‍മ്മിതമാകുന്ന വ്യത്യസ്താവയവങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമായി ഹൃദയം പ്രവര്‍ത്തിക്കുന്നു. എല്ലാ അവയവങ്ങളുമായി രക്തപ്രവാഹത്തിലൂടെ നിരന്തരമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹൃദയം ഭൗമരൂപത്തിന്റെ മുഴുവനുമായ പ്രാതിനിധ്യമാണ്.
ജീവരൂപത്തില്‍ നിരവധിയായ അവയവങ്ങളും പ്രവര്‍ത്തനങ്ങളുടെ വിവരണാതീതമായ സങ്കീര്‍ണ്ണതകളും വ്യക്തമാണെങ്കിലും, ഹൃദയത്തിന്റെ സാന്നിധ്യം രക്തപ്രവാഹത്തിലൂടെ അവയിലെല്ലാം അനുനിമിഷം സംഭവിക്കാത്ത പക്ഷം ശരീരമെന്ന പ്രകൃതിയുടെ പ്രാതിനിധ്യത്തിന് പ്രവര്ത്തിച്ചുനില്ക്കാന് കഴിയുന്നതേയില്ല. ഇതിന്നര്‍ത്ഥം ജീവരൂപത്തിന്റെ മൊത്തമായ നിലനില്പ് സാധ്യമാകുന്നത് ഹൃദയകേന്ദ്രീകൃമായ രക്തചംക്രമണത്താല്‍ ആണെന്നാണ്. മാത്രവുമല്ല, എല്ലായിടത്തും വ്യാപിച്ചു നില്ക്കുന്ന പ്രവര്‍ത്തനമായതുകൊണ്ട് ഹൃദയ കേന്ദ്രീകൃതമായ രക്തചംക്രമണ വ്യവസ്ഥയെ ജീവന്റെ മുഴുവനുമായ അടിസ്ഥാന രൂപം എന്നതുമായി പരിഗണിക്കാനാവുന്നു. പ്രകൃതിയുടെ പ്രാതിനിധ്യമായ മറ്റ് അവയവങ്ങള്‍ ഈ പ്രവര്‍ത്തനത്തിന്റെ സഹായക കര്‍മ്മങ്ങളായി നിലകൊള്ളുന്നുവെന്നും മനസിലാക്കാനാവുന്നു.
ത്വക്ക്
പഞ്ചഭൂത പ്രാതിനിധ്യമായ മുഴുവന്‍ അവയവങ്ങളെയും ഉള്‍ക്കൊള്ളുന്ന ത്വക്ക് ജീവശരീരത്തിലെ ഭൗമോപരിതലത്തിന്റെ പ്രാതിനിധ്യമാണ്.
പ്രകാശം, ശബ് ദം, ഗന്ധം എന്നിങ്ങനെയുള്ള വിശേഷങ്ങളുടെ പ്രാതിനിധ്യമായ അവയവങ്ങള്‍ വിദൂരമായ സ്ഥിതിവിശേഷങ്ങളെ സംബന്ധിക്കുന്ന വിരങ്ങള്‍ ജീവനില്‍ എത്തിക്കുന്നു. ത്വക്ക് ജീവരൂപത്തില്‍ സംഭവിക്കുന്ന മറ്റ് രൂപങ്ങളുടെ സ്പര്‍ശനങ്ങളെ അവ ഉള്‍ക്കൊള്ളുന്ന വ്യത്യസ്തതകളോടെ ജീവനില്‍ എത്തിക്കുന്ന സംവിധാനമായി പ്രവര്‍ത്തിച്ചു നില്ക്കുന്നു. ഊര്‍ജ്ജത്തിന്റെ വ്യത്യസ്ത ഭാവങ്ങളായ പ്രകാശവും ശബ് ദവും ഗന്ധവും വഴി ജീവന് ലഭ്യമാകുന്നത് പ്രകൃതിയുടെ വ്യത്യസ്ത അവസ്ഥകളെക്കുറിച്ചുള്ള അറിവുകളാണ്. എന്നാല്‍, ത്വക്കിന് സാധ്യമാകുന്ന സ്പര്‍ശനത്തിലൂടെ പ്രകൃതിയെ വ്യത്യസ്തമായ അനുഭവമായി ജീവന് പകര്‍ന്നു കിട്ടുകയാണ്.
അറിവും അനുഭവവും ഒരേപോലെ സാധ്യമാകുന്നതിലൂടെയാണ് ജീവന് ആയിത്തീരല്‍ എന്ന കാരണശേഷി പ്രാപിക്കുന്നതിന് കഴിയുന്നത്. പ്രകൃതിജമായ അനനുഭവങ്ങളെ സ്പര്ശനതരമായി ഉള്‍ക്കൊണ്ട്, ജീവനെ കാരണം എന്ന അവസ്ഥയിലേക്ക് പരിവര്ത്തിതമാക്കുന്നതിന് തക്കവണ്ണം പ്രവര്‍ത്തിച്ചു നില്ക്കുന്നു എന്നതാണ് ത്വക്കിന്റെ പ്രാധാന്യം.
സ്വനപേടകം
ചലനമായി തരംഗ രൂപത്തില്‍ പ്രകൃതിയില്‍ ലയിക്കുന്ന ശബ് ദം വായുവും ജലവും വഴി ജീവനിലെത്തി നിക്ഷിപ്തമാകുന്നതിലൂടെ ഉല്പത്തിയാകുന്ന സ്വനപേടകം പ്രകൃതിയിലെ ശബ് ദ വൈവിധ്യങ്ങളുടെ ജീവരൂപത്തിലെ പ്രാതിനിധ്യമാണ്.
ശബ് ദത്തെ ജനിപ്പിക്കാന്‍ കഴിവുള്ള അവയവമായ സ്വനപേടകത്തെ പഞ്ചഭൂതങ്ങളുടെ പ്രതിനിധ്യമായി പരിഗണിക്കാനാവില്ല. എന്നാല്‍, മുന്തിയ തരം ജീവികളെ സംബന്ധിച്ചിടത്തോളം അറിവാര്ജ്ജിക്കലിന് പ്രകാശതുല്യമായ പ്രാധാന്യം ശബ് ദത്തിനുമുണ്ട്.
മുതിര്‍ന്ന തരം ജീവികളിലെങ്കിലും ഈ അവയവം കണ്ഠത്തില് സ്ഥിതി ചെയ്യുന്നതായാണ് കാണാനാവുന്നത്. മൂക്കിലൂടെ ജീവരൂപത്തില്‍ പ്രവേശിക്കുന്ന വായൂ അതിശക്തിയോടെ വന്നു തട്ടുന്ന ഭാഗമായതുകൊണ്ടും, നാവിനും ചുണ്ടിനും താടിയെല്ലിനും ജീവന്റെ താല്പര്യങ്ങള്ക്ക് ഒത്തവണ്ണം ശബ് ദത്തെ അര്‍ത്ഥവത്തായി ക്രമീകരിക്കുന്നതിനും സാധ്യമാകത്തക്ക വിധം സ്വനപേടകം കണ്ഠത്തില് രൂപംകൊണ്ടുവെന്ന് മനസിലാക്കാം.
തലച്ചോറ്
ജീവരൂപത്തില്‍ ബാഹ്യതരമായും ആന്തരികമായും സംഭവിക്കുന്ന സകല അനുഭവങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന തലച്ചോര്‍ ജീവനില്‍ സംഭവിക്കുന്ന സകല അനുഭവങ്ങളുടെയും നിക്ഷിപ്തകേന്ദ്രവും പ്രപഞ്ചത്തിലുള്ള സകലതും ചേരുന്ന പ്രാതിനിധ്യ രൂപവുമാണ്.
പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ടു നില്ക്കുന്ന ജീവരൂപത്തിലെ അവയവങ്ങളെ പഞ്ചഭൂതങ്ങളുടെ പ്രാതിനിധ്യവും, ഹൃദയത്തെ ഭൂമിയുടെ മുഴുവനുമായ പ്രാതിനിധ്യവും എന്നതായി തിരിച്ചറിയാനാകുന്നുവെങ്കിലും ജീവന് എന്ന പ്രവര്‍ത്തനം പ്രകൃതിക്കു മാത്രം സ്വന്തമായ എന്തെങ്കിലും ആകുന്നില്ല. ജീവന് കാരണമായ പ്രകാശവും ഭൂമിയെ നിയന്ത്രിക്കുന്ന ആകര്‍ഷണ ശക്തിയുമൊക്കെ ഭൗമബാഹ്യമായ ശക്തിവിശേഷങ്ങള്‍ തന്നെയാണ്.
പ്രപഞ്ച കാരണത്തോളം വളരേണ്ടുന്ന ജീവന് പ്രാപഞ്ചികമായ മുഴുവന്‍ അനുഭവങ്ങളെയും ഉള്ക്കൊള്ളേണ്ടിയിരിക്കുന്നതിനാല് അതിനു തക്കവണ്ണം ശേഷിയുള്ള ഒരവയവം ജീവരൂപത്തിന് അനിവാര്യമാണ്. ആ അവയവത്തിന് സ്വാഭാവികമായും ഒരു അതിസങ്കീര്‍ണ്ണ നിര്‍മ്മിതി ആയിരിക്കുന്നതിനേ കഴിയൂ.. ഇത്തരത്തിലുള്ള പ്രാപഞ്ചികമായ പ്രാതിനിധ്യമായിരിക്കുന്ന തലച്ചോറിന് പ്രവര്‍ത്തന രൂപം എന്നതിലുപരിഅറിവുകളുടെ നിക്ഷിപ്ത കേന്ദ്രവും മൊത്തമായ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രവും ആയിരിക്കുന്നതിന് കഴിയുന്നുവെന്ന് മനസിലാക്കാം. ഇക്കാരണത്താല്‍ പൂര്‍ണ്ണതയെത്തിയ ഒരു തലച്ചോറിന്റെ ഘടനാപരമായ സങ്കീര്‍ണ്ണതകള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് ഒപ്പമാണെന്നും കരുതാവുന്നതാണ്.
ജീവരൂപം
ജീവനില്‍ പ്രപഞ്ചത്തിന്റെ കാരണ ഗുണങ്ങളെ നിറച്ച് സമ്പന്നമാക്കുന്നതിനായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതാണ് പഞ്ചഭൂത പ്രാതിനിധ്യമായ അവയവങ്ങളും, പ്രപഞ്ച പ്രാതിനിധ്യമായ തലച്ചോറും ഉള്‍പ്പെടുന്ന ജീവരൂപം.
പ്രാതിനിധ്യ രൂപമായ അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്ത്തീകൃതമാകുന്നത്, സഹായകമായി നിലകൊള്ളുന്ന, ആന്തരികവും ബാഹ്യവുമായ മറ്റ് അവയവങ്ങളിലൂടെയാണ്. കൈകാലുകളും ഗ്രന്ഥികളും മറ്റുമായി നിരവധി സഹായക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പഞ്ചഭൂത പ്രാതിനിധ്യമായ അവയവങ്ങള്‍ക്ക് പ്രവര്‍ത്തന പൂര്‍ണ്ണതയും ജീവന് ലക്ഷ്യ സാക്ഷാത്കാരവും സാധ്യമാകുന്നത്.
ജ്യോതിര്‍ ഗോളങ്ങള്‍ എന്നത് ജീവന് പ്രാപഞ്ചികമായ സ്വതന്ത്ര പ്രവര്‍ത്തനത്തിന് ശേഷിയാര്ജ്ജിച്ചു നില്ക്കുന്ന അവസ്ഥയാണ്. പ്രവര്‍ത്തനത്തിന്റെ ഈ അവസ്ഥയില്‍ ജീവന് പ്രത്യക്ഷമായ ആശ്രിതത്വം ഉണ്ടാകുന്നില്ല. ജീവികള്‍ക്ക് പ്രകൃതിയിലെ സാഹചര്യങ്ങളുടെ വ്യത്യസ്തതകളില്‍ നിന്ന് നിരന്തരമായി ആര്‍ജ്ജിക്കേണ്ടത് ഉള്ളതുകൊണ്ട്, ശേഷിക്കും ആവശ്യങ്ങള്‍ക്കും ആനുപാതികമായ രൂപം ഉണ്ടാവുന്നതിന് സാധ്യമാകുന്നു. ഇക്കാരണത്താല്‍ ജ്യോതിര്‍ ഗോളങ്ങളുടെ പ്രാതിനിധ്യമാണ് ജീവന്റെ ശരീരമെന്ന് സാമാന്യമായി പറയാനാവുന്നുവെങ്കിലും, ജ്യോതിര്‍ ഗോളങ്ങളെപ്പോലെ ജീവരൂപങ്ങള്‍ക്ക് ഗോളാകാരവും ഭ്രമണതരമായ സ്വയം പ്രവര്‍ത്തനവും സാധ്യമാകാതെ വരുന്നു.
മനസ്
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ജീവനില്‍ എത്തുന്ന, പ്രപഞ്ചത്തിന്റെ കാരണ വിശേഷങ്ങളെ സംഗമിപ്പിച്ച് ജീവന് സാക്ഷാത്കരിക്കുന്ന സംവേദന ശേഷിയാണ് മനസ്.
ഇന്ദ്രിയങ്ങളിലൂടെ പ്രാപഞ്ചികമായ നിക്ഷിപ്താവസ്ഥകളെ ജീവന് അനുഭവങ്ങളായും അറിവായും ആഗിരണം ചെയ്യുകയാണ്. ആഗിരണം ചെയ്യപ്പെടുന്ന അനുഭവങ്ങളും അറിവുകളും കൂടുതല്‍ വിശേഷതയുള്ള അനുഭവങ്ങളും അറിവുകളുമായി കാരണതരമായി വളരുകയും ചെയ്യുന്നുവെന്ന് മനസിലാക്കാം.
ജീവനില്‍ നിക്ഷിപ്തമാകുന്ന ഊര്‍ജ്ജ വൈവിധ്യങ്ങള്‍ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി കൂടുതല്‍ സങ്കീര്ണതയാര്ജ്ജിച്ച് മനസായി വളര്‍ന്ന് ജീവനെ ഒരു സ്വയം പര്യാപ്ത സംവിധാനമായി വികസിപ്പിച്ചെടുക്കുന്നു. ഈ സൂക്ഷ്മ പ്രവര്‍ത്തനം മനനം എന്നതായാണ് ജീവന് അനുഭവമാകുന്നത്. അതായത്, പ്രകാശവും ശബ് ദവും ഗന്ധവും മറ്റുമായ ഊര്ജ്ജവൈവിധ്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണതയുള്ള ഊര്‍ജ്ജമാക്കി ജീവന് മാറ്റുന്നതിലൂടെയാണ് മനസ് ഉല്പത്തിയാവുന്നതെന്ന് മനസിലാക്കാം. പഞ്ചേന്ദ്രിയങ്ങള്‍ പഞ്ചഭൂതങ്ങളുടെ പ്രാതിനിധ്യമാകുന്നുവെങ്കില്, മനസ് പഞ്ചേന്ദ്രിയങ്ങളുടെ മുഴുവനുമായ പ്രാതിനിധ്യമാണ്. ഇക്കാരണത്താല്‍ മനസിനെ അതീതേന്ദ്രിയമെന്നു വിളിക്കാനാവുന്നു.
പ്രപഞ്ചത്തെ കാരണതരമായി ഉള്‍ക്കൊള്ളുന്ന ജീവന്
പരമാണുവില്‍ തുടങ്ങി പഞ്ചേന്ദ്രിയങ്ങള്‍ എന്ന ഉപാധികളിലൂടെ പ്രവര്‍ത്തിച്ച്, മനസ് എന്ന മാധ്യമത്തിലൂടെ വിശകലനം സാധ്യമാക്കി അറിവാര്ജ്ജിച്ച്, പ്രപഞ്ചകാരണ ശേഷിയുടെ നിക്ഷിപ്താവസ്ഥയായി ജീവന് വളരുന്നു. ജീവശരീരമെന്ന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശകലനത്തിലൂടെ എത്തിച്ചേരാനാവുന്നത് ഈ തത്ത്വത്തിലാണ്. പ്രപഞ്ച കാരണതരമായ ആ സാക്ഷാത്കാരത്തിനായുള്ള ലക്ഷ്യം വെയ്ക്കലിലൂടെയാണ് ജീവിതത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കപ്പെടുന്നത്. ജീവന്റെ മറ്റ് അവസ്ഥകള്‍ക്ക് ഇല്ലാത്തവിധം, സാക്ഷാത്കാരത്തിനായുള്ള സഞ്ചാരത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും അറിയുന്നതിന് മനുഷ്യന് അവകാശപ്പെട്ടിരിക്കുന്നു. ജീവന് മനുഷ്യാവസ്ഥ പ്രാപിച്ചതിനു ശേഷം മാത്രമാണ് ഇത്തരമൊരു ബോധ്യത്തിന് ശേഷിയുണ്ടാവുന്നത് എന്നതു തന്നെയാണ് ഈ അവകാശത്തിനുള്ള കാരണം.
പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതിയായി ഉല്പത്തിയാകുന്ന, പൂര്‍ണ്ണ സൂക്ഷ്മാവസ്ഥയിലുള്ള മനസിന് സാധ്യമാകുന്നത് സങ്കല്പ തുല്യ വേഗമാണ്. ശരീരമെന്ന പ്രവര്ത്തനോപാധിയില് സ്ഥിരസ്വഭാവത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന ജീവന് ബാഹ്യമായ മറ്റ് സ്ഥൂല-സൂക്ഷ്മ വിശേഷങ്ങളുമായി ബന്ധപ്പെടാന്‍ സാധ്യമാകുന്നത് മനസ് എന്ന മാധ്യമത്തിലൂടെയാണ്. സങ്കല്പതുല്യ വേഗമാര്‍ജ്ജിച്ച് സകലതിലും വ്യാപരിക്കാനാവുന്ന മനസ് ഊര്‍ജ്ജത്തിന്റെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയുമാണ്. സങ്കല്പ തുല്യ വേഗം ആര്‍ജ്ജിച്ചു നില്ക്കുന്ന മനസ്സെന്ന ഊര്‍ജ്ജത്തിന്റെ അതീവ സങ്കീര്‍ണ്ണത ശക്തിപ്പെട്ടല്ലാതെ പ്രപഞ്ചത്തിന്റെ കാരണതരമായ നിലനില്പിനെ സംബന്ധിക്കുന്ന അറിവ് ജീവന് സാധ്യമാവുകയില്ല. ഈ ലക്ഷ്യപ്രാപ്തിയെന്നത് രൂപതരമായ യാതൊന്നുമില്ലായ്കയായി സംഭവിക്കുന്നതിനാല്‍ ഭദ്രമായ യുക്തിയിലൂടെയാണ് ബോധ്യപ്പെടാനാവുന്നത്.
സകലതിലും വ്യാപരിച്ച് വിശകലനം നടത്തുന്ന മനസ്സെന്ന, ജീവന്റെ വിശകലന മാധ്യമത്തിന് ആര്‍ജ്ജിത ശേഷിക്ക് ആനുപാതികമായി ത്രികാലങ്ങളെ സൂക്ഷ്മമായി ദര്‍ശിക്കുന്നതിന് സാധ്യമായിത്തീരുന്നു. ജീവിച്ചിരിക്കുമ്പോള്‍ നാം ഓരോരുത്തരും കഴിഞ്ഞുപോയ അനുഭവങ്ങളെ വ്യക്തതയോടെ പുനരാവിഷ്കരിക്കുന്നതിന് പ്രാപ്തിയുള്ളവരാണ്. വര്‍ത്തമാനത്തിന്റെ അനുഭവങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലാത്ത വ്യക്തത ഉണ്ടായിരിക്കുകയും ചെയ്യുന്നു. ഭൂതവും വര്‍ത്തമാനവുമായ അനുഭവങ്ങളുടെ തുടര്‍ച്ചയെന്ന ഭാവിയെ പ്രവചനാത്മകമായ കൃത്യതയടെ വിശകലനം ചെയ്ത്, വരാനിരിക്കുന്ന കാര്യങ്ങള്‍ക്കായി പ്ലാന്‍ ചെയ്യുന്നതിനും മനസിന് കഴിയുന്നു. സമയബന്ധിതമായിചെയ്തുതീര്ക്കേണ്ടുന്ന ജോലിയും, പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ വരവും , ഭാവിയിലേക്കുതകുന്ന സമ്പത്തിന്റെ നിക്ഷേപവും, ആകാശത്തിന്റെ അനന്തതയിലേക്കുള്ള യാത്രയുമെല്ലാം പ്രവചനാത്മകതയോട ചെയ്യാന്‍ ജീവന് സാധിക്കുന്നത്, മനസ് ആര്‍ജ്ജിക്കുന്ന ത്രികാല ശേഷിയുടെ ലളിതമായ ആവിഷ്കാരങ്ങളായാണ്. ഇങ്ങനെ സംഭവിക്കുന്നു എന്നതിന് അര്‍ത്ഥം, ജീവിതം ഹൃസ്വമായ കാലത്തേക്കുള്ളതാണെങ്കിലും, വര്‍ത്തമാനമായ ശരീരത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഭൂത, ഭാവി കാലങ്ങളിലേക്ക് മനസു വഴി ജീവന് കടന്നുചെന്ന് ബോധ്യപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്നാണ്.
ജന്മാന്തരങ്ങള് താണ്ടിയുള്ള ജീവന്റെ യാത്ര അനവധിയായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. പോയ കാലങ്ങളെ ആ കാലങ്ങളായിത്തന്നെയും ആ കാലത്തിന്റെ കര്‍മ്മങ്ങളെ കര്മ്മങ്ങളായിത്തന്നെയും ദര്‍ശിക്കുന്നതിന് ത്രികാല സഞ്ചാര ശേഷിയാര്‍ജ്ജിച്ച മനസ് പ്രാപ്തമായിത്തീരുന്നു. ഇത്തരം ശേഷിയാര്ജ്ജിക്കുന്ന മനസിന്റെ ഉടമകളായ ജീവനുകള്‍ക്ക് അര്‍ത്ഥവത്തായ ദര്‍ശനാനുഭവങ്ങള്‍ ഉണ്ടാകുന്നു. ഭൂതവും വര്‍ത്തമാനവുമായ ദര്‍ശന മണ്ഡലങ്ങള്‍ കടന്ന് ഭാവിയും ജീവന്റെ പ്രവര്‍ത്തന പൂര്‍ണ്ണതയും കാണുന്നതിന് ഉജ്ജ്വല ശേഷിയാര്ജ്ജിക്കുന്ന മനസിന് സാധ്യമാകുന്നു. ജീവന് ഇന്നോളം സാക്ഷാത്കരിക്കാന്‍ കഴിയാത്ത മനസിന്റെ ഈ അവസ്ഥ നിലവിലുള്ള ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് അപ്പുറമുള്ള ദര്‍ശനാതീതമായ മാധ്യമമാണ്. ആ മാധ്യമം അതീത ബോധമാണ്. അതീത ബോധം സാക്ഷാത്കരിച്ച ജീവന് ആ സാക്ഷാത്കാരത്തിന്റെ അനുഭവം സാധാരണ ജീവനുകളിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനും സാധ്യമാകുന്നു. അതീത ബോധ സാക്ഷാത്കാരം നല്കുന്ന വിരണങ്ങള്‍ ഭദ്രമായ യുക്തിയിലൂടെ മികച്ച ജീവനുകള്‍ക്ക് ബോധ്യപ്പെടുന്നതിനും കഴിയുന്നു.
പുനര്‍ജ്ജന്മ സങ്കല്പം (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
ജീവന് ആത്മാവ് ദൈവം എന്നീ അവസ്ഥകളെക്കുറിച്ച് തത്ത്വവിചാരം ചെയ്യുന്നവരെ ഏറ്റവുമധികം സ്പര്‍ശിക്കുന്ന വിഷയമാണ് പുനര്‍ജ്ജന്മം. ഒരു ഭാവനാ വൈപുല്യമുള്ള കഥ പോലെ പുനര്‍ജ്ജന്മ സങ്കല്പം ലോകമെമ്പാടും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതെന്നു കരുതപ്പെടുന്ന ഭാരതീയ ചിന്തയുടെ അധിക ഭാഗങ്ങളിലും പുനര്‍ജ്ജന്മ സങ്കല്പത്തിന്റെ സ്വാധീനം വ്യക്തമാണ്. എന്നു തുടങ്ങിയെന്ന് പറയാനാവാത്ത വിധം പഴക്കമുള്ള ഭാരതീയ ചിന്തയെ ഉച്ചനീചത്വങ്ങളോടെയുള്ള സാംസ്കാരിക വൈവിധ്യങ്ങളായി ക്രമീകരിക്കുന്നതിനു വേണ്ടി പുനര്‍ജ്ജന്മ സങ്കല്പം വലിയ തോതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കാണാം. പുനര്‍ജ്ജന്മ സങ്കല്പത്തില് അധിഷ്ഠിതമായ ഭാരതീയ വിശ്വാസം ശരി- തെറ്റുകള്‍ എന്ന കാഴ്ചപ്പാടിനെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായി നിലകൊള്ളുകയും ചെയ്യുന്നു.
പുനര്ജ്ജന്മമില്ലെങ്കില്, മരണാനന്തരവും ജീവന് നിലനില്ക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ ജീവിച്ചാലെന്ത്.. ആര്‍ക്കും യാതൊന്നുകൊണ്ടും നിയന്ത്രിക്കാനാവാതെ അനിവാര്യമായും സംഭവിക്കുന്ന മരണത്തോടെ അവസാനിക്കുന്നതാണ് ജീവനെങ്കില്‍ തീര്‍ച്ചയായും, ജീവിതത്തില്‍ നിയമങ്ങളുടെ ആവശ്യകതയും യോഗ്യതകളെന്ന സങ്കല്പവും ചോദ്യം ചെയ്യപ്പെടേണ്ടതായിട്ടിരിക്കുന്നു. പക്ഷേ, അവ്വിധമൊരു ജീവിതമുണ്ടായാല്‍, അത് സത്യത്രാനന് തെറ്റ് സംഭവിച്ചതിനു ശേഷം ഏഴാമത് ചതുര്യുഗം വരെ ഉണ്ടായിരുന്ന സ്ഥിതിവിശേഷത്തെയാണ് ജനിപ്പിക്കുക എന്നും വിചാരിക്കാം. (ഭൂമിയിലെ പ്രവര്ത്തനതരമായ വൈകല്യങ്ങള്‍ക്ക് തുടക്കം കുറിച്ചത് സത്യത്രാനന് സംഭവിച്ച തെറ്റിലൂടെയാണെന്ന് ഗുരു പറയുന്നു. സത്യത്രാനനെക്കുറിച്ച് പിന്നീട് വിവരിക്കുന്നതാണ്)
പുനര്‍ജ്ജന്മം ഉണ്ടെന്നോ ജീവന് മരണാനന്തരവും നിലനില്‍ക്കുന്നതാണെന്നോ വിചാരിക്കുന്നതിനു മുന്‍പ് ജീവന് എന്നത് എന്താണെന്നു കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഭൂമിയും ജീവനും മനുഷ്യനുമൊക്കെ ഉത്ഭവിച്ചതിനു ശേഷം കാലമിതുവരെ ജീവനെക്കുറിച്ച് വ്യക്തമായ നിര്‍വ്വചനങ്ങളും വിവരണങ്ങളും ഉണ്ടാകുന്നതിന് കഴിഞ്ഞിട്ടില്ലല്ലൊ.. അതായത്, നാം തന്നെയായ നമ്മളെക്കുറിച്ച് നമുക്ക് യാതൊന്നും അറിയാന്‍ കഴിയുന്നില്ലെന്ന്.. അതുകൊണ്ടു തന്നെ, വിശ്വാസമെന്നതിലുപരി പുനര്‍ജ്ജന്മമെന്നത് സംഭവിക്കുന്നതോ സംഭവിക്കാത്തതോ എന്നു തീര്‍ത്തുപറയാന്‍ തക്ക തെളിവുകളൊന്നും വിചാരപരമായിത്തന്നെ ഇല്ലാതിരിക്കുന്നു.
ജീവന് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സങ്കീര്‍ണ്ണ സംഗമവും, കൂടുതല്‍ സങ്കീര്‍ണ്ണത ആര്‍ജ്ജിക്കലും, പ്രവര്‍ത്തനപരമായും വിചാരപരമായും അറിവായുമുള്ള ശക്തിപ്രാപിക്കലും, പ്രപഞ്ച കാരണത്തോളം എത്തുന്നതിനു വേണ്ടിയുള്ള ലക്ഷ്യം വയ്ക്കലും ഒക്കെയായിത്തീരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഊര്‍ജ്ജം നശിപ്പിക്കപ്പെടാന്‍ പറ്റാത്തതാണല്ലൊ.. അതുകൊണ്ടു തന്നെ ഊര്‍ജ്ജ വൈവിധ്യങ്ങള്‍ സംഗമിച്ചുണ്ടായ ജീവനെന്ന സങ്കീര്‍ണ്ണ ഭാവത്തിനും നശിക്കാനാവില്ലല്ലൊ.
പ്രവര്‍ത്തിച്ചു നില്ക്കുന്ന ജീവിതത്തെ നിരീക്ഷിക്കുമ്പോള്‍ ഓരോ ജീവനും സ്വതന്ത്രമായ പ്രതിഭാസങ്ങളാണെന്നാണ് തോന്നാന്‍ ഇടവരുന്നത്. കാരണങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും അറിയായ്കയാണ് ഈ തോന്നലിന്റെ ഉറവിടമെന്നു പറയാം. കൂടുതല്‍ ശ്രദ്ധിച്ചാല്‍, വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ മനസിലാക്കാനാവുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. സ്വതന്ത്രമായി നില്ക്കുന്ന ഏതു ജീവനും മറ്റ് ജീവനുകളുടെ പ്രവര്‍ത്തന ഫലമായാണ് ഭൂമിയില്‍ ജന്മംകൊണ്ടിട്ടുള്ളത്. ഭക്ഷണം കഴിക്കുന്നതും വളരുന്നതും അറിവ് സന്പാദിക്കുന്നതും തുടങ്ങിയുള്ള ഏതുതരം പ്രവര്‍ത്തനങ്ങളെയും അനുഭവങ്ങളെയും അവസ്ഥകളെയും നിരീക്ഷിച്ചാല്‍ കാണാനാവുക, ഓരോ ജീവനും ഒരര്‍ത്ഥത്തിലും സ്വന്തമാവുന്നില്ലെന്നും സ്വതന്ത്രമാവുന്നില്ലെന്നുമാണ്. എല്ലാ അര്‍ത്ഥത്തിലും, ഓരോ ജീവനിലും, പ്രവര്‍ത്തനമായും സങ്കല്പമായും സൂക്ഷ്മമായി മറ്റ് ജീവനുകള്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് മനസിലാക്കാനുണ്ടാവുക.
എല്ലാ അവസ്ഥകളിലും ഒന്നിനോടെന്നു ചേര്‍ന്ന് നിലകൊള്ളുന്നതാണ് ജീവപ്രവര്‍ത്തനം എന്നതുകൊണ്ട്, ആ പ്രവര്‍ത്തന നൈരന്തര്യം കൊണ്ടു തന്നെ, ഏതെങ്കിലുമൊരു ജീവന്റെ യോഗ്യതയെ സംയുക്തഗുണം എന്നതായി ബോധ്യപ്പെടാനാവുന്നു. പ്രവര്‍ത്തനങ്ങളുടെയും അര്‍ത്ഥ സങ്കല്പങ്ങളുടെയും നിരവധിയായ മാനങ്ങളിലൂടെ കാണുമ്പോള്‍, ജീവന് പ്രാപഞ്ചികമായ സകലതും ചേരുന്നതാണെന്നും ഒരിക്കലും നശിക്കാനാവാത്ത വിധവും സകലതിലും ബന്ധപ്പെട്ടു നില്ക്കുന്ന പ്രവര്‍ത്തനവുമാണെന്ന് മനസിലാക്കാനാവുന്നു.
അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയായ്ക നിമിത്തം, ശരീരത്തിന്റെ അവസാനത്തോടെ തീരുന്ന എന്തോ ഒരു പ്രവര്‍ത്തനമായി മാത്രം ജീവനെ മനസിലാക്കുന്നതിലൂടെയാണ് മരണാനന്തരം ജീവന് നിലനില്‍ക്കുന്നില്ലെന്ന വിശ്വാസത്തിലെത്തുന്നത്. ഈ കാഴ്ചപ്പാടനുസരിച്ച് ജീവിതമെന്നത് നിരര്‍ത്ഥകമായ ഒരേര്പ്പാടുമാണ്.
ഊര്‍ജ്ജം നശിപ്പിക്കപ്പെടാനാവാത്ത പ്രതിഭാസമാണെന്ന ഇന്നത്തെ അംഗീകാരം സിദ്ധിച്ചിട്ടുള്ള അറിവിനെ, ജീവന്റെ അനശ്വരതയെന്ന ബോധ്യത്തിലേക്ക് നയിക്കുന്ന ചൂണ്ടിക്കാട്ടലായി കണക്കാക്കാവുന്നതാണ്. ജീവന് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവമാണെന്ന് നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടാനാവുന്നതും, ജീവന് കാരണത്തോളം വളര്‍ന്ന് ഊര്‍ജ്ജത്തെ പുനര്‍ നിര്‍മ്മിക്കുന്ന പ്രതിഭാസം ആയിത്തീരുന്നുവെന്ന് ഭദ്രമായ യുക്തിയിലൂടെ മനസുകൊണ്ട് സഞ്ചരിച്ചെത്താനാവുന്നതും ജീവന്റെ അനശ്വരതയെക്കുറിച്ചുള്ള സൂചനകളാണ്. അനശ്വരമായതിനെ പരിധികളില്ലാത്ത ശേഷിയും പരിധികളില്ലാത്ത പ്രവര്‍ത്തനവും പരിധികളില്ലാത്ത അവസ്ഥാ വ്യതിയാനങ്ങളുമായി നിര്‍വ്വചിക്കാം.
ഊര്‍ജ്ജം നശിക്കുന്നില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരാനാവുന്നതുകൊണ്ട്, മരണാനന്തരവും ജീവന് നിലനില്ക്കാനല്ലാതെ സാധ്യമാവുന്നില്ലല്ലൊ.. മരണാനന്തരം ജീവന് കേവല സങ്കല്പമായി മാത്രമേ നിലനില്പ് സാധ്യമാവുകയുള്ളൂ. രൂപതരമായ ഒന്നിന് രൂപം നഷ്ടപ്പെട്ട് പ്രവര്‍ത്തനം ഇല്ലാതായതിനു ശേഷം സംഭവിക്കുന്ന സൂക്ഷ്മമായ നിലനില്പ് എന്നാണ് സങ്കല്പം എന്നതിന് ഇവിടെ അര്‍ത്ഥം പറയാനുണ്ടാവുന്നത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ശരീരത്തിനുള്ളില്‍ ജീവനും, ജീവന്റ നിരന്തരാന്വേഷണവും സഞ്ചാരവുമായ മനസും സൂക്ഷ്മതരമായാണല്ലൊ നിലകൊള്ളുന്നത്. ഇങ്ങനെയുള്ള ജീവന് ശരീരത്തോടെ സ്വതന്ത്രമായി നില്ക്കുമ്പോള്ത്തന്നെ, എന്തിലും ഏതിലും മറ്റ് ജീവനുകളുടെ ഭാഗമായിരിക്കുന്നതിനാല്‍ മരണാനന്തരവും ആ തുടര്‍ച്ച സംഭവിക്കാതെ വരുന്നില്ല.
രൂപതരമായി പ്രവര്‍ത്തന നിരതമായിരിക്കുന്ന ജീവന് രൂപം നഷ്ടപ്പെട്ട് സങ്കല്പമായി മാറുന്ന പ്രവര്‍ത്തനത്തെയാണ് മരണമെന്നു വിളിക്കുന്നത്. ജീവന് എന്നത് എന്താണെന്ന്, അതിന്റെ സങ്കീര്‍ണ്ണത നിമിത്തം, രൂപതരമായി ജീവിച്ചിരിക്കുമ്പോള്‍ അറിയുന്നില്ല എന്നതു പോലെ തന്നെ മരണാനന്തരം എന്തെന്നോ എങ്ങനെയെന്നോ അറിയുന്നതിനും ജീവന് ശരീരത്തില്‍ വസിക്കുമ്പോള്‍ പ്രാപ്തമാവുന്നില്ലെന്നു മാത്രം.
മരണത്തോടെ പ്രവര്ത്തനതരമായ ഒരു ഘട്ടം അവസാനിക്കുന്ന ജീവന് രൂപമില്ലായ്കയിലും, രൂപമുള്ളതും ഇല്ലാത്തതുമായ മറ്റ് ജീവനുകളുമായി നിരന്തരം സങ്കല്പതരമായി ബന്ധപ്പെട്ടു നില്‍ക്കുന്നതിന് കഴിയുന്നു. ഒരു ജീവനെന്നത് ഏതര്‍ത്ഥത്തിലും സ്വതന്ത്രമായ എന്തെങ്കിലും അവസ്ഥയോ പ്രവര്‍ത്തനമോ ആകുന്നില്ലാത്തതുകൊണ്ട് മരണാനന്തരവും മറ്റ് ജീവനുകളുമായി സങ്കല്പതരമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിന് തീര്‍ത്തും സാധിക്കുന്നതും അപ്രകാരം സൂക്ഷ്മതരമായി സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയിത്തീരുന്നു.
പ്രകൃതിയില്‍ ലഭ്യമാകുന്ന വ്യത്യസ്ത ഗുണങ്ങളുള്ള ഊര്‍ജ്ജത്തെ ജീവന് ലക്ഷ്യപ്രാപ്തിക്കായി ഉപയോഗപ്പെടുത്തിയതിലൂടെയാണ് ശരീരമെന്ന രൂപമുണ്ടായത്. ആരംഭം മുതല്‍ അല്പാല്പമായി പ്രവര്‍ത്തിച്ചു വളര്‍ന്ന് വികസിതമായി ആ പ്രവര്‍ത്തനം ഇന്നു പൂര്‍ണ്ണത പ്രാപിച്ചു നില്ക്കുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണത പ്രാപിച്ചു നില്ക്കുന്ന ശരീരമെന്നത് ജീവനെ സംബന്ധിച്ച് പ്രവര്ത്തനോപാധി മാത്രമാണ്. പ്രാപഞ്ചികമായ പദ്ധതിയനുസരിച്ച് ആ പ്രവര്ത്തനോപാധിയുടെ സാക്ഷാത്കാരം സാധ്യമായ അവസാനത്തെ പ്രവര്‍ത്തനം നടന്നത് ചാന്ദ്ര- ഭൗമ സംഗമത്തിലൂടെയാണ്.
ചാന്ദ്ര- ഭൗമ സംഗമത്തിലൂടെ ജീവനായി, പ്രവര്‍ത്തനമായി രൂപതരമായ സാക്ഷാത്കാരം സാധിച്ച കാരണസങ്കല്‍പം ഏറ്റവുമധികം വികസിതമായി നില്ക്കുന്ന അവസ്ഥയാണ് മനുഷ്യ ശരീരമെന്നത്. മരണമെന്ന പ്രവര്ത്തനാന്ത്യത്തോടെ സൂക്ഷ്മതരമായിത്തീര്ന്ന് സങ്കല്‍പാവസ്ഥയില്‍ നിലകൊള്ളുന്ന ജീവനുകള്‍ക്ക്, ജീവനെ ജനിപ്പിച്ച ചാന്ദ്ര-ഭൗമ സംഗമത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി രൂപതരമായ പുനരാഗമനം സാധ്യമായിത്തീരുന്നു.
പ്രത്യുല്പാദന കാരണമായിത്തീരുന്ന ബീജ-അണ്ഡ സംഗമമെന്നത്, ചാന്ദ്ര-ഭൗമ ഗുണങ്ങള്‍ സംഗമിച്ച് ജീവനായി പ്രവര്‍ത്തിച്ചു തുടങ്ങിയതിന്റെ വികസിതമായ തനിയാവര്‍ത്തനവുമാണ്. ചാന്ദ്ര-ഭൗമ ഗുണസംഗമത്തെ തുടര്‍ന്നുള്ള ജീവന്റെ വികാസം പ്രകൃതിയെന്ന ഊര്ജ്ജവൈവിധ്യങ്ങളെ ആവാഹിച്ചയിരുന്നുവല്ലൊ സംഭവിച്ചിരുന്നത്.
ശരീരമുപയോഗിച്ച് പ്രകൃതിയെ നിരന്തരമായി ആവാഹിച്ചു വളര്‍ന്ന്, പ്രകൃതിയെന്ന അവസ്ഥയുടെ കാരണ യോഗ്യതയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവന്, ബീജ-അണ്ഡ സംയോജിതാവസ്ഥയെന്ന അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതിലൂടെ പ്രവര്‍ത്തന രൂപമെന്ന ശരീരമായി വളരുന്നതിന് കഴിയുന്നു. എല്ലാ ജീവജാലങ്ങളിലുമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ പുനര്‍ജ്ജന്മമെന്നു വിളിക്കുന്നു.
ജീവന്റേതെന്നു നാം പറയുന്ന എന്തെങ്കിലും തരത്തിലുള്ള ശേഷികളോ ജീവിത ഘട്ടങ്ങളോ ജീവന് സ്വയമായി നിര്മ്മിച്ചിട്ടുള്ളതാണെന്നു പറയാന്‍ സാധിക്കുകയില്ല. ഒരു ജീവനും അതിനെ സ്വയമായി നിര്‍മ്മിക്കുന്നില്ല. വളരുന്നതും അറിവാര്ജ്ജിക്കുന്നതും മരിക്കുന്നതുമൊന്നും ജീവന് സ്വയമായി എന്തെങ്കിലും ചെയ്യുന്നതുകൊണ്ടാണെന്നു പറയാനും നിവൃത്തിയില്ല. പ്രപാഞ്ചികമായ നിശ്ചയപ്രകാരം സംഭവിക്കുന്ന ജീവനെന്ന പ്രതിഭാസം, പ്രപഞ്ചം ഉല്പത്തിയായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതിന് കാരണമായിത്തീര്‍ന്ന ശക്തിവിശേഷം ആ ശേഷിയില്‍ എത്തുന്നതിനായി പ്രവര്‍ത്തിച്ച് കടന്നുപോയ പന്ഥാവുകളിലൂടെ മുന്നേറുന്നതിന്റെ ഭാഗമായി പുനര്ജ്ജന്മതരമായ അനുഭവങ്ങളും സംഭവിക്കുന്നു.
ജീവനെ നിരീക്ഷിക്കുന്നതിലൂടെ..(അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
(1) നിരീക്ഷണങ്ങളിലൂടെ, ജീവന് സൃഷ്ടിയെന്നും സൃഷ്ടിക്കു കാരണമായ ശക്തിവിശേഷത്തിന്റെ ലക്ഷ്യത്തിനൊത്തു പ്രവര്‍ത്തിക്കുന്നതും വളരുന്നതുമെന്ന നിഗമനത്തില്‍ എത്താനാവുന്നു. ജീവന്റെ നിയന്ത്രണത്തില്‍ അല്ലാതെ സംഭവിക്കുന്ന ഉത്ഭവം, വളര്‍ച്ച, അവസ്ഥാമാറ്റങ്ങള്‍, മരണം എന്നിങ്ങനെയുള്ള അനുഭവങ്ങള്‍ തരുന്നത് ജീവന് സൃഷ്ടിയാണെന്നതിന്റെ തെളിവുകളാണ്.
(2) ജീവന്റെ വളര്‍ച്ചയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലം അറിവ് എന്നതായാണ് സംഭവിക്കുന്നത്. അറിവെന്നത് സകലവും സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാകുന്ന അവസ്ഥയുമാണ്.
(3) അവസ്ഥാ വൈവിധ്യമുള്ള ഊര്‍ജ്ജത്തെ ജീവന് പ്രവര്‍ത്തനങ്ങളിലൂടെ പരിവര്‍ത്തനപ്പെടുത്തുമ്പോള്‍ വ്യത്യസ്തങ്ങളായ അറിവുകള്‍ ഉത്ഭവിക്കുന്നു. ഊര്‍ജ്ജത്തിന്റെ പരിണതികളായി ഉത്ഭവിക്കുന്ന അറിവുകള്‍ എന്ന അതീവ സൂക്ഷ്മോര്‍ജ്ജം മറ്റ് ജീവനുകളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുകയും ജീവസമൂഹം അറിവിനാല്‍ വികസിതമാവുകയും ചെയ്യുന്നു.
(4) അറിവ് അഥവാ ജ്ഞാനം പ്രപഞ്ചത്തിലെ ഏറ്റവും ശുദ്ധവും സങ്കീര്‍ണ്ണവുമായ ഊര്‍ജ്ജവും എല്ലാം അടങ്ങുന്ന അവസ്ഥയുമാകുന്നു. സങ്കല്പതരമായി നിലകൊള്ളുന്ന ഊര്‍ജ്ജത്തിന്റെ ഈ അവസ്ഥയ്ക്ക് ഗുണവൈവിധ്യങ്ങളുടെയും ശേഷീ വൈവിധ്യങ്ങളുടെയും നിരവധി മാനങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നു.
(5) സകലതും സങ്കല്പതരമായി അടങ്ങിയിരിക്കുന്ന അറിവെന്ന ഊര്‍ജ്ജമുപയോഗിച്ച് ശേഷിയുള്ള ജീവന് പ്രപഞ്ചത്തില്‍ പ്രവര്ത്തനതരമായ രൂപങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്നു. സങ്കല്പതരമായി നിലകൊള്ളുന്ന അറിവിന്റെയും, അറിവ് നിക്ഷിപ്തമാകുന്ന ജീവന്റെയും ശേഷീവര്ദ്ധനവിനായല്ലാതെ പ്രപഞ്ചത്തില്‍ സൃഷ്ടികളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ല.
(6) അറിവും പ്രവര്‍ത്തന ശേഷിയുമായി സാധ്യമാകുന്ന നിക്ഷിപ്താവസ്ഥക്ക് ആനുപാതികമായ പ്രകടനം കാഴ്ചവയ്ക്കുന്നതിനു മാത്രമേ ജീവനുകള്‍ക്ക് കഴിയുന്നുള്ളൂ. ജീവനുകള്‍ സസ്യങ്ങളും മനുഷ്യനും ഒക്കെയായ വൈവിധ്യങ്ങളായി പ്രവര്‍ത്തിച്ചു നില്‍ക്കുന്നതിന്റെയും ഒരേതരം ജീവികള്ക്കിടയില്ത്തന്നെ വ്യത്യസ്തമായ ശേഷികള്‍ ഉണ്ടാകുന്നതിന്റെയും കാരണങ്ങള്‍ ഇപ്രകാരമായി നിലകൊള്ളുന്നു.
(7) ജീവന്റെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അറിവായി മാറുന്ന പൂര്‍ത്തീകരണം കാലദൈര്‍ഘ്യത്തിലൂടെയാണ് സംഭവിക്കുന്നത്. കാലമെന്നതായി അനുഭവപ്പെടുന്ന പ്രതിഭാസത്തെ പ്രപഞ്ച കാരണശേഷി അതിനെത്തന്നെ പുനരുല്പാദിപ്പിക്കുന്ന പ്രവര്‍ത്തനമായി കാണാനാവുന്നു. ഭൂമിയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോള്‍ അതീവ ദൈര്‍ഘ്യമുള്ള ഈ പ്രക്രിയയെ ജീവന് കാരണതരമായി ഉള്‍ക്കൊള്ളുന്നതിന് പുനര്‍ജ്ജന്മമെന്ന ഘട്ടംഘട്ടമായ പ്രവര്‍ത്തന വൈവിധ്യങ്ങളിലൂടെയല്ലാതെ സാധ്യമാകുന്നില്ല.
(8) നമ്മുടെ പ്രപഞ്ചമെന്ന പ്രതിഭാസം, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പുള്ള എണ്ണിയാലൊടുങ്ങാത്ത, വലുതും ചറുതുമായ ജീവവിശേഷങ്ങള് ജനിമൃതികളിലൂടെ എത്തിനില്‍ക്കുന്ന പ്രവര്ത്തനതരമായ ഒരവസ്ഥ മാത്രമാണ്. ഇപ്രകാരമായതുകൊണ്ട്, നമ്മുടെ ഭൂമി പോലുള്ള ഗ്രഹങ്ങളില്‍ ജീവിച്ചിരുന്ന് പ്രവര്‍ത്തിച്ചും അനുഭവിച്ചും നേടുന്ന മനനശേഷികൊണ്ട് ആദികാരണത്തെയും പ്രവര്‍ത്തനമെന്ന തുടക്കത്തെയും വിശകലനം ചെയ്യുന്നതിന് സാധ്യമായിത്തീരുന്നു.
(9) മരണത്തോടെ പ്രവര്‍ത്തനം അവസാനിക്കുന്നുവെങ്കിലും, രൂപമുണ്ടായിരുന്നപ്പോഴുള്ള എല്ലാ ഭാവങ്ങളോടെയും ജീവന് സങ്കല്പതരമായി നിലനില്ക്കുന്നു. സങ്കല്പതരമായി ഇപ്രകാരം നിലകൊള്ളുന്ന ജീവവിശേഷങ്ങള്ക്ക് ശരീരമുള്ള ജീവനുകളിലേക്ക് വിചാരങ്ങളായി പ്രവേശിക്കുന്നതിന് സാധ്യവുമാകുന്നു. ശരീരത്തോടെ ഇരിക്കുമ്പോള്‍ പോലും ജീവനുകള്‍ അടുക്കുകയും അകലുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നത് സൂക്ഷ്മതരമായിട്ടാണ്. ശരീരത്തെയും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ജീവന് ആശയത്തെ പ്രാവര്‍ത്തികമാക്കുന്നു എന്നു മാത്രം. ജീവന് ആത്യന്തികമായി സൂക്ഷ്മതരമായിരിക്കുന്നതിനാല് ശരീരമുള്ള ജീവനുകളുമായി ശരീരമില്ലാത്ത ജീവനുകള്‍ നിരന്തരമായി സങ്കല്പതരമായി ബന്ധപ്പെട്ടുകൊണ്ടുമിരിക്കുന്നു.
(10) സങ്കല്പാവസ്ഥയിലുള്ള ഒന്നിന്, അത് സകലവിധമായ ശേഷികളും നിറഞ്ഞ വിശേഷമായിരിക്കുന്ന സ്ഥിതിക്ക്, സകലതിലും പ്രവേശിക്കുന്നതിനും വിചാരപരമായി സ്വാധീനിച്ചു നിയന്ത്രിക്കന്നതിനും സാധ്യമാകുന്നു. അവസ്ഥാപരമായി ഇപ്രകാരമാണെങ്കിലും എല്ലാവിധമായ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി പൂര്‍ത്തീകരണത്തില്‍ എത്തേണ്ടുന്നതിനാല്‍, ജീവന് ജന്മാന്തരങ്ങള് താണ്ടിയുള്ള പ്രവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായിട്ടിരിക്കുന്നു.
(11) സൂക്ഷ്മതരമായി നിലകൊള്ളുന്ന ജീവന്റെ ശരീരപ്രാപ്തി, പ്രവര്‍ത്തനപരമായോ ആശയപരമായോ ആ ജീവനോട് ബന്ധപ്പെട്ടു നില്ക്കുന്ന ജീവനുകള്‍ വഴി സാധ്യമാകുന്നു. ഇപ്രകാരമായതുകൊണ്ട്, ഏതൊരു ജീവനും ആശയപരമായോ പ്രവര്‍ത്തനപരമായോ അടുത്തുനില്ക്കുന്നതും ബന്ധമുള്ളതുമായ ജീവനുകളിലൂടെ പുനര്‍ജനിക്കുന്നതിനുള്ള സാധ്യതയാണ് അധികമായുള്ളത്.
(12) പുനര്‍ജ്ജന്മത്തെക്കുറിച്ച് അറിയാതെ തന്നെ ബോധ്യപ്പെടാനാവുന്ന വസ്തുതയാണ് ഓരോ ജീവനും മറ്റ് ജീവനുകളാലല്ലാതെ ഉത്ഭവിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ വളരുന്നതിനോ നിലനില്‍ക്കുന്നതിനോ സാധ്യമാകുന്നില്ല എന്നത്. ബന്ധങ്ങളെന്ന അനാദി മുതലുള്ള പ്രവര്‍ത്തനങ്ങളുടെ ഈ തുടര്‍ച്ചയിലൂടെ, സൂക്ഷ്മതരമായി മരണാനന്തരം നിലകൊള്ളുന്ന ജീവനുകള്‍ രൂപമുള്ള ജീവനുകളിലൂടെ പ്രവര്‍ത്തിച്ച് പ്രത്യക്ഷമാകുന്ന അവസ്ഥയെയാണ് ജന്മമെന്നോ സൃഷ്ടിയെന്നോ പറയുന്നത്.
(13) കാലഘട്ടങ്ങളിലൂടെ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സമ്പന്നമാകുന്ന ജീവ വൈവിധ്യങ്ങളുടെ സംഗമമാണ് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിലൂടെ അന്തിമമായ സംഭവിക്കുന്നത്. ഇന്നത്തെ പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ അവസാനത്തോടെ സംഗമിക്കുന്ന വ്യത്യസ്ത ജീവശേഷികളിലൂടെ അനന്ത മഹാശൂന്യതയില്‍ പുതുപ്രപഞ്ചങ്ങള് ജനിക്കുകയും പ്രവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യും. പ്രാപഞ്ചികമായ ഈ അടിസ്ഥാന സ്വഭാവത്തിന്റെ ജീവതരമായ പുനരാവിഷ്കാരമാണ് പുനര്‍ജ്ജന്മം.
(14) ഉന്നതമായ ജീവബന്ധങ്ങള്‍ സങ്കല്പ-കര്‍മ്മങ്ങളുടെ സമന്വയത്തിലൂടെയാണ് സാധ്യമാകുന്നത്. ഇക്കാരണത്താല്‍ സൂക്ഷ്മ ജീവനുകള്‍ക്ക് സങ്കല്പതരമായി പോലും ബന്ധപ്പെടാനാവുന്നത് മിക്കപ്പോഴും അവസ്ഥാപരമായി ബന്ധമുള്ള ജീവനുകളുമായാണ്. അതുകൊണ്ടു തന്നെ. സൂക്ഷ്മലോകത്തിലും ഭൂമിയിലെന്ന പോലെ അന്തരങ്ങളോടെയാണ് ജീവനുകള്‍ നിലകൊള്ളുന്നത്.
(15) അറിവും പ്രവര്‍ത്തനശേഷിയും സങ്കല്പതരമായി ഉള്‍ക്കൊണ്ടു നില്ക്കുന്ന ജീവവിശേഷത്തില് നിന്ന് ഇന്നു കാണാനാവുന്ന പ്രപഞ്ചം ഉല്പത്തിയായി ഇത്രയേറെ വൈപുല്യങ്ങളോടെ പ്രവര്‍ത്തിച്ചു നില്ക്കുന്നു എന്നതിന്നര്‍ത്ഥം, ഇന്നത്തെ പ്രപഞ്ചത്തിനു കാരണമായ ജീവന്റെ ശേഷി അത്രത്തോളമായിരുന്നു എന്നാണ്. ശേഷി കുറഞ്ഞ ഒരു ജീവനില്‍ നിന്നാണ് ഉല്പത്തി സംഭവിച്ചിരുന്നതെങ്കില്‍ നമ്മുടെ പ്രപഞ്ചം ഇന്നുള്ള വൈപുല്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞത് ആവുമായിരുന്നില്ല. എന്നാല്‍, ഇന്നത്തെ പ്രപഞ്ചത്തിനു കാരണമായിരിക്കുന്ന ശേഷിയെക്കാള്‍ വലുതായ ഒരു ശേഷിയില്‍ നിന്നാണ് ഉത്ഭവിച്ചിരുന്നതെങ്കില് പ്രവര്ത്തനതരമായും അവസ്ഥാപരമായും ഇന്നത്തെ പ്രപഞ്ചത്തെക്കാള്‍ അധികം ശേഷിയുള്ളതും ആവുമായിരുന്നു.
ആദിസങ്കല്പമണയുന്ന ആദ്യ ജീവന് (അതീതംഎന്ന പുസ്തകത്തില്‍ നിന്ന്)
ആദിസങ്കല്പമെന്ന അവസ്ഥയെ സംബന്ധിച്ച് കാരണതരമായ വ്യക്തത ഉള്ളതുകൊണ്ടു തന്നെ രൂപതരമായ വിശദീകരണത്തിലും താത്ത്വികമായ വ്യക്തത ഉള്ളതായിരിക്കുകയും ചെയ്യുന്നു.
ആദ്ധ്യാത്മിക സങ്കല്പത്തിന് കേവല വിശ്വാസത്തിനപ്പുറം സമ്പൂര്‍ണ്ണ ശാസ്ത്രമെന്ന നിലയില്‍ അവിശ്വസനീയമാം വിധം വൈവിധ്യമുള്ള മാനങ്ങളാണ് ആദിസങ്കല്പമെന്ന അറിവിലൂടെ ഉണ്ടാവുന്നത്.
മുമ്പെങ്ങും ഇല്ലാതിരുന്ന അറിവായതിനാല്‍, ഒരു ജീവന് പ്രാപിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആദിസങ്കല്പത്തിന്റെ നിലനില്പിനെക്കുറിച്ചുള്ള വിവരണങ്ങള്‍ സാധ്യമാകുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഭൂമിയില്‍ ജനിച്ചു പ്രവര്‍ത്തിച്ച ജീവനുകളില്‍ നിന്ന് ആദ്യമായി ആദിസങ്കല്‍പം പ്രാപിച്ച ജീവനായി കരുണാകരഗുരു നിലകൊള്ളുന്നു. സമാധിയായതിനു ശേഷം സങ്കല്പതരമായി സംവദിക്കുന്ന ഗുരുവിന്റെ ജീവശേഷി പലപ്പോഴായി വെളിപ്പെടുത്തിത്തരുന്ന വിവരങ്ങളില്‍ നിന്ന് ഇതിന് വ്യക്തത ലഭിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു ജീവനും ഇന്നോളം പ്രാപിക്കാനോ സങ്കല്പിക്കാന് പോലുമോ ആവാത്തതാണ് ഗുരുവിന്റെ ഈ അവസ്ഥാപ്രാപ്തി. പ്രപഞ്ച കാരണത്തെക്കുറിച്ചും ജീവന്റെ ലക്ഷ്യത്തെക്കുറിച്ചുമുള്ള അറിവുകള്‍ ഇനിമേല്‍ എല്ലാവര്ക്കും സാധ്യമാകത്തക്ക വിധം വെളിപ്പെടുകയുമാണ്.
ഒന്നിന്റെ നിലനില്പിന്റെ കാരണത്തെക്കുറിച്ചുള്ള അറിവ് സ്വായത്തമാകുന്നതിലൂടെ മാത്രം ജീവന് അവസ്ഥാപരമായ ആയിത്തീരല്‍ സംഭവിക്കുന്നില്ലെന്നാണ് മനസിലാക്കാനാവുന്നത്. ഉദാഹരണത്തിന്, സമ്പത്തിന്റെ മഹത്വത്തെക്കുറിച്ചും സാധ്യതയെക്കുറിച്ചും അറിയുന്നു എന്നതുകൊണ്ട് സമ്പന്നനാവുന്നില്ല. സമ്പന്നന് എന്ന അവസ്ഥയും സമ്പത്തിനെക്കുറിച്ചുള്ള അറിവും രണ്ടാണല്ലൊ. അറിഞ്ഞതെന്തോ ആത് ആയിത്തീരുക എന്നതിലൂടെയാണ് ജീവന് അവസ്ഥാപരമായ സാക്ഷാത്കാരം സംഭവിക്കുന്നത്. സാക്ഷാത്കരിച്ചു നില്ക്കുന്ന ജീവന് ആ സാക്ഷാത്കാരം സംഭവിക്കുന്നതിനായി കടന്നുപോയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും വഴികള്‍ പിന്തുടര്ന്ന് പൂര്‍ത്തിയാക്കുമ്പോഴാണ് അറിയുന്ന ജീവന് ആയിത്തീരല്‍ എന്ന സാക്ഷാത്കാരം സംഭവിക്കുന്നത്. ഒരു ജീവന്, യോഗ്യമായ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളുമായി ജന്മാന്തരങ്ങളിലൂടെ എത്രത്തോളം മുന്നേറാന്‍ കഴിഞ്ഞുവെന്നതിന് ആനുപാതികമായിരിക്കും ലഭ്യമാകുന്ന ജ്ഞാനവും സാക്ഷാത്കാരത്തിനുള്ള അവകാശവും.
ആയിത്തീരല്‍ എന്ന പൂര്‍ണ്ണതയിലേക്കുള്ള സഞ്ചാരത്തില്‍, പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വിജ്ഞാനവുമായ നേട്ടങ്ങളുടെ മണ്ഡലങ്ങള്‍ കടന്നിട്ടേ ജീവന് കാരണത്തെ അറിയുന്ന ജ്ഞാനമണ്ഡലത്തില്‍ എത്താനാവുന്നുള്ളൂ. പ്രവര്‍ത്തനശേഷിയും അനുഭവങ്ങളും വിജ്ഞാനവുമായി ജീവനില്‍ നിറഞ്ഞിരിക്കുന്ന പുണ്യത്തിനു സംഭവിക്കുന്ന പരിവര്‍ത്തനത്തിലൂടെയാണ് ജ്ഞാനമുത്ഭവിക്കുന്നത്. പുണ്യമെന്ന യോഗ്യത ജ്ഞാനമായി പരിണമിക്കുന്ന ഘട്ടം ജീവനെ സംബന്ധിച്ച് അതീവ ക്ലേശകരവുമാണ്.
സൂക്ഷ്മതരമായി സംഭവിക്കുന്ന അറിവിന്റെ സാക്ഷാത്കാരമാണ് ജ്ഞാനം. സൂക്ഷ്മതരമായ സാക്ഷാത്കാരം സംഭവിക്കാതുള്ള അറിവിനെ വിജ്ഞാനം എന്നു പറയുന്നു. ജ്ഞാനംകൊണ്ട് പൂര്‍ണ്ണതയില്‍ എത്തുന്ന ഒരു ജീവന് പകരുന്ന വിവരണത്തിലൂടെ ഏത് സാധാരണ ജീവനും വിജ്ഞാനമുള്ളവരായി അഥവാ അറിവുള്ളവരായി മാറുന്നു. ഇത്തരത്തില്‍ സാധാരണ ജീവനുകളും ആദിസങ്കല്പത്തെക്കുറിച്ച് അറിയുന്നവരായിത്തീരുന്നു. എന്നാല്‍, അറിയുന്നു എന്നതുകൊണ്ട് ജീവനുകള്‍ ആദിസങ്കല്‍പം പ്രാപിക്കുന്നവര്‍ ആയിത്തീരുന്നുമില്ല. വിജ്ഞാനവും ജ്ഞാനവും തമ്മിലുള്ള അന്തരത്തെ ഇത്തരത്തില്‍ വേര്‍തിരിച്ചു കാണാനാവുന്നു.
ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അനുഭവ ഘട്ടങ്ങള്‍ പിന്നിടുന്നതിലൂടെ ബ്രഹ്മത്തിനു കീഴിലുള്ളതും പരമാത്മാവെന്ന ബ്രഹ്മത്തോളവുമുള്ള കാരണ തത്ത്വങ്ങള്‍ നിറയുന്നതിന് ആനുപാതികമായി ജീവന് ജ്ഞാനിയായിത്തീരുന്നു. ‘തുരീയാതീതം’ എന്ന പരമാത്മ സങ്കല്പത്തിന് അപ്പുറമുള്ള ദര്ശനാതീത അനുഭവങ്ങളിലൂടെ ബോധ്യപ്പെടുന്നതിനൊത്ത് പ്രവര്ത്തിച്ചൊതുക്കുന്നതിലൂടെയാണ് ജീവന് അതീവസത്യപ്രകാശവും ആദിസങ്കല്പവുമായ ജ്ഞാനമാര്ജ്ജിക്കുന്നതിനും കാരണശക്തിയായിത്തീരുന്നതിനും കഴിയുന്നത്. ഒരു ജീവന്റെ ആര്‍ജ്ജിത പുണ്യത്തിനും ആ പുണ്യം പരിവര്‍ത്തിതമാകാന്‍ എടുക്കുന്ന ക്ലേശാനുഭവങ്ങള്‍ നിറയുന്ന ത്യാഗത്തിനും ആനുപാതികമായിരിക്കും ആ ജീവനില്‍ നിറയുന്ന ജ്ഞാനം.
അനന്തവൈപുല്യമുള്ള പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും ഭൂമിയില്‍ ഓരോ ജീവനും എക്കാലത്തും നിലകൊള്ളുന്നത്. ഇക്കാരണത്താലാണ് പ്രവര്‍ത്തനങ്ങളുടെയും അനുഭവങ്ങളുടെയും അവസ്ഥകളുടെയും അറിവിന്റെയുമൊക്കെ മണ്ഡലങ്ങളില്‍ ഓരോ ജീവനും വ്യത്യസ്തരായിരിക്കുന്നത്. എത്ര ശ്രമിച്ചാലും എല്ലാവര്ക്കും എല്ലാമായിത്തീരുന്നതിന് കഴിയാത്തതിന്റെ കാരണത്തെ ഇത്തരത്തില്‍ അറിയാനാവുന്നു.
സമാധിയോടെയാണ് ആദിസങ്കല്‍പം പ്രാപിക്കുന്നതിന് ഗുരുവിനു കഴിഞ്ഞത്. ഇക്കാരണത്താല്‍, ഗുരുവിന്റെ ആദിസങ്കല്പ പ്രാപ്തമായ അവസ്ഥയെ വിവരിക്കാനും, ഗുരുവിന്റെ ജ്ഞാനത്തിനൊത്ത ധര്‍മ്മം പ്രാവര്‍ത്തികമാക്കാനുമുള്ള ഉത്തരവാദിത്വം ശിഷ്യര്ക്കാണുള്ളത്. ഇത്തരമൊരു ധര്‍മ്മം ഉള്‍ക്കൊള്ളുന്നു എന്നതുകൊണ്ട് ശിഷ്യര്‍ ഗുരുവിനോളം ആകുന്നുമില്ല.
കര്‍മ്മം കൊണ്ട് പൂര്‍ത്തീകരണം സംഭവിച്ച് ജീവന് ജ്ഞാനമായി, കാരണമെന്ന തത്ത്വമായിത്തീരുന്നു. ആ കാരണമാകുന്ന തത്ത്വത്തില്‍ നിന്ന് എല്ലാം ഉത്ഭവിക്കുകയും വിധേയപ്പെട്ട് പ്രവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആ കേന്ദ്രീകൃത ശക്തി വിശേഷമാണ് ആദിസങ്കല്‍പം. ആ സാക്ഷാത്കാരം സാധിച്ച ജീവന്- ആദിസങ്കല്പ ശ്രീ കരുണാകരഗുരു.
ആദിസങ്കല്പ പ്രാപ്തമാകുന്ന ജീവന്റെയും
കീഴിലുള്ള ജീവനുകളുടെയും നിലനില്പ് (അതീതം എന്ന പുസ്തകത്തില്‍ നിന്ന്)
പ്രപഞ്ചത്തെ കാരണതരമായി ഉള്‍ക്കൊള്ളുന്ന ആദിസങ്കല്പ പ്രാപ്തനായ ജീവനെ പിന്‍പറ്റി അറിവുകള്‍ നേടുന്നതിനും ആ ജീവനെപ്പോലെ ആയിത്തീരുന്നതിനും പിന്‍പറ്റുന്ന ജീവനുകള്‍ക്ക് സാധിക്കുന്നു. പിന്‍പറ്റി ജീവനുകള്‍ വളര്‍ന്ന് എണ്ണത്തില്‍ പെരുകി, ഉയര്‍ന്ന പ്രവര്‍ത്തനശേഷി ആയിത്തീരുന്നതിലൂടെ ആത്യന്തികമായി ആദിസങ്കല്പ പ്രാപ്തമാകുന്ന ജീവന് പ്രപഞ്ചനിര്മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ശേഷിയാര്ജ്ജിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണ്ണ സങ്കല്പമായിരിക്കുന്ന അവസ്ഥയില്‍ നിന്നു തുടങ്ങി പരമാണു രൂപം പ്രാപിച്ച് പ്രകൃതിയെ പ്രവര്‍ത്തനങ്ങളായും അനുഭവങ്ങളായും ഉള്‍ക്കൊണ്ട് സമ്പന്നമാവുക എന്നതാണ് ജീവന്റെ പ്രാഥമിക ധര്‍മ്മം. ഇവിടെ മനസിലാക്കാനാവുന്നൊരു യാഥാര്‍ത്ഥ്യമുണ്ട്.. എല്ലാത്തരം പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അറിവും ശേഷിയുമായി ജീവനില്‍ നിക്ഷിപ്തമാകുന്നുവെങ്കിലും ആദിസങ്കല്പമെന്ന കാരണശേഷിയോളം ആകുന്നതിന് ഉപകരിക്കുന്നില്ലെന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തുല്യമായ ഫലം ഉറപ്പാകുന്ന പ്രാപഞ്ചികനീതി വ്യക്തമാണെങ്കിലും എല്ലാത്തരം പ്രവര്‍ത്തനങ്ങളുടെയും ഫലം ഒരേ ലക്ഷ്യം പ്രാപിക്കുന്നില്ലെന്നതാണ് ഇതിന്റെ കാരണം.
പ്രപഞ്ചത്തില്‍ വ്യത്യസ്ത അവസ്ഥകളിലുള്ള ഊര്‍ജ്ജത്തെ ജീവന് വ്യത്യസ്ത ലക്ഷ്യങ്ങളോടെ ഉപയോഗിച്ച് വ്യത്യസ്തതകളുള്ള ശേഷിയാര്ജ്ജിക്കുന്നതിനെയാണ് പ്രവര്‍ത്തനം എന്നു പറയുന്നത്. ഊര്‍ജ്ജത്തിന്റെ ഒരേ ഭാവത്തെത്തന്നെ വിവിധ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകുന്നുവെന്നത് അനുഭവമാണ്. ഇത്തരത്തില്‍ ഊര്‍ജ്ജത്തെ എന്തിനായി ഉപയോഗപ്പെടുത്തുന്നുവോ, ഉപയോഗത്തിന്റെ ലക്ഷ്യതരമായ യോഗ്യത എന്തായിരിക്കുന്നുവോ അതിനനുസരിച്ചാണ് ജീവന്റെ നേട്ടങ്ങള്‍ സംഭവിക്കുന്നത്. വ്യക്തികളുടെയും സമൂഹത്തിന്റെയും, പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യങ്ങളുടെയും യോഗ്യതയെ ഇത്തരത്തില്‍ കണ്ടെത്താനാവുന്നു.
നക്ഷത്രമണ്ഡലങ്ങളായി രൂപപ്രാപ്തി സാധ്യമായിരിക്കുന്ന പ്രപഞ്ചത്തിലെ ഓരോ ഭാഗത്തിനും എടുത്തു കാണാനാവുന്ന വ്യത്യസ്തതകള്‍, കാരണമായി നില്ക്കുന്ന ജീവനുകളുടെ വ്യത്യസ്ത യോഗ്യതകളെയാണ് വെളിവാക്കുന്നത്. ഓരോ ഗ്രഹത്തിന്റെയും നക്ഷത്രത്തിന്റെയും പ്രത്യേകതകളെ നിരീക്ഷിക്കുന്നതിലൂടെ ഇതിന് വ്യക്തത ഉണ്ടാവുകയും ചെയ്യുന്നു.
താത്ത്വികമായി, ഒരു ജീവന് മറ്റൊരു ജീവന്റെ മേല്‍ അധികാരാവകാശങ്ങള്‍ ഉണ്ടാകുന്നത്, ആ ജീവനുവേണ്ടി എത്രത്തോളം യോഗ്യതയില്‍ പ്രവര്‍ത്തിക്കാന്‍ ആയിട്ടുണ്ടെന്നതിന് അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ആവുമെന്നതിന് ആനുപാതികമായാണ്. മറ്റ് ജീവനുകള്‍ക്കു വേണ്ടി യോഗ്യതയോടെ ചെയ്യുക എന്നത് സ്വന്തം ആര്ജജിത ശേഷിയില്‍ നിന്നും എടുത്ത് ആയിരിക്കാനേ തരമുള്ളൂ. ഇപ്രകാരം, മറ്റ് ജീവനുകള്‍ക്കു വേണ്ടി ചെയ്യുന്നതിന് ജ്ഞാനവും പ്രവര്‍ത്തന ശേഷിയും ജീവനില്‍ നിറയേണ്ടതുണ്ട്. ആ നിറവെന്നത് ത്യാഗനിര്‍ഭരമായ സ്വന്തം ജീവിതംകൊണ്ട് സംഭവിക്കുന്നതുമാണ്. ആ ത്യാഗമാണ് അവകാശത്തെ നിര്‍ണ്ണയിക്കുന്നത്.
മുമ്പേ പ്രവര്ത്തിച്ചതിന്റെയെല്ലാം സംഗമഫലം എന്നതായി ദേവപദവിയില് വെച്ച് ജീവനു സാധ്യമാകുന്ന, സുഖസൗഭാഗ്യങ്ങള്ക്ക് ഉതകുന്ന പുണ്യം, ദേവപദവി കടക്കുന്നതോടെ ജ്ഞാനമായി പരിണമിക്കുന്നു. ഈ ഘട്ടം ജീവനെ സംബന്ധിച്ച് ആതീവ സങ്കീര്‍ണ്ണവും ക്ലേശഭരിതവുമാണ്. അനുഭവിച്ചു തീര്‍ന്ന കഷ്ട നഷ്ടങ്ങള്കൊണ്ടും ആര്‍ജ്ജിതമായ ജ്ഞാനംകൊണ്ടും നേടിയ അവസ്ഥയ്ക്ക് താഴെയുള്ളവയുടെ മേല്‍ ജീവന് അധികാരിയായിത്തീരുന്നു. സൂക്ഷ്മതരമായ ജ്ഞാനവും അധികാരവും താഴേക്കിടയിലുള്ള ജീവനുകളുടെ ഗുണത്തിനായി വിനിയോഗിക്കുക എന്ന ദുരിതമയമായ കടന്നു പോക്കിനെയാണ് ത്യാഗം എന്നു പറയുന്നത്. ഇത്തരത്തില്‍, ജീവനുകള്‍ക്കു മേലുള്ള യഥാര്‍ത്ഥമായ അധികാരം ത്യാഗത്തിലൂടെ മാത്രം സംഭവിക്കുന്നതായി വരുന്നു. ഈ ത്യാഗം പ്രത്യക്ഷവും സൂക്ഷ്മവുമായി സംഭവിക്കുന്നു. പ്രത്യക്ഷമായി സംഭവിക്കുന്നതിന് ജീവനുകള്‍ക്കിടയില്‍ ബോധ്യമുണ്ടാക്കാന്‍ കഴിയുന്നു എന്നുമാത്രം. ത്യാഗത്തിലൂടെ സാധ്യമാകുന്ന അവകാശത്തിന്റെ പരിധികളാകട്ടെ, ജീവനുകളുടെ ആര്‍ജ്ജിത ശേഷിക്ക് ആനുപാതികമായി നിരവധി ഭാവ-കര്‍മ്മ വൈവിധ്യങ്ങളോടെ പരിധിയില്ലാതെ വളരാവുന്നതുമാണ്.
ജീവനുകള്‍ക്കു മേലുള്ള അധികാരം ത്യാഗമാര്ഗ്ഗമില്ലാതെയും ആജ്ജിക്കാനാവുമെന്നു കാണാം. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുന്ന ജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം അധികാരം ആ ജീവനില്‍ ഒരു വിരുദ്ധ ശേഷിയായിട്ടാണ് നിക്ഷിപ്തമാകുന്നത്. അതായത്, പ്രവര്‍ത്തനോര്‍ജ്ജം ശക്തിപ്പെടുന്നുവെങ്കിലുംകാരണോര്ജ്ജമായി മാറാത്ത സ്ഥിതിയാണ് ഇവിടെ സംഭവിക്കുന്നത്. കാരണമായിത്തീരുന്ന ജ്ഞാനമായി പരിണമിക്കുന്നതിന് കഴിയാതിരിക്കുന്ന ഈ പ്രവര്‍ത്തന മണ്ഡലം മിക്കപ്പോഴും അതിശക്തവും തിന്മകള് നിറഞ്ഞതും ആയിരിക്കും. കാരണമെന്ന ജ്ഞാനമായി പരിണമിക്കുന്നതിന് സാധ്യമാകാത്ത ഇത്തരം ജീവവിശേഷങ്ങള് കാലാന്തരത്തില്‍ പ്രപഞ്ചത്തിലെ അതിശക്തമായ പ്രവര്ത്തനോര്ജ്ജ നിക്ഷിപ്താവസ്ഥകളായി മാറുന്നു.
സങ്കല്പതരമായ അഥവാ കാരണതരമായ യോഗ്യത പറയാനില്ലാത്ത പ്രവര്ത്തനോര്ജ്ജ നിക്ഷിപ്താവസ്ഥകള്ക്ക് പ്രപഞ്ച നിര്‍മ്മാണ പ്രക്രിയയില്‍ നിയന്ത്രണ ശക്തിയായി മാറുന്നതിന് സാധിക്കാതെ വരുന്നു. എന്തെന്നാല്‍ പ്രപഞ്ചം ഉണ്ടാകുന്ന പ്രവര്‍ത്തനം, അതിന്റെ ഭ്രമണത്തിന്റെ യോഗ്യത വ്യക്തമാക്കുന്നതുപോലെ തന്നെ, സത്യത്തിന്റെ മുന്‍തൂക്കത്തിലാണ് നടപ്പാകുന്നത്. സങ്കല്പതരമായ ഒരു നിക്ഷിപ്ത യോഗ്യതയില്‍ നിന്നല്ലാതെ പ്രവര്ത്തനയോഗ്യത സംഭവിക്കുന്നില്ലാത്തതിനാല്‍, സങ്കല്പ യോഗ്യതക്ക് പ്രാധാന്യവും നിയന്ത്രണവും ഇല്ലായിരുന്നുവെങ്കില്‍ പ്രപഞ്ചം തന്നെ ഉത്ഭവിക്കുമായിരുന്നില്ലെന്നും മനസിലാക്കാം.
ത്യാഗരഹിതമായി, അതായത് കാരണത്തിലേക്കുള്ള ലക്ഷ്യമില്ലാതെ, ജീവനുകള്‍ ആര്‍ജ്ജിക്കുന്ന ശേഷികളെ കാരണജീവന് പ്രപഞ്ച നിര്‍മ്മാണ പ്രക്രിയയിലെ അസംസ്കൃത വസ്തുക്കളാക്കി മാറ്റുന്നു. അവ പലവിധ രൂപങ്ങളിലൂടെ, എന്നാല്‍ സ്വതന്ത്രമായ വിചാരങ്ങളിലൂടെ പ്രവര്‍ത്തിക്കാനാവാതെ, കേവലമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളായി നിലകൊള്ളുന്നു. സങ്കല്പതരമായി ഉന്നതമായ ജ്ഞാനമായി പരിണമിക്കാന്‍ കഴിയാതിരിക്കുന്ന ആ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന ജീവനുകള്‍ ഉപയുക്തമാക്കികൂടുതല് ശേഷിയാര്ജ്ജിച്ച് കാരണമെന്ന ലക്ഷ്യത്തില്‍ എത്തുകയും ചെയ്യുന്നു.
ഊര്‍ജ്ജം കോശങ്ങളെന്ന രൂപങ്ങളായാണ് ശരീരത്തില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നു പറയാം. ഈ കോശങ്ങളുടെ സംഗമമാണ് ജീവന്റെ ശരീരമെന്ന പ്രവര്‍ത്തന രൂപം. ജീവന് രൂപം കൊടുക്കുന്ന കോശങ്ങളെന്ന ഊര്‍ജ്ജത്തിന്റെ നിക്ഷിപ്താവസ്ഥ ഒരു ജീവിതത്തോളം നീളുന്ന നിലനില്പുമല്ല. ജ്ഞാനരഹിതമായ, എന്നാല്‍ കേവല പ്രവര്‍ത്തനമായ ഈ കോശങ്ങള്‍ കുറഞ്ഞ കാലത്തെ നിലനില്പിനു ശേഷം, ജീവന്റെ പ്രവര്ത്തനത്താല്ത്തന്നെ രൂപം നശിച്ച് സങ്കല്‍പാവസ്ഥയില്‍ ജീവനില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു. ഇതിലൂടെ, വികലമായിത്തീര്‍ന്ന ജീവന്റെ പ്രവര്‍ത്തന ശക്തി, സ്വതന്ത്രമായ നിലനില്പ് നഷ്ടപ്പെട്ട് മികച്ച ജീവനില്‍ ലയിക്കുന്നവയായിത്തീരുന്നു.
കോശങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തനോര്‍ജ്ജം ശരീരത്തിനുള്ളില്‍ നിശ്ചിത കാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് രൂപം നഷ്ടപ്പെട്ട് ജീവനില്‍ ലയിക്കുന്നത്. കോശങ്ങളുടെ ഉത്ഭവത്തിനും നാശത്തിനും ഇടയ്ക്ക് സംഭവിക്കുന്ന നിലനില്പിന്റെ ഇടവേളയെ, കാലമെന്ന പ്രവര്‍ത്തനത്തിനും ജീവന്റെ ശേഷിക്കും ആനുപാതികമായി, പ്രവര്ത്തനോര്ജ്ജത്തിന് ജീവനില്‍ ലയിക്കുന്നതിനുള്ള പാകപ്പെടലിന് എടുക്കുന്ന സമയം എന്നതായി കാണാനാവുന്നു. ഇത് പ്രപഞ്ചത്തിന്റെ മുഴുവനായ ജീവിത കാലത്തിനിടയില്‍ നിരവധിയായ നക്ഷത്രങ്ങളും മറ്റും ജനിച്ചു മരിച്ച് കാരണ ശക്തിയില്‍ ലയിക്കുന്നതിനു തുല്യമായി ജീവരൂപത്തില്‍ സംഭവിക്കുന്ന പ്രവര്‍ത്തനവുമാണ്.
ജീവന്റെ നിയന്ത്രണത്തില്‍, ജീവന്റെ പ്രവര്‍ത്തന രൂപത്തിനുള്ളില്‍ നശിക്കുന്ന സെല്ലുകളിലെ നിക്ഷിപ്തോര്ജ്ജത്തിന് സങ്കല്‍പാവസ്ഥയില്‍ ജീവനില്‍ത്തന്നെ ലയിക്കുന്നതിനേ കഴിയൂ. പ്രപഞ്ചത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന ജ്യോതിര്‍ രൂപങ്ങള്‍ പ്രവര്‍ത്തനാനന്തരം സങ്കല്പതരമായി പ്രപഞ്ച കാരണത്തില്‍ ലയിക്കുന്നുവെന്നതിന് തുല്യമായി, ജീവരൂപത്തില്‍ പ്രവര്‍ത്തിച്ചു നില്ക്കുന്ന കോശങ്ങളില്‍ നിക്ഷിപ്തമായിരുന്ന ഊര്‍ജ്ജം അന്തിമമായി ജീവനില്‍ത്തന്നെ ലയിക്കുന്നു. ഇത്തരത്തില്‍ ജീവനില്‍ നിറയുന്ന ഊര്‍ജ്ജത്തിന്റെ യോഗ്യതാവിശേഷങ്ങളാണ് മനസ് എന്നതായി അനുഭവത്തില്‍ വരുന്നത്. മനസിനെ ഇത്തരത്തില്‍ ഊര്‍ജ്ജത്തിന്റെ അതീവ സൂക്ഷ്മമായ പ്രവര്‍ത്തന യോഗ്യത എന്നതായി കാണാനാവുന്നു. യോഗ്യതാപരമായി താണ നിലവാരത്തിലുള്ള ഊര്‍ജ്ജത്തെ ജീവന് പരിവര്‍ത്തനപ്പെടുത്തി സാധ്യമാക്കുന്ന മനസ്സെന്ന പ്രതിഭാസത്തിന് ജീവന്റെ ഭാഗമായി നില്ക്കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ. ഇപ്രകാരം സൂക്ഷ്മതരമായി മനസ് ഉല്പത്തിയാവുന്നതിന്റെ വഴികളിലൂടെ പുറകോട്ട് സഞ്ചരിച്ചാല്‍ വ്യക്തമാവുക, ആ പ്രവര്‍ത്തനത്തിന്റെ തുടക്കം എവിടെ നിന്നെന്നു പറയാന്‍ നിവൃത്തിയില്ലാത്ത വിധം അനന്ത വിദൂരവും അനന്ത വ്യത്യസ്തങ്ങളുമായ എന്തെക്കെയോ അവസ്ഥകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ആയിരുന്നുവെന്നാണ്. ആദിമുതലുള്ള പ്രവര്‍ത്തന സ്വഭാവങ്ങളുടെ പരിണതി എന്ന നിലയില്‍ മനസ് സകലതിലും വ്യാപരിക്കുന്ന പ്രതിഭാസമായി നിലവില്‍ വരികയും ചെയ്യുന്നു. ഇക്കാരണത്താല്‍ത്തന്നെ സകലതും മനസിന്റെ അംശങ്ങളോ സകലതിനും മനസില്‍ നിക്ഷിപ്തമാകുന്നതിന് കഴിയുന്നതോ, മനസിന് സകലതും ആവാന്‍ കഴിയുമെന്നതോ ആയി മനസിലാക്കാം. ശരീരത്തില്‍ ജീവന് പ്രവര്‍ത്തിക്കുന്ന ഈ തത്ത്വം ഗ്രഹിക്കുന്നതിലൂടെ, ലക്ഷ്യം പിഴച്ച ജീവിതംകൊണ്ട് സത്യം പ്രാപിക്കാനാകാതെ നിക്ഷിപ്തമാകുന്ന ഊര്‍ജ്ജ വിശേഷങ്ങളെ കാരണജീവനുകള് പ്രപഞ്ചനിര്‍മ്മിതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് സാമാന്യമായി ഗ്രഹിക്കാനാവുന്നു.
ആദിസങ്കല്പശ്രീ കരുണാകരഗുരു
ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ ചിറ്റേക്കാട്ട് ഗോവിന്ദന്റെയും കാര്‍ത്ത്യായനിയുടെയും മകനായി 1927 സെപ്റ്റംബര്‍ 1-നാണ് കരുണാകരഗുരു ജനിച്ചത്. ഗുരുവിന്റെ ജനനശേഷം ഏതാനും മാസങ്ങള്‍ക്കകം സംഭവിച്ച അച്ഛന്റെ മരണവും തുടര്‍ന്നുണ്ടായ അമ്മയുടെ പുനര്‍വിവാഹവും നിമിത്തം വളരെ ചെറുപ്പത്തില്‍ത്തന്നെ ക്ലേശഭരിതമായ അനുഭവങ്ങളിലൂടെ ഗുരുവിന് ജീവിക്കേണ്ടതായി വന്നു. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും ചെയ്യാന്‍ സാഹചര്യങ്ങള്‍ ഗുരുവിനെ അനുവദിച്ചതുമില്ല. ചെറുപ്പം മുതല്‍ത്തന്നെ സാധാരണമായ ഭൗതിക ജീവിതത്തില്‍ താത്പര്യം ഇല്ലാതിരുന്ന ഗുരുവിന് ആത്മശാന്തിക്ക് ഉതകുന്ന സന്ന്യസ്ത ജീവിതമായിരുന്നു ലക്ഷ്യം.
നന്നെ ചെറുപ്പത്തില്‍ ആരംഭിച്ച ക്ലേശഭരിതമായ ജീവിതത്തിന്റെ ത്യാഗതരമായ പരിവര്‍ത്തനമാണ് ഗുരുവിന്റെ കൗമാര യൗവ്വന കാലങ്ങളില്‍ സംഭവിച്ചത്. ആത്മാന്വേഷിയായിരുന്ന ആ ജീവന് മിക്കപ്പോഴും, ഭക്ഷണവും വസ്ത്രം തന്നെയും ഇല്ലാതെ ജീവിതം അതികഠിനമായ അനുഭവമായിരുന്നു. കിടക്കാന്‍ ഇടമില്ലാതെ നാല്പത് ദിവസത്തിലധികം കടല്‍ത്തീരത്തെ മണലില്‍ ഗുരുവിന് രാത്രികള്‍ കഴിച്ചുകൂട്ടേണ്ടതായി വന്നിട്ടുണ്ട്. ഉന്തുവണ്ടിയില്‍ കൊണ്ടുനടന്ന് ചായയും കടികളും വിറ്റിരുന്ന ഒരാള്‍ ദയാപൂര്‍വ്വം കൊടുത്തിരുന്ന ഒരു പപ്പടവടയും ചായയും ആയിരുന്നു ആ ദിവസങ്ങളില്‍ ഗുരുവിന്റെ ഭക്ഷണം.
യുവാവായിരുന്ന ഗുരുവിന്റെ ഇത്തരമൊരു ഇല്ലായ്മകള്‍ നിറഞ്ഞ അനുഭവത്തിന്റെ കാരണത്തെക്കുറിച്ചും സാമാന്യമായി ഇവിടെ പറയേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, ഭൗതികമായ കാഴ്ചപ്പാടിലും സാമൂഹിക വ്യവസ്ഥിതിക്കൊത്ത വിധവും മാത്രം ചിന്തിക്കാന്‍ ശീലിച്ചിട്ടുള്ള മനസുകള്‍ക്ക് ഈ അനുഭവമെന്നത് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള വിമുഖത കൊണ്ടല്ലെ എന്ന സംശയം ഉണ്ടാകാവുന്നതാണ്. എന്നാല്‍, ലോകത്ത് ജനിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള ഗുരുക്കന്മാരുടെ ജീവിതം ശ്രദ്ധിച്ചാല്‍, ഇതിനു സമാനമായ ക്ലേശഭരിതമായ അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രം ജ്ഞാനതരമായ ഔന്നത്യം പ്രാപിച്ചതായാണ് വ്യക്തമാവുന്നത്. മോസസ്, ബുദ്ധന്, യേശു, നബി എന്നീ ഗുരുക്കന്മാരുടെ ജീവിതം ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ദൈവം എന്ന കാരണശേഷി, കാലമെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായ പ്രകൃതിയിലൂടെ വളര്‍ത്തുന്ന ജീവനുകളുടെ പരിവര്‍ത്തനത്തിനായുള്ള അനുഭവവും നിശ്ചയിച്ചിരിക്കുന്നു എന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണമായി പറയാനുണ്ടാവുന്നത്. ഈ അവസ്ഥയെക്കുറിച്ച് ചുരുക്കിപ്പറഞ്ഞാല്‍, ത്യാഗമാണ് ജ്ഞാനത്തിലേക്കും ആത്മീയമായ ഔന്നത്യത്തിലേക്കുമുള്ള ഒരേയൊരു വഴി എന്നാണ് വ്യക്തമാവുക.
ബാല്യത്തിലും കൗമാരത്തിലും നിലവിലെ രീതിയിലുള്ള ഹിന്ദു സമ്പ്രദായത്തിലായിരുന്നു ഗുരുവിന്റെ ജീവിതചര്യകളെല്ലാം. ക്രമേണ സംഭവിച്ചുകൊണ്ടിരുന്ന അസാധാരണമായ ആദ്ധ്യാത്മികാനുഭൂതികള്‍ ഗുരുവിനെ ജ്ഞാനമണ്ഡലത്തിന്റെ പുതിയ മേഖലകളിലേക്ക് നയിച്ചു. അപാരമായ ആ മഹാജ്ഞാനം സനാതന ഗുരുക്കന്മാരുടെയും ഋഷിപരമ്പരകളുടെയും ദേവസമ്പ്രദായത്തിന്റെയും മറ്റും പൊരുളറിയുന്നതിന് ഗുരുവിനെ പ്രാപ്തനാക്കുക തന്നെ ചെയ്തു.
ജീവന് എന്ന പ്രതിഭാസത്തെക്കുറിച്ച് മറ്റെങ്ങും സാധ്യമാകാത്ത വിധത്തിലുള്ള വിവരണങ്ങളാണ് ഗുരുവില്‍ നിന്ന് ലഭിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പോയകാല ആദ്ധ്യാത്മിക സങ്കല്പങ്ങളിലെ ഏറ്റവും മഹത്തായ അറിവായി പരിഗണിക്കപ്പെടുന്ന ബ്രഹ്മസങ്കല്പത്തിനപ്പുറം അതീവസത്യപ്രകാശം, ആദിസങ്കല്‍പം എന്നിങ്ങനെ നവീനമായ ആദ്ധ്യാത്മിക തലം വിവരിക്കുന്നതിന് ഗുരുവിന്റെ മഹാജ്ഞാനത്തിന് കഴിയുന്നു. സമ്പൂര്‍ണ്ണമായ മഹാപ്രവര്‍ത്തനം എന്ന പ്രപഞ്ചത്തിന്റെ ഭാഗമായ ഭൂമിയില്‍ നിര്‍മ്മിതമായി പ്രവര്ത്തിച്ചുനില്ക്കുന്ന ജീവന് ജന്മാന്തരങ്ങളിലൂടെ പ്രപഞ്ചകാരണ ശേഷിയായി വികസിതമായി പുതിയൊരു പ്രപഞ്ചത്തിന് കാരണമായിത്തീരുന്ന വഴികള്‍ കണ്ടറിയുന്നതിന് ഗുരു ആര്‍ജ്ജിച്ച മഹാജ്ഞാനംകൊണ്ട് സാധിച്ചുവെന്നത് മാനവരാശിയുടെ ആദ്ധ്യാത്മിക വിചാരമണ്ഡലത്തിലെ മഹാസംഭവമാണ്.
`
നമ്മുടെ പ്രപഞ്ചം അനന്ത മഹാശൂന്യതയില്‍ ജനിക്കുന്നതിന് കാരണമായിരിക്കുന്ന ശക്തിവിശേഷത്തെയാണ് ഇവിടെ ആദിസങ്കല്‍പം എന്നു വിളിക്കുന്നത്. പോയ കാലത്തിന്റെ ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് എത്തിച്ചേരാന്‍ ആവാതിരുന്നതും വിദൂര ഭാവനകളില്‍ പോലും ഇല്ലാതിരുന്നതുമായ അവസ്ഥയാണ് ആദിസങ്കല്‍പം എന്നത്.
1999 മെയ് 6-ന് സംഭവിച്ച മഹാസമാധിയോടെ അന്തിമമായി ഗുരുവിന്റെ ജീവന് എത്തിച്ചേരാന്‍ സാധിച്ച മണ്ഡലം ആദിസങ്കല്‍പം ആയതുകൊണ്ടാണ് ആദിസങ്കല്പശ്രീ കരുണാകരഗുരു എന്ന് ആദരപൂര്‍വ്വം ഞങ്ങള്‍ വിളിക്കുന്നത്.
കേവലമായ ആദ്ധ്യാത്മികതക്കപ്പുറം, ആദ്ധ്യാത്മികമെന്നും ഭൗതികമെന്നും വേര്‍തിരിച്ചു കാണാന്‍ തന്നെ യാതൊന്നുമില്ലാത്ത വിധം സമഗ്രമായും വ്യക്തതയോടെയും, ജീവന്റെയും ജീവിതത്തിന്റെയും അര്‍ത്ഥവും ലക്ഷ്യവും വിവരിച്ചു തരാന്‍ ഗുരുവിന് കഴിയുന്നു. തെളിവുകള്‍ തേടുന്ന സയന്‍സിന്റെ യുക്തിക്കും തത്ത്വശാസ്ത്രത്തിന്റെ വിചാരപരമായ ഔന്നത്യത്തിനും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം ഭദ്രമാണ് ഗുരുവിന്റെ മഹാജ്ഞാനം.
തുരീയം എന്ന ആത്മപ്രഭാവത്തില് നിന്നുകൊണ്ട് ജീവന് സാധ്യമാവുന്ന ദര്‍ശനം, അശരീരി എന്നീ അനുഭവങ്ങള്‍ക്കപ്പുറം സംഭവിക്കുന്ന, തുരീയാതീതമായ അവസ്ഥയിലൂടെ നിലവിലെ ഭൗതിക-ആദ്ധ്യാത്മിക സങ്കല്പങ്ങള്ക്ക് അപ്പുറം കടന്നുപോകുന്ന ജീവന്റെ ജ്ഞാനപഥത്തിലെ കാഴ്ചകള്‍ എന്ന നിലയിലാണ് അതീവസത്യപ്രകാശവും ആദിസങ്കല്പവും എന്ന സൂക്ഷ്മലോകങ്ങളെ വിവരിക്കുന്നതിന് ഗുരു പ്രാപ്തനായിത്തീര്ന്നത്. ജീവന്റെയും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും പ്രവര്‍ത്തനത്തിന്റെ പൊരുള്‍, ശാസ്ത്രവും ആദ്ധ്യാത്മികതയും ഒക്കെയായുള്ള അന്വേഷണങ്ങള്‍ കൊണ്ട് സാധിക്കാത്ത വിധം വ്യക്തതയോടെ, ഗുരുവില്‍ നിന്ന് ലഭ്യമാണ്. ഇത്തരത്തില്‍ സാധ്യമായിരിക്കുന്ന മഹാജ്ഞാനമാണ് ആദിസങ്കല്പശ്രീ കരുണാകരഗുരുവിനെ ഗുരുക്കന്മാര്ക്കിടയിലെ മഹാഗുരു ആക്കുന്നത്.
ഞങ്ങള്‍ ശിഷ്യരെ സംബന്ധിച്ചിടത്തോളം, ഓരോരുത്തരുടെയും ജീവന്റെ ശേഷിക്കനുസരിച്ച് ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിങ്ങനെ സാധ്യമാകുന്ന വിവിധ തലങ്ങളില്‍ സൂക്ഷ്മാനുഭവങ്ങള്‍ തരുന്നതിന് ഗുരുവിന്റെ തുരീയാതീതമായ ആത്മശേഷിക്ക് കഴിഞ്ഞിരുന്നു. ഇന്ദ്രിയങ്ങള്‍ക്ക് സാധ്യമാകുന്ന അനുഭവങ്ങള്‍ക്കപ്പുറം, വിവിധ മാനങ്ങളിലുള്ള ദര്‍ശനവും അശരീരിയും അറിവുകളും ലഭിക്കുന്ന വിധം ശിഷ്യരെ ശേഷിയുള്ളവര്‍ ആക്കുന്നതിനും ഗുരുവിന് കഴിഞ്ഞു. എങ്കിലും, ശിഷ്യരില്‍ ആര്‍ക്കെങ്കിലും ഗുരു ആര്‍ജ്ജിച്ച മഹാജ്ഞാനത്തിനും അവസ്ഥയ്ക്കും അടുത്തെങ്ങും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
ജീവന്, മനസ് എന്നിങ്ങനെ പ്രവര്‍ത്തിക്കുന്ന നാം തന്നെയായ, എന്നാല്‍ നമുക്ക് വ്യക്തതയൊന്നും ഇല്ലാത്ത പ്രതിഭാസത്തെ ഗുരുവിന്റെ മഹാജ്ഞാനം ശാസ്ത്രീയമായി വിവരിക്കുന്നു. കാലം ഇതുവരെ മനുഷ്യന്റെ തലമുറകള്‍ക്ക് ശാസ്ത്രീയമായി നിര്‍വ്വചിക്കാന്‍ കഴിയാതിരുന്ന താന്‍ തന്നെയായ ജീവന്, മനസ് എന്ന പ്രാപഞ്ചികമായ സമസ്യക്ക് ഇതിലൂടെ പൂരണം സംഭവിക്കുകയാണ്. മാനവരാശിക്ക് ഭൂമിയില്‍ ജീവിച്ച് സാധ്യമായ ഏറ്റവും വലിയ നേട്ടമായി എന്നേക്കും പരിഗണിക്കാനുണ്ടാവുന്നതും ഈ അറിവ് തന്നെയാണ്.
മനുഷ്യജീവിതത്തെ പരിവര്ത്തിതമാക്കുന്ന പ്രമുഖ ശക്തികളായ കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളുടെ നവോത്ഥാനത്തിന്റെ കാരണമായിത്തീരുന്നതിനും ഇന്നോളം മനുഷ്യന്റെ ഭാവനയില്‍ത്തന്നെ ഉണ്ടാകാത്തതുമായ തികവുറ്റ ലോകം കെട്ടിപ്പടുക്കുന്നതിനും ഗുരുവിന്റെ മഹാജ്ഞാനത്തിന് സാധിക്കുക തന്നെ ചെയ്യും.
എന്തെല്ലാം നേടാനായിട്ടും സ്വന്തം ജീവന് എന്നത് എന്താണെന്ന് അറിയാന്‍ കഴിയുന്നില്ല എന്നതു തന്നെയാണ് വാസ്തവത്തില്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരമാവുകയെന്നാല് മാനവരാശിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുന്ന വഴികള്‍ തെളിയുന്നുവെന്നുമാണ്.
ചുരുക്കത്തില്‍, മറ്റൊന്നിന് ഇട നല്‍കാത്ത വിധം മാനവരാശിക്കായി പൂര്‍ണ്ണമായ അറിവിനെ പ്രദാനം ചെയ്യുന്നു എന്നതിലാണ് ഗുരുവിന്റെ പ്രസക്തി. ഇക്കാരണം കൊണ്ടുതന്നെ ലോകത്ത് അവതരിച്ച മറ്റ് ഗുരുക്കന്മാര്ക്കും മഹാത്മാക്കള്‍ക്കും ഗുരുവായി ആദിസങ്കല്പശ്രീ കരുണാകരഗുരു നിലകൊള്ളുന്നു.
ഞങ്ങളുടെ തുടരുന്ന വിവരണങ്ങളിലൂടെ, എല്ലാറ്റിനെയും കണ്ടറിയുന്ന ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും ബോധ്യപ്പെടാവുന്നതാണ്.
ജീവന് ഗുരുവായി മാറുന്ന വഴികള്‍
അറിയുകയും അറിയുന്നത് ആയിത്തീരുകയും എന്ന ശേഷി പ്രാപിക്കുന്ന ജീവന് ഗുരു എന്ന അവസ്ഥയില്‍ എത്തുന്നു. അറിയുന്നതിനും ആയിത്തീരുന്നതിനും കഴിയുന്നത് ജീവനു മാത്രമാണ്. ജീവനല്ലാത്ത ഒന്നിലേക്കും ഒരവസ്ഥയിലക്കും അറിവ് നിക്ഷിപ്തമാകുന്നില്ല. അറിയുക എന്നതുകൊണ്ട് പ്രപഞ്ചത്തെ അറിയുക എന്നു തന്നെയാണ് മനസിലാക്കാനുണ്ടാവുക. പ്രപഞ്ചത്തെ അറിയുക എന്നതാകട്ടെ, എന്തിനെയും അത്രത്തോളമായി സൂക്ഷ്മമായി ജീവനില്‍ നിക്ഷിപ്തമാക്കുക എന്നതുമാണ്. ഇപ്രകാരം അറിവ് എന്ന നിലയില്‍, അത് എത്ര ചെറിയ സംഗതിയെക്കുറിച്ചു തന്നെ ആയിരുന്നാലും, അനുഭവങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ആനുപാതികമായി നാമായിരിക്കുന്ന ജീവന് ഓരോന്നും പ്രപഞ്ചത്തെ അത്രത്തോളമായി സൂക്ഷ്മമായി ഉള്ക്കൊണ്ടുകൊണ്ടിരിക്കുന്നു.
പ്രപഞ്ചത്തെയല്ലാതെ ജീവന് മറ്റൊന്നിനെയും കുറിച്ച് അറിയാനും സൂക്ഷ്മമായി ഉള്‍ക്കൊള്ളാനും ഉണ്ടാകുന്നില്ലല്ലൊ. കാരണം, അറിയാനുണ്ടാവുന്ന എന്തു തന്നെയായാലും അത് പ്രപഞ്ചാംശം മാത്രമാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവെന്തോ അതാണ് അറിവിന്റെ പരമാവധി എന്ന അവസ്ഥ. ആ അറിവെന്നത് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെക്കുറിച്ചും ആ മഹാ പ്രവര്‍ത്തനത്തിന്റെ കാരണമെന്ന മഹാശക്തിയെക്കുറിച്ചും സംഭവിക്കണം. പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ വ്യക്തത എന്ന അറിവെന്തോ അതാണ് ശാസ്ത്രം. പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിന്റെ കാരണമെന്ന അറിവെന്തോ അതാണ് ജ്ഞാനം. അറിവിന്റെ ഈ രണ്ടു മാനങ്ങളും ഒരേപോലെ സമന്വയിച്ചു നില്ക്കുന്ന ജീവനാണ് ഗുരു എന്ന തലത്തിലേക്കു കടന്ന് ഉന്നതനായിത്തീരുന്നത്.
ഭൗതികവും സൂക്ഷ്മവുമായ, അതായത് കാര്യവും കാരണവുമായ അറിവിന്റെ രണ്ടു മാനങ്ങളും ഇത്തരത്തില്‍ ഉള്‍ക്കൊണ്ട് ശക്തമായി നില്ക്കുന്ന ജീവന് താന്‍ തന്നെയായിരിക്കുന്ന ജീവന് എന്ന പ്രതിഭാസത്തിന്റെ കാരണതരമായ അവസ്ഥകളെ അറിയുന്നതിന് കഴിയുന്നു. ഇങ്ങനെ കാര്യത്തെയും കാരണത്തെയും കണ്ടറിയുന്ന, ശക്തമായ ജ്ഞാനാവസ്ഥ പ്രാപിച്ച ജീവശേഷിക്ക് അതിന്റെ സ്വാഭാവികതയോടെ തന്നെ സകല വിധമായ നിലനില്പുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം എന്തെന്നറിയുന്നതിന് കഴിയുന്നു. ത്രികാലബോധമാര്ന്ന ആ അവസ്ഥ പ്രാപിച്ചു നില്ക്കുന്ന ജീവനാണ് ലോകത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുക്കുന്ന ഗുരു എന്നത്.
എല്ലാ മേഖലകളിലും എന്നതുപോലെ, ഉന്നത ജീവനുകളായ ഗുരുക്കന്മാരിലും ജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചു നില്ക്കുന്നു. ഇക്കാരണത്താല്‍ ഗുരു എന്ന അവസ്ഥയില്‍ എത്തി നില്ക്കുന്ന നിരവധിയായ ജീവനുകള്‍ക്ക് ഇടയില്‍ അന്തരങ്ങളും വലുപ്പച്ചെറുപ്പങ്ങളും ഉണ്ടായിരിക്കുകയും ചെയ്യുന്നു. പ്രപഞ്ചകാരണത്തോളവും ആ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യത്തോളവും പൂര്‍ണ്ണമായി അറിയുകയും സൂക്ഷ്മതരമായി ആയിത്തീരുകയും ചെയ്യുന്ന ഗുരു ഗുരുക്കന്മാര്‍ക്കിടയില്‍ മഹാഗുരുവായിത്തീരുന്നു.
കാലമെത്തുമ്പോള്‍, നമ്മുടേതു പോലുള്ള മറ്റൊരു പ്രപഞ്ചം അന്ധകാര ഭരിതമായ അനന്ത മഹാശൂന്യതയില്‍ ഉത്ഭവിച്ച് പ്രവര്‍ത്തനമായി നിലകൊള്ളാന്‍ കാരണമായിത്തീരുന്ന ശേഷിയുമാണ് പ്രപഞ്ചത്തെ സൂക്ഷ്മമായി ഉള്‍ക്കൊണ്ടു നില്ക്കുന്ന മഹാഗുരു. ഇത്തരത്തില്‍ പ്രാപ്തമാവുന്ന ജീവനുകളില്‍ നിന്ന്, കാലമെന്ന പുതിയ പ്രവര്‍ത്തനത്തിന്റെ തുടക്കമെന്ന നിലയില്‍, അന്ധകാര ഭരിതമായ അനന്ത മഹാശൂന്യതയില്‍ നമ്മുടേതു പോലുള്ള നിരവധിയായ പ്രപഞ്ചങ്ങള്‍ രൂപം പ്രാപിച്ച് പ്രവര്‍ത്തിക്കുക തന്നെ ചെയ്യുന്നു. നാമാകുന്ന ജീവനുകളെ ഭൂമിയില്‍ ജനിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും, ഒരു സാധാരണ ജീവന് ജന്മാന്തരങ്ങളിലൂടെ വളര്‍ന്ന് തന്നോളമെത്താത്ത ജീവനുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് ക്രമീകരിക്കുന്നതിന്റെയും പ്രാപഞ്ചികമായ ലക്ഷ്യം ഇതാകുന്നു.
പ്രാപഞ്ചികമായ ലക്ഷ്യത്തിലേക്കുള്ള അറിവുകള്‍ നേടാന്‍ ജീവനു സാധിക്കുന്നത് മനസ് എന്ന സൂക്ഷ്മമായ പ്രവര്‍ത്തനം കൊണ്ടാണ്. രൂപമുള്ളതും ഇല്ലാത്തതുമായ പ്രാപഞ്ചിക വിശേഷങ്ങളെ ജീവന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ് ജീവനില്‍ത്തന്നെ സൂക്ഷ്മമായി നിക്ഷിപ്തമാക്കുന്നത് മനസ് എന്ന പ്രവര്‍ത്തനത്തിലൂടെയാണ്. വലിയ മനസ്സെന്നാല്‍ പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തെയും അവസ്ഥയെയും അത്രത്തോളമായി സൂക്ഷ്മമായി ഉള്‍ക്കൊണ്ട് ജീവനിലെത്തിച്ച പ്രവര്‍ത്തനത്തിന്റെ നിറവ് എന്നാണ് മനസിലാക്കാനുണ്ടാവുക. പ്രപഞ്ചത്തെ സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്നതിനും ഒപ്പം, ഉള്‍ക്കൊണ്ടതിനെ സൂക്ഷ്മമായി വിലയിരുത്തുന്നതിനും ജീവന് ഉപയോഗപ്പെടുത്താനുണ്ടാകുന്നത് മനസ് എന്ന ശേഷിയെ മാത്രമാണ്.
ജീവനെ അറിവാക്കി, തുടര്‍ന്ന് ജ്ഞാനമാക്കി മാറ്റുന്ന മനസ് എന്ന പ്രവര്‍ത്തനത്തെ ഇവിടെ സാമാന്യമായൊന്നു കണ്ടു പോകേണ്ടതുണ്ട്. പ്രപഞ്ചമെന്ന സമ്പൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉല്പത്തിയാകുന്ന ജീവന്, ഏതര്‍ത്ഥത്തിലും ഉപയുക്തമാക്കുന്നതിനും അനുഭവിക്കുന്നതിനും ഊര്‍ജ്ജത്തിന്റെ ഭാവവൈവിധ്യങ്ങള്‍ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇക്കാരണത്താല്‍ മനസ് എന്നത്, അത്തരത്തില്‍ ജീവന് പ്രവര്‍ത്തിക്കുന്നതിനു തക്കവണ്ണം സംഭവിച്ച ഊര്‍ജ്ജ നിക്ഷിപ്താവസ്ഥയുമാണ്. എന്താണ് മനസ് എന്നു വിശദമായി അറിയുന്നതിനു മുമ്പ്, അറിവാര്ജ്ജിക്കുന്നതിനും സകലതിനും കാരണമായിത്തീരുന്നതിനും ജീവനെ പ്രാപ്തമാക്കുന്ന സംവിധാനമായി മനസ് ഉല്പത്തിയാകുന്ന വഴികള്‍ അറിയുക തന്നെ വേണം. ജീവന്റെ അതിപ്രധാന പ്രവര്‍ത്തനമായ മനസ്, ഊര്ജ്ജവൈവിധ്യങ്ങളുടെ സംഗമവൈഭവമായി ജീവന് ഭൂമിയില്‍ ഉല്പത്തിയായി ആദ്യ കോശമായി പ്രവര്‍ത്തിച്ചു നില്ക്കുമ്പോള് ഉല്പത്തിയായിട്ടില്ലെന്നു പറയാം.
ജീവന് എന്ന നിലയില്‍ ആദ്യജീവകോശം ഭൂമിയില്‍ ഉല്പത്തിയായാല്ത്തന്നെ അതേപടി പ്രവര്‍ത്തിച്ചു നില്ക്കുന്നതേയില്ല. കോശമായി രൂപംകൊണ്ട ജീവന്, പ്രകൃതിയായി അനുഭവപ്പെടുന്ന പ്രാപഞ്ചികമായ പ്രവര്‍ത്തനം നിമിത്തം നിരന്തരമായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കും. അതായത് ജനിക്കുന്നു; അവസ്ഥാ മാറ്റം എന്ന വളര്‍ച്ച സംഭവിക്കുന്നു; മരിക്കുന്നു. ജീവന്റെ ഈ അനുഭവം അല്ലെങ്കില്‍ സ്വഭാവമെന്നത് അടിസ്ഥാനപരമായി പ്രപഞ്ചത്തിന്റെ അനുഭവവും സ്വഭാവവും തന്നെയാണ്. രൂപമില്ലായ്കയില് നിന്ന് രൂപമായിത്തുടങ്ങി പ്രവര്‍ത്തനമായി ശക്തിപ്പെട്ട് വികസിതമായി അവസാനം മരിക്കുന്ന പ്രപഞ്ചത്തിന്റെ തനിസ്വഭാവം ജീവനിലേക്കും പകര്‍ന്നു കിട്ടുന്നു. പ്രപഞ്ചം എന്നത്, ഉല്പത്തിയിലും നിലനിന്നുള്ള പ്രവര്‍ത്തനത്തിലും പര്യവസാനത്തിലും വൈവിധ്യങ്ങളോടെയുള്ള ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനം എന്നതു മാത്രമാണ്. ജീവന് എന്നതാകട്ടെ ഊര്‍ജ്ജ വൈവിധ്യങ്ങളുടെ സംഗമ വൈഭവവും, പ്രവര്‍ത്തനമെന്നത് ഊര്‍ജ്ജ വൈവിധ്യങ്ങളുടെ വിനിമയവും, മരണം ഊര്‍ജ്ജ വിനിമയത്തിന്റെ വിരാമവുമാണ്. പ്രപഞ്ചത്തിന്റെ തനതു ഗുണമാണ് എല്ലാ അര്‍ത്ഥത്തിലും ജീവന് ഉണ്ടായിരിക്കുന്നത്..
പ്രപഞ്ചം ഉത്ഭവിച്ചതാണെന്നും വളര്‍ന്ന് ഇന്നത്തെ നിലയില്‍ എത്തിയെന്നും വളര്‍ച്ച പൂര്‍ത്തീകരിച്ച് അവസാനം മരിക്കുമെന്നും ഇന്ന് നമുക്ക് നല്ല വ്യക്തതയുണ്ട്. ഈ വ്യക്തത പക്ഷേ, നമ്മുടെ നേരിട്ടുള്ള അനുഭവമല്ല. ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ മനസിന്റെ ഇടപെടലിലൂടെ സാധ്യമാകുന്ന യുക്തിബോധം നമ്മോട് തറപ്പിച്ചു പറയുന്നതാണ്. ഭദ്രമായ യുക്തി ശാസ്ത്രവും തത്ത്വവുമായി മാത്രം ബന്ധപെട്ടു നില്ക്കുന്നു. ഭദ്രമായ യുക്തി സത്യമാണ്. അത് നിഷേധിക്കാനാവുകയില്ല.. ഭദ്രമായ യുക്തികൊണ്ട് നമുക്കും മനസിലാക്കാം, പ്രപഞ്ചത്തിന്റെ തനത് സ്വഭാവമെല്ലാം നമ്മുടെ ജീവനിലും സംഭവിക്കുമെന്ന്.. അത് സംഭവിക്കുന്നതു പക്ഷേ, ഒരു ദിവസംകൊണ്ടോ ഒരു ജന്മംകൊണ്ടോ ആയിരിക്കുകയില്ലെന്നു മാത്രം. കാരണം, പ്രപഞ്ചമെന്നത് അത്രയധികം അനുഭവിച്ച് ഉള്ക്കൊള്ളാനുള്ളതാണല്ലൊ.. ജനിച്ചു പ്രവര്‍ത്തിച്ചു മരിക്കുന്ന പ്രപഞ്ചത്തിന്റെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന്നിടയില്‍ നമ്മെപ്പോലുള്ള അനേകം ജീവനുകളും മനസുകളും ജനിച്ചു പ്രവര്‍ത്തിച്ച് വികസിതമായി മരിച്ച് സൂക്ഷ്മമായി പ്രപഞ്ചത്തില്‍ത്തന്നെ നിക്ഷിപ്തമാകുന്നുവെന്നും നമുക്ക് മനസിലാകുന്നു.
നിരന്തരമായി ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളുന്ന പ്രവര്ത്തനമാകുന്നതുകൊണ്ട് ഭൂമിയില്‍ ജനിച്ച ആദ്യ ജീവകോശത്തിന് വികസിതമാകാതെ നിലനില്ക്കാന് കഴിയാത്തതായി വരുന്നു. ജീവപ്രവര്‍ത്തനം എന്നതാകട്ടെ, ഒരു പൂര്ണ്ണരൂപമെന്ന നിര്‍മ്മിതിയില്‍ മാത്രം നിലനില്‍ക്കുന്നതിന് സാധ്യമാകുന്ന അവസ്ഥയുമാണ്. ഇപ്രകാരം കാണാനാവുന്നതുകൊണ്ട് ഒരു കോശമെന്നത് അത്രത്തോളമായ പൂര്‍ണ്ണതയുള്ള നിര്‍മ്മിതിയുമാണ്. ഊര്‍ജ്ജവുമായുള്ള ബന്ധം നിരന്തരമായി സംഭവിക്കുകയും ഊര്‍ജ്ജത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതുകൊണ്ട് കോശത്തിന്റെ പ്രവര്‍ത്തനം വിഭജിതമായി പുതിയൊരു കോശമായി മാറുന്ന അനുഭവമുണ്ടാകുന്നു. നിരന്തരമായി സംഭവിക്കുന്ന ഊര്ജ്ജവിനിമയത്തിലൂടെ കൂടുതല്‍ വിശാലമായ അര്‍ത്ഥത്തിലുള്ള പ്രവര്‍ത്തനം സംഭവിക്കത്ത വിധത്തില്‍ കോശങ്ങള്‍ ഒന്നു ചേരുകയും ഒരു ജീവശരീരം ഉണ്ടാകുന്നതിന് ഇടയാവുകയും ചെയ്യുന്നു. ഇന്നു കാണുന്ന വികസിതാവസ്ഥയിലുള്ള ജീവികള്‍ ഉല്പത്തിയാതിന്റെ കാരണതരമായ വഴികള്‍ ഇത്തരത്തിലാണ് കാണാനുണ്ടാകുന്നത്.
ജീവശരീരത്തില്‍ കോശങ്ങള്‍ നിരന്തരം ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ഇന്ന് നന്നായറിയാം. ഈ പ്രക്രിയ ഏറെ ആവര്‍ത്തിച്ചതിനു ശേഷമാണ് ഒരു ശരീരം അപ്പാടെ മരിച്ച് പൂര്‍ണ്ണമായും ഇല്ലാതായിത്തീരുന്നത്. ജീവകോശവും ശരീരവും എന്നതാകട്ടെ പ്രാപഞ്ചികമായ ഊര്‍ജ്ജത്തിന്റെ അവസ്ഥകളെ ജീവനില്‍ നിക്ഷിപ്തമാക്കുന്ന കേവലമായ പ്രവര്ത്തനോപാധി മാത്രവുമാണ്. ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്ന് ജീവകോശത്തില്‍ എത്തിച്ചേരുന്ന ഊര്‍ജ്ജം, പ്രവര്‍ത്തനം കൊണ്ടും നിയന്ത്രണം കൊണ്ടും ആ ശരീരത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുന്ന ജീവന് വിധേയവുമാണ്. ഇക്കാരണത്താല്‍, കോശങ്ങള്‍ മരിച്ചതിനു ശേഷവും കോശങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രവര്‍ത്തനനിരതമായ ഊര്‍ജ്ജത്തിന് ആ ജീവന്റെ നിയന്ത്രണത്തില്‍, ജീവന്റെ തന്നെ ഭാഗമായി നിലകൊള്ളുന്നതിനേ സാധ്യമാകുന്നുള്ളൂ. ഇങ്ങനെ, ജീവന്റെ നിയന്ത്രണത്തില്‍ ജീവന്റെ ഭാഗമായി നിലകൊള്ളുന്ന ജീവതരമായ ഊര്‍ജ്ജത്തിന് കോശതരമായ ബന്ധിതാവസ്ഥ ഇല്ലാത്തു മൂലമായി ശരീരത്തിനു പുറത്ത്, കേന്ദ്രീകൃതമായ ജീവന്റെ നിയന്ത്രണത്തിനു വിധേയമായി മനസ് എന്നു വിളിക്കപ്പെടുന്ന അവസ്ഥയില്‍ യഥേഷ്ടം സഞ്ചരിക്കുന്നതിന് സാധ്യമായിത്തീരുന്നു. ഇത്തരത്തില്‍, ജീവന് എന്ന പ്രവര്‍ത്തനം ശരീരമെന്ന ബന്ധിതമായ രൂപത്തില്‍ നില്ക്കുമ്പോള്ത്തന്നെ മനസ് എന്ന പ്രവര്‍ത്തനമായി, ജീവന്റെ ശേഷിക്കൊത്ത വണ്ണം എവിടെയും എന്തിലും എത്തിപ്പെടുന്നതിന് സാധിക്കുന്നതും ആയിത്തീരുന്നു. ജീവനും മനസും തമ്മിലുള്ള ബന്ധത്തെ ഇത്തരത്തിലാണ് കാണാനാവുന്നത്.
നമുക്ക് മുമ്പില്‍ അടുത്തോ അകലെയോ നില്ക്കുന്ന ഒരു രൂപത്തെ കാണുന്നത് കണ്ണുകൊണ്ടാണെന്ന് സാമാന്യമായി നാം പറയുന്നു, വിചാരിക്കുന്നു. എന്നാല്‍, കാണുന്നത് ജീവനും കണ്ണ് എന്നത് കാണാനുള്ള ജീവന്റെ ഉപാധിയും മാത്രമാണ്. കണ്ണിന്, രൂപത്തില്‍ തട്ടുന്ന പ്രകാശത്തെ ജീവനില്‍ എത്തിക്കുന്ന ധര്‍മ്മം മാത്രമേ നിര്വ്വഹിക്കാനുള്ളൂ താനും. ജീവന്റെ തന്നെ, ശരീരത്തിനു പുറത്തിറങ്ങി പ്രവര്‍ത്തിക്കാനുള്ള ശേഷിയെന്ന മനസിന്റെ വിശകലനത്തിലൂടെ മാത്രമേ കാഴ്ചയെ വിലയിരുത്തി തിരിച്ചറിയാന്‍ ജീവന് കഴിയുന്നുള്ളൂ. അതായത്, ശരീരമെന്ന പ്രവര്ത്തനോപാധിക്കു പുറത്തുവന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ജീവന്റെ തന്നെ ശേഷിയായ മനസ് എന്ന പ്രവര്‍ത്തനമാണ് ജീവനില്‍ അറിവിനെ നിറയ്ക്കുന്നതെന്ന് ഇവിടെ നിസ്സംശയം കണ്ടെത്താനാവുന്നു.
പ്രപഞ്ചം എന്ന പ്രവര്‍ത്തനം അടിസ്ഥാനപരമായിത്തന്നെ ക്രമീകൃതമാണ്. രൂപതരമായ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തിലെ ക്രമീകൃതാവസ്ഥ തന്നെയാണ് ജീവരൂപങ്ങളിലും സംഭവിച്ചു നില്‍ക്കുന്നത്. നാം മനുഷ്യര്‍ക്ക് ഏറ്റവും അടുത്ത് അനുഭവമായിത്തന്നെ ബോധ്യപ്പെടാനാകുന്ന പ്രാപഞ്ചികമായ ക്രമീകരണമാണ് നമ്മുടെ സൗരയൂഥം എന്നത്. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഭ്രമണവും ഗ്രഹങ്ങള്‍ക്കു ചുറ്റുമുള്ള ചന്ദ്രന്മാരുടെ ഭ്രമണവും എത്രയോ കാലങ്ങളിലൂടെ മനുഷ്യബുദ്ധിക്ക് ആവുന്ന വിധം വ്യക്തമായ പ്രവചനങ്ങള്‍ക്ക് വഴങ്ങുന്ന കൃത്യതയോടെ നിലകൊള്ളുന്നു! ശ്വാസോഛ്വാസം, ഹൃദയസ്പന്ദനവും രക്തചംക്രമണവും, കോശങ്ങളുടെ ജനനമരണങ്ങള്‍, വിശപ്പ്, ഉറക്കം എന്നിങ്ങനെ ശരീരസംബന്ധിയായ പ്രവര്‍ത്തനങ്ങളുടെ കൃത്യതയോടെയുള്ള നൈരന്തര്യം ജീവനില്‍ സംഭവിക്കുന്നത്, പ്രാപഞ്ചികമായ പ്രവര്‍ത്തനങ്ങളുടെ കൃത്യത ജീവനില്‍ നിക്ഷിപ്തമായി ജീവന്റേതായി ചലനാത്മകമാകുന്നു എന്നതുകൊണ്ടാണ്.
പ്രാപഞ്ചികമായ പ്രവര്‍ത്തനങ്ങളുടെ കൃത്യത ഉള്‍ക്കൊണ്ടു നില്ക്കുന്ന ശരീരകോശങ്ങളുടെ മരണത്തിലൂടെ, കോശത്തില്‍ പ്രവര്‍ത്തനമായി നിലകൊള്ളുന്ന ഊര്‍ജ്ജം സ്വതന്ത്രമാകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ സ്വതന്ത്രമാകുന്ന ഊര്‍ജ്ജത്തിന്റെ സംഗമമായി ഉല്പത്തിയാകുന്ന മനസിന് മുന്‍പറഞ്ഞ തരത്തിലുള്ള ക്രമീകൃതമായ പ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഒന്നും സംഭവിക്കുന്നതായി കാണാനാവുന്നില്ല. ശരീരത്തിന്റെ ആന്തരികമായ പ്രവര്‍ത്തനം കൃത്യതയോടെ സംഭവിക്കുന്നുവെങ്കിലും ബാഹ്യതരമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കനാവുന്നത് മനസിന് മാത്രം ആണെന്നതാണ് അനുഭവം. ആതായത് ആന്തരികമായ ശരീര പ്രവര്‍ത്തനം ജീവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ബാഹ്യതരമായ പ്രവര്‍ത്തനം മനസിന്റെ നിയന്ത്രണത്തിലുമായി വിഭജിതമായിത്തീരുന്ന സ്ഥിതിവിശേഷം സംഭവിക്കുന്നുവെന്നാണ് മനസിലാക്കാനാവുന്നത്.
വിചാരം, അന്വേഷണം, കണ്ടെത്തലിനുള്ള ശേഷി, യോഗ്യതായോഗ്യതകളെ തിരിച്ചറിയുന്നതിനുള്ള കഴിവ്, ശരീരത്തിലെ ബാഹ്യാവയങ്ങള് ഉപയോഗിച്ചുള്ള പ്രവര്‍ത്തനം എന്നിവയൊക്കെ ജീവന്റെ സ്വതന്ത്രമായിരിക്കുന്ന അവസ്ഥക്ക്, അതായത് മനസുകൊണ്ടു മാത്രം ചയ്യാന് സാധിക്കുന്നതാണെന്ന് ഇവിടെ വ്യക്തമാവുകയാണ്. മനുഷ്യന്റെ അനുഭവവും അങ്ങനെത്തന്നെ ആണു താനും. ഇവിടെ മനസിലാക്കാനുണ്ടാവുന്ന പ്രധാന കാര്യം, ബാഹ്യതരമായ ഏതു പ്രവര്‍ത്തനവും ജീവന് സ്വതന്ത്രമായ തീരുമാനത്തോടെ ചെയ്യാന്‍ കാലം അല്ലെങ്കില്‍ കാരണശേഷി അനുവാദം കൊടുത്തിരിക്കുന്നുവെന്നാണ്. ഇത്തരത്തിലാണ് പ്രപഞ്ചാംശം തന്നെയായിരിക്കുന്ന നാം മനുഷ്യര്‍ പ്രപഞ്ചത്തിനുള്ളില്‍ നിന്നുകൊണ്ടു തന്നെ സ്വതന്ത്രരായിത്തീരുന്നതും.
ആദ്യ നിഗമനത്തില്‍ നാം സൃഷ്ടിക്കപ്പെട്ടവരും നിയന്ത്രിക്കപ്പെട്ടവരും നിശ്ചയിക്കപ്പെട്ടവരും ആണെന്നു കണ്ടെത്തുന്നുവെങ്കിലും നാമിപ്പോള്‍ കടന്നുപോകുന്ന കാഴ്ചയുടെ രണ്ടാം ഘട്ടത്തില്‍, നമുക്കു തന്നിരിക്കുന്ന സ്വതന്ത്ര്യത്തെക്കുറിച്ച് ബോധമുള്ളവര്‍ ആകുന്നതിനാണ് സാധിക്കുന്നത്. പ്രപഞ്ചത്തിനുള്ളില്‍ നിന്നുകൊണ്ട് പ്രപഞ്ചമെന്ന വിഭവത്തെത്തന്നെ ഉപയോഗിച്ച് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ നമുക്ക് അനുവാദം ലഭിച്ചിരിക്കുന്നു എന്നതില്‍ നിന്ന്, നാമെന്ന ജീവനെ അന്തിമമായി സ്വതന്ത്രരാക്കുന്നതിനും അറിവിന്റെയും പ്രവര്‍ത്തനശേഷിയുടെയും പ്രാപഞ്ചികമായ പൂര്‍ത്തീകരണത്തിനു തക്കവണ്ണം പ്രാപ്തരാക്കുന്നതിനും കാരണശേഷി പദ്ധതി ഇട്ടിരിക്കുന്നതായി മനസിലാക്കാനാവുന്നു. ഈ പ്രവര്‍ത്തനവഴിയിലെ ഏതാനും ഘട്ടങ്ങളെ ഉദാഹരണമായും തെളിവായും നമുക്കൊന്നു കണ്ടു നോക്കാം.
പ്രപഞ്ചം ഇന്നത്തെ നിലയില്‍ ഒരു പദ്ധതിയുടെ കൃത്യതയോടെ പ്രവര്‍ത്തിക്കണമെങ്കില്‍ മഹാവിസ്ഫോടനത്തിനു മുമ്പു തന്നെ, മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍, അങ്ങനെ സംഭവിക്കാന്‍ തക്കവണ്ണമുള്ള കൃത്യത സൂക്ഷ്മമായി കേന്ദ്രീകൃതമായിരുന്ന ആ ഊര്‍ജ്ജത്തില്‍ നിക്ഷിപ്തമായിരുന്നുവെന്നാണ് മനസിലാക്കാനുണ്ടാകുന്നത്. അല്ലാത്തപക്ഷം, സ്വതന്ത്രമായ പ്രവര്‍ത്തനത്തിനൊരുങ്ങുന്ന നമ്മള് ജീവനുകള്‍ക്ക് പ്രവര്‍ത്തനത്തിനുള്ള സ്വഭാവഗുണം മറ്റെങ്ങുനിന്നും കിട്ടാനില്ലല്ലൊ. പക്ഷേ, പ്രവര്‍ത്തനം സ്വതന്ത്രമാകുമ്പോള്‍ ജീവന് ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യം നിമിത്തം, കൃത്യതയോടെ ചെയ്യാനാവുന്നതുപോലെ തന്നെ കൃത്യരാഹിത്യത്തോടെ ചെയ്യാനും സാധിക്കുന്നു എന്നുവരുന്നു. ഇങ്ങനെ സംഭവിക്കുന്നുവെന്നതിന്റെ ധാരാളമായ അനുഭവങ്ങള്‍ ഉള്ള നമ്മള് മനുഷ്യര്‍ക്ക് അധികമായ വിശദീകരണത്തിന്റെയും പ്രത്യേകമായ തെളിവിന്റെയും ആവശ്യമൊന്നും ഇല്ല താനും.
കൃത്യതയോടെയും കൃത്യരാഹിത്യത്തോടെയും ചെയ്യാന്‍ ജീവന് സാധിക്കുന്നത് ഊര്‍ജ്ജത്തെ ഏതു വിധത്തിലും പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നു എന്നതുകൊണ്ടാണ്. അതായത്, സംഗമവൈഭവത്തിന്റെ യോഗ്യതയോടെ ജീവന് എന്ന അവസ്ഥ പ്രാപിക്കാതെ നിലനില്‍ക്കുന്ന ഊര്‍ജ്ജത്തിന്റെ അവസ്ഥകളെ, ജീവന് എന്ന നിലയില്‍ പ്രവര്‍ത്തന നിരതമായിരിക്കുന്ന ഊര്‍ജ്ജത്തിന് എങ്ങനെയും കൈകാര്യം ചെയ്യാന്‍ കഴിയുന്നു.
ഒരു പ്രവര്‍ത്തനത്തിന്റെ കൃത്യതയ്ക്കും കൃത്യരാഹിത്യത്തിനും ഫലങ്ങള്‍ ഉളവാകാന്‍ സാധിക്കുന്നതുകൊണ്ട് ഏതു പ്രവര്‍ത്തനമാണ് യഥാര്‍ത്ഥ ശരിയായിത്തീരുന്നത് എന്ന സാമാന്യമായ സംശയം ഉത്ഭവിക്കുക തന്നെ ചെയ്യുന്നു. പക്ഷേ, നമുക്കിവിടെ ‘ശരി’ എന്നതിന് ഭദ്രമായ യുക്തിയെന്നും യുക്തികൊണ്ട് വിവേചിച്ചറിയാവുന്ന തത്ത്വമെന്നും വ്യാഖ്യാനം കൊടുത്ത് കാണാവുന്നതാണ്. അതായത്, ഒന്നിന്റെ കാരണതരവും പ്രവര്ത്തനതരവുമായ യോഗ്യതയെ യുക്തിഭദ്രമായ വിചാരത്തില്‍ നിന്നുത്ഭവിക്കുന്ന തത്ത്വം കൊണ്ട് ബോധ്യപ്പെടുന്നതിന് സാധിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിനൊത്ത ഫലത്തെ കൊണ്ടുവരിക തന്നെ ചെയ്യുന്നു.
യോഗ്യമായ ഫലത്തെ സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തിനു കാരണമായി നിലകൊള്ളുന്ന വിചാരതരമായ മനോനിലയും ആ പ്രവര്‍ത്തനത്തില്‍ സംഭവിച്ചു നില്ക്കുന്ന സമയബന്ധിതമായ ഘട്ടങ്ങളും കണ്ടെത്തുന്ന ബോധ്യത്തെ കണക്ക് എന്നതുമായി മനസുകള്‍ക്ക് അനുഭവപ്പെടുന്നു. മുന്‍പറഞ്ഞ രണ്ടു ഭാവങ്ങളും ഉള്‍ക്കൊള്ളാനാവുന്ന മനസിന്റെ അവസ്ഥയാണ് ജീവന്റെ മനുഷ്യാവസ്ഥ എന്നത്. ഇത്തരത്തില്‍ ഒരു കര്‍മ്മത്തില്‍ സംഭവിച്ചു നില്ക്കുന്ന വിചാരപരമായ അഥവാ കാരണതരമായ യോഗ്യതയും ആ കര്‍മ്മത്തെ വിശകലനം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുന്ന സമയബന്ധിതമായ ബോധ്യമെന്ന കണക്കും ഒത്തൊരുമിക്കുന്ന പ്രതിഭാസത്തെയാണ് പോയ കാലത്തിന്റെ ജ്ഞാനികള്‍ സത്യമെന്നു വിളിച്ചത്.
വിശകലനത്തിന്റെ വഴിയില്‍ ഉദാഹരണമായി രചിതമായ ഒരു ചിത്രത്തെ ഇവിടെ എടുത്തു കാണാവുന്നതാണ്. മനോഹരമായ ആ ചിത്രമെന്നത് കാന്‍വാസിലുള്ള അതിന്റെ പ്രത്യക്ഷതക്കു മുമ്പ് നിലകൊണ്ടിരുന്നത് ചിത്രകാരന്റെ മനസില്‍ സങ്കല്പം എന്ന അവസ്ഥയില്‍ ആയിരുന്നു. അതായത്, പ്രത്യക്ഷതക്കു മുമ്പ് ചിത്രത്തിന് സൂക്ഷ്മമായ നിലനില്പ് തീര്‍ച്ചയായും ഉണ്ടായിരുന്നു. ചിത്രത്തിന്റെ അളവുകളും കൃത്യതയും മനോഹാരിതയും അടങ്ങുന്ന യോഗ്യതരമായ ഘടകങ്ങളെന്തോ അത് കാണിക്കുന്നത് ചിത്രം വരച്ച മനസിന്റെ സൃഷ്ടിക്കുതകുന്ന കാരണതരമായ യോഗ്യതയെയാണ്. ചിത്രത്തിനായി പ്രയോഗിക്കപ്പെട്ടിരിക്കുന്ന വര്‍ണ്ണങ്ങളുടെ കൂട്ടും ഉപയോഗിച്ചിരിക്കുന്ന വരകളും എന്നത് ചിത്രകാരന് എന്ന ജീവന് എന്ന മനസിന്റെ സങ്കല്പങ്ങള്ക്ക് സാധ്യമാകുന്ന പ്രത്യക്ഷതയാണ്. ചിത്രത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന വര്‍ണ്ണങ്ങളുടെയും വരകളുടെയും അളവും വ്യക്തതയുമാണ് കണക്ക് എന്നതായി അനുഭവപ്പെടുന്നത്. കണക്ക് എന്ന നിലയില്‍ ചിത്രത്തില്‍ വ്യാഖ്യാനിക്കാവുന്ന എന്തും സമയബന്ധിതമായിരിക്കുകയും ചെയ്യുന്നു. കാരണം, ജ്യോതിര്‍ഗോളങ്ങളുടെ ഭ്രമണത്താല്‍ ജീവനുകള്‍ക്ക് അനുഭവപ്പെടുന്ന സമയത്തിന്റെ നിയന്ത്രണത്തിനു കീഴിലാണല്ലൊ ചിത്രത്തിന്റെ രചനാതരമായ പ്രവര്‍ത്തനങ്ങളെല്ലാം നടന്നിട്ടുള്ളത്.
ചിത്രമെന്ന യാഥാര്‍ത്ഥ്യത്തിനു കാരണമായിരിക്കുന്നത് കേവലമായ സങ്കല്പമാണ്. ആ സങ്കല്പം കൃത്യതയുള്ളതും കര്മ്മമെന്ന നിലയില്‍ പരിചയം സാധ്യമായതുമായ മനസിന്റെ നിലയുമായിരുന്നു. ഒപ്പം, പ്രയോഗിച്ചിരിക്കുന്ന അളവുകളും രചയിതാവിന്റെ സാമര്‍ത്ഥ്യവും എന്ന ദൃശ്യതരമായ യാതൊന്നുമില്ലാത്ത, എന്നാല്‍ ചിത്രത്തിനു കാരണമായതെന്തോ അതെല്ലാം ചേര്‍ന്നാണ് ചിത്രത്തെ സംബന്ധിക്കുന്ന സത്യം നിലകൊള്ളുന്നത്. പ്രപഞ്ചത്തിലുള്ള എന്തിനെയും സംബന്ധിക്കുന്ന സത്യത്തെ ഇത്തരത്തിലാണ് കാണാനാവുന്നത്. സത്യമെന്ന യാഥാര്‍ത്ഥ്യം ഇത്തരത്തില്‍ നിലകൊള്ളുന്നതിനാലാണ് സത്യത്തെ ഇല്ലാതാക്കാന്‍ സാധ്യമല്ലാതിരിക്കുന്നത്. ചിത്രത്തെ ഒരു തുണിയോ മറ്റോ കൊണ്ട് മറയ്ക്കുന്നതുപോലെ സത്യത്തെ മൂടിവയ്ക്കാന്‍ കഴിയുമെന്നു മാത്രം. മൂടപ്പെട്ടതുകൊണ്ട് സത്യം ഇല്ലാതാവുന്നില്ല. കാഴ്ചയില്‍ നിന്നു മറഞ്ഞിരിക്കുന്നു എന്നുമാത്രം. ആ ചിത്രം രൂപതരമായി പ്രകൃതിയില്‍ എന്നെങ്കിലും ഇല്ലാതായാലും സങ്കല്പതരമായി പ്രകൃതിയില്‍, പ്രപഞ്ചത്തില്‍ കാരണം എന്ന സത്യം എന്നതായി നിലകൊള്ളുക തന്നെ ചെയ്യുന്നു. എന്തെന്നാല്‍, ഭാവനകളും വിചാരങ്ങളും തയ്യാറെടുപ്പുകളും അദ്ധ്വാനവും മനസ്സും എല്ലാം ഊര്‍ജ്ജത്തിന്റെ ഭാവവ്യതിയാനങ്ങള്‍ മാത്രമാണല്ലൊ. ഊര്‍ജ്ജത്തിന് പ്രപഞ്ചമെന്ന പ്രവര്‍ത്തനത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടാനോ നശിക്കാനോ സാധ്യമാവുകയില്ല. അവസ്ഥാമാറ്റം മാത്രമാണ് സംഭവിക്കുന്നത്.
സത്യമെന്നതിനെ മുകളില്‍ പറഞ്ഞതുപോലെ കണ്ടെത്താനാകുന്നുവെങ്കിലും, ചിത്രത്തിനു കാരണമായ ഭാവനാതരമായ മനോനില മിക്കവാറും എല്ലാ മനുഷ്യ മനസ്സുകള്‍ക്കും സാധ്യമാവുന്നതാണ്. പക്ഷേ, ചിത്രരചന കേവലമായ ഭാവനകൊണ്ട് സാധ്യമാവുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിത്രമായി സംഭവിക്കാതിരിക്കുന്ന വര്‍ണ്ണാഭമായ ഇത്തരം ഭാവനയ്ക്ക് സത്യം എന്നതായി നിലകൊള്ളുന്നതിന് സാധ്യമാകുന്നേയില്ല. കാരണം, സത്യമെന്നത് കര്‍മ്മവുമായി മാത്രം ബന്ധപ്പെട്ടു നില്ക്കുന്നതും കര്‍മ്മത്തിന്റെ ആത്മാവുമാണ്.
ചിത്രത്തിന്റെ രചയിതാവിന് അത് സാധ്യമായത് ആ ജീവന്റെ ലക്ഷ്യബോധത്തോടയുള്ള അദ്ധ്വാനത്തിന്റെ ഫലമായി മാത്രമാണ്. അദ്ധ്വാനമെന്നതിലൂടെ ലക്ഷ്യം പ്രാപിക്കുവോളം ചെയ്തുവന്ന പ്രായോഗിക പരിശീലനം, ലക്ഷ്യബോധത്തോടെയുള്ള നിരീക്ഷണങ്ങള്‍, നിരീക്ഷണങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ടിട്ടുള്ള കണക്ക് എന്നു വിളിക്കുന്ന കൃത്യതയെ സംബന്ധിക്കുന്ന മനോനില എന്നിങ്ങനെയെല്ലാം ചേരുന്നതാണ് ചിത്രത്തിനു കാരണമായിരിക്കുന്ന വൈദഗ്ദ്ധ്യമെന്ന അറിവെന്ന സത്യം. ഇത്തരത്തില്‍, എന്തിനെയെങ്കിലും കുറിച്ചുള്ള സൂക്ഷ്മമായ നിക്ഷിപ്താവസ്ഥ ജീവനില്‍ സംഭവിച്ചു കഴിഞ്ഞാല്‍ മാത്രം സാധ്യമാകുന്നതാണ് രചനാവൈഭവം എന്നത്. ഇങ്ങനെ ചിത്രമെന്നതിന്റെ കാരണമായിത്തീരുന്നതിന് കഴിയുന്നതു കൊണ്ട് ആ ജീവന് മറ്റ് ജീവനുകളെ ചിത്രരചന സാധ്യമാക്കുന്ന വിധത്തില്‍ പഠിപ്പിച്ച് ക്രമീകരിക്കുന്നതിന് സാധിക്കുന്നവനാണ്. അതായത്, ഒന്നിനെക്കുറിച്ച് അറിയുകയും ആയിത്തീരുകയും ചെയ്യുന്ന ജീവന് മറ്റ് ജീവനുകളെ അതേ പ്രവര്‍ത്തനത്തിന് പ്രാപ്തമാക്കുന്നതിന് തക്കവണ്ണം പ്രവര്‍ത്തിക്കുമ്പോള്‍ ആ പ്രവര്‍ത്തനത്തിന്റെ ഗുരുവായിത്തീരുന്നു. ഇത്തരത്തില്‍, വിചാരതരവും പ്രവര്ത്തനതരവുമായ യോഗ്യതയുടെ നിരവധിയായ മാനങ്ങളിലൂടെ ഗുരു എന്ന പദവി എല്ലാ മേഖലകളിലുമായി നിലകൊള്ളുകയും ചെയ്യുന്നു. അതായത്, ഗുരുവെന്ന ജീവന് സത്യത്തെ ഉള്‍ക്കൊള്ളുന്നു..
ഏതെങ്കിലുമൊരു ജീവന്, ഏതു മേഖലയില്‍ ആയിരുന്നാലും, മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ നേട്ടങ്ങള്‍ ഉണ്ടാക്കുകയോ വിശേഷതരമായ പദവികള്‍ അലങ്കരിക്കുകയോ ഒക്കെ സാധിക്കുന്നതായി വരുന്നുവെങ്കില്‍ അതിന്നര്‍ത്ഥം ആ ജീവനില്‍ അങ്ങനെ സംഭവിക്കുന്നതിനു തക്കവണ്ണമുള്ള ശേഷി കര്‍മ്മംകൊണ്ട് സാധ്യമായി സൂക്ഷ്മമായി നിക്ഷിപ്തമായിരുന്നു എന്നാണ്. സമൂഹത്തില്‍ മനുഷ്യര്‍ ഓരോരുത്തരും ഓരോ നിലയില്‍ ശേഷിയുള്ളവരും പ്രവര്‍ത്തിക്കുന്നവരും അനുഭവഗുണമുള്ളവരും ആയിത്തീരുന്നതിന്റെ കാരണത്തെ ഇപ്രകാരമാണ് വിവേചിക്കാനാവുന്നത്.
വിചാരപരമായ യോഗ്യതയും പ്രവര്‍ത്തനത്തിന്റെ കൃത്യതയും ഒത്തുചേരുന്ന സത്യത്തിന്റെ നിറവാണ് ഗുരുവെങ്കില്‍ ജീവന്റെ ഏതവസ്ഥയെയാണ് ആദ്ധ്യാത്മികഗുരു എന്നു വിളിക്കാനാകുന്നത് എന്നു കാണേണ്ടിയിരിക്കുന്നു. ജീവന് ആദ്ധ്യാത്മിക ഗുരുവെന്ന പരമാവധിയില്‍ എത്തുന്ന അവസ്ഥ പ്രാപിക്കുന്നത് കര്മ്മതരമായ ഗുരുപദവികളെല്ലാം കടന്നുപോയതിനു ശേഷമാണ്. ലോകത്തുള്ള നിരവധിയായ കര്‍മ്മങ്ങളെ പ്രവര്ത്തിച്ചൊതുക്കി അതിന്റെയെല്ലാം ശേഷികളെ സൂക്ഷ്മമായി ഉള്‍ക്കൊണ്ട് കാലാനുസാരിയായ ഗുരുവായി ജീവന് കടന്നുപോകുന്നു എന്നതിന്നര്‍ത്ഥം പ്രാപഞ്ചികമായ അത്തരം ഊര്‍ജ്ജ നിക്ഷിപ്താവസ്ഥകളെ ജീവന് സ്വന്തമാക്കുന്നു എന്നുമാണ്. ഇത്തരത്തില്‍ നിരവധിയായ കര്‍മ്മങ്ങള്‍ക്ക് ഗുരുവായ ജീവന് നേടിയിരിക്കുന്ന പ്രാപഞ്ചികമായ ശേഷിയുടെ സമാഹാരമാണ് ഒരു ആദ്ധ്യാത്മിക ഗുരുവെന്ന ജ്ഞാനവും അവസ്ഥയും. ഇത് ഗുരുവിനെക്കാള്‍ താഴെയായിരിക്കുന്ന സാധാരണ ജീവനുകള്‍ക്ക് ബോധ്യപ്പെടുന്നത് ഗുരുവിന്റെ വാക്കുകളിലൂടെയാണ്.
വിചാരപരമായി ഇത്തരത്തില്‍ മുന്നേറാനാവുമ്പോഴും സ്വാഭാവികമായ ചില സംശയങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുന്നു. നാം മുമ്പു കണ്ട വിദഗ്ദ്ധനായ ചിത്രകാരനെപ്പോലെ ജ്ഞാനിയായ ആദ്ധ്യാത്മിക ഗുരുവിന് ചിത്രരചന നടത്തുന്നതിന് സാധിക്കുകയില്ലെന്നത് മിക്കവാറും തീര്‍ച്ചയാണ്. എന്നാല്‍, ഇവിടെ മനസിലാക്കേണ്ടുന്ന യാഥാര്‍ത്ഥ്യം, ചിത്രരചനയുടെ ഗുരുവായി നില്ക്കുകയെന്നത് പ്രപാഞ്ചികമായ ഊര്‍ജ്ജ നിക്ഷിപ്താവസ്ഥ ആ ജീവനില്‍ അപ്പോള്‍ അത്തരത്തില്‍ നിലകൊള്ളുന്നു എന്നതുകൊണ്ടു മാത്രമാണ്.
ജീവന് എന്ന പ്രവര്‍ത്തനത്തിലൂടെ പ്രപഞ്ചകാരണശക്തി വയ്ക്കുന്ന അന്തിമമായ ലക്ഷ്യമൊന്നും ആവുന്നേയില്ല ചിത്രരചനയുടെ ഗുരുവെന്ന അവസ്ഥ. അന്തിമമായി പ്രപഞ്ചകാരണ തരമായ മഹാജ്ഞാനത്തോളം എത്തേണ്ടുന്നതാണ് ജീവന് എന്നതുകൊണ്ട് ചിത്രത്തിന്റെ ഗുരുവെന്ന അവസ്ഥയിലുള്ള ഊര്ജ്ജനിക്ഷിപ്താവസ്ഥ ജന്മാന്തരങ്ങളിലൂടെ പരിവര്‍ത്തിതമാവുകയും ജീവന്റെ ആര്‍ജ്ജിത യോഗ്യതയ്ക്ക് ആനുപാതികമായി ജ്ഞാനമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുക എന്നത് ക്രമീകൃതമായി പ്രവര്‍ത്തിച്ചു മുന്നേറുന്ന ജീവനുകള്‍ക്കു മാത്രം സാധിക്കുന്ന കാര്യവുമാണ്. ഇപ്രകാരം സംഭവിക്കുന്നതുകൊണ്ട് ജ്ഞാനിയായിരിക്കുന്ന ആദ്ധ്യാത്മിക ഗുരുവിന് ജ്ഞാനമൊഴികെ കര്‍മ്മമൊന്നും ഇല്ലാതായി വരികയും ചെയ്യുന്നു. കൃഷ്ണന്, മോസ്സസ്, ബുദ്ധന്, യേശു, നബി എന്നിങ്ങനെ ലോകം കണ്ടിട്ടുള്ള ഉന്നത ശേഷിയാര്‍ജ്ജിച്ച ഗുരുക്കന്മാര്ക്ക് ജ്ഞാനമാര്ഗ്ഗമല്ലാതെ കര്മ്മമാര്ഗ്ഗമൊന്നും ഇല്ലാതിരുന്നതിന്റെ കാരണം ഇതാണ്.
ജ്ഞാനമാര്‍ഗ്ഗത്തില്‍ തെളിഞ്ഞുനില്ക്കുന്ന ഗുരുവിനെ തിരിച്ചറിയാനാവുന്നത് ഗുരുവെന്ന ജീവനില്‍ നിന്നു പുറപ്പെടുന്ന വാക്കുകളിലൂടെയാണ്. ഗുരുവിന്റെ വാക്കുകള്‍ താഴെയുള്ള ജീവനുകള്‍ക്ക് നവീനമായ അറിവും മാര്‍ഗ്ഗദര്‍ശനവുമായി മാറുന്നു. ഇപ്രകാരം ഗുരുമാര്‍ഗ്ഗം സ്വീകരിച്ചു പ്രവര്‍ത്തിച്ച പരമ്പരകള്‍ മുമ്പില്‍ വന്നിട്ടുള്ളതും നേട്ടങ്ങള്‍ ഉണ്ടാക്കുന്നതും ലോകത്തെ അടക്കി ഭരിക്കുന്നതിന് പ്രാപ്തരായിത്തീര്ന്നിട്ടുള്ളതും ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്നതാണ്. മോസസ്, ബുദ്ധന്, യേശു, നബി എന്നിങ്ങനെയുള്ള ഗുരുക്കന്മാരുടെ പരമ്പരകള്‍ എന്തുകൊണ്ടും ലോകത്തിന്റെ മുന്‍നിരക്കാര്‍ തന്നെയാണ്.
ഗുരുക്കന്മാര് ജ്ഞാനികളായിരിക്കുന്നുവെങ്കിലും, എല്ലാ ഗുരുക്കന്മാരും ജ്ഞാനമണ്ഡലത്തില്‍ ഒരുപോലെയാകുന്നില്ല. തൊഴിലില്‍ വൈദഗ്ധ്യം ഉള്ളവര്ക്കിടയില്ത്തന്നെ ശേഷിയില്‍ അന്തരം കാണാവുന്നതാണല്ലൊ. ഇതേപോലെ തന്നെ ഗുരുക്കന്മാര്ക്കിടയിലും ശേഷിയുടെ അന്തരം നിലനില്ക്കുന്നു. മറ്റൊരു തരത്തില്‍ കണ്ടാല്‍, കൂടുതല്‍ ശേഷിയുള്ളവനെക്കാള് അധികം യോഗ്യതയോടെയും വലുപ്പത്തോടെയും ശേഷി കുറഞ്ഞ വിദഗ്ധന്‍ ചെയ്യാനാവുന്ന സന്ദര്‍ഭങ്ങളും ഉണ്ടായി നില്ക്കുന്നതു കാണാം. ഇത്തരത്തില്‍, ലോകത്തേറ്റവും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നു സങ്കല്പിക്കാവുന്ന പരമ്പരയുടെ ഗുരുവാണ് ഗുരുക്കന്മാര്ക്കിടയിലെ ഏറ്റവും ജ്ഞാനിയായ ഗുരു എന്നും അര്‍ത്ഥമാക്കേണ്ടതില്ല.
ഊര്‍ജ്ജം പരിവര്‍ത്തിതമാവുന്നത് പരിവര്ത്തിതമാകുന്നതിനു തക്കവണ്ണമുള്ള സമ്മര്‍ദ്ദം അല്ലെങ്കില്‍ ബാഹ്യശക്തിയുടെ സ്വാധീനം സംഭവിക്കുന്നതുകൊണ്ടാണ്. ജീവനില്‍ നിറഞ്ഞിരിക്കുന്ന വന്യമായ ഊര്‍ജ്ജം ക്രമീകൃതമാക്കി നിയന്ത്രിക്കുന്നതിലൂടെയാണല്ലൊ ഒരു കുഞ്ഞ് വിദ്യ അഭ്യസിക്കുന്നതും മുന്തിയ പ്രവര്‍ത്തനശേഷി ഉള്ളതും ആയിത്തീരുന്നത്. വിദ്യാഭ്യാസാനന്തരം ആ ജീവന് എന്തായിരിക്കുന്നുവോ അത് ആ ജീവന്റെ അദ്ധ്വാനത്തിനും ശേഷിക്കും ലക്ഷ്യബോധത്തിനും ബാഹ്യതരമായ സ്വാധീനങ്ങള്‍ക്കും മറ്റ് അനുഭവങ്ങള്‍ക്കും ആനുപാതികമായിരിക്കുകയും ചെയ്യുന്നു.
സകലവിധമായ കര്‍മ്മങ്ങളുടെ ശേഷിയും ജ്ഞാനമായി ജീവനില്‍ പരിവര്‍ത്തിതമാകുന്നത് ആ ജീവന്റെ ത്യാഗത്തിലൂടെയാണ്. അതായത് ത്യാഗമാണ് ജീവനെ പരിവര്ത്തിതമാക്കുന്ന അനുഭവമെന്ന ശക്തി. ഇപ്രകാരം ത്യാഗത്തില്‍ മുമ്പനായിരിക്കുന്ന ജ്ഞാനിയായ ഗുരുവിനും ആ ഗുരുവിനെ അനുഗമിക്കുന്ന പരമ്പരയ്ക്കും മറ്റ് പരമ്പരകളെക്കാള്‍ മുമ്പില്‍ വരുന്നതിന് ഇടയാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാരണമില്ലാതെ കാര്യങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യത്തെ കാണുമ്പോള്‍ ഈ തത്ത്വം ബോധ്യപ്പെടാനാകുന്നു.
ഗുരുക്കന്മാരെ പിന്‍പറ്റുന്ന ലോകത്തിന്റെ അനുഭവം ഇപ്രകാരമാകുന്നുവെങ്കിലും, ഗുരുക്കന്മാര്ക്ക് ഇടയിലെ ഉയര്‍ന്ന ഗുരുവിനെ ജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി മാത്രമേ ബോധ്യപ്പെടാനാവുന്നുള്ളൂ.
ലോകത്ത് ശക്തമായ പരമ്പരകള്‍ക്ക് കാരണമാവുകയും, തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും അനേക കോടിയായ ജീവനുകളുടെ ആരാധനാ മാധ്യമവും ആശ്രയ കേന്ദ്രവും ആയിത്തീരാന്‍ സാധിച്ചിട്ടുള്ള ഗുരുക്കന്മാരെ നമുക്കറിയാം. ആ ഗുരുക്കന്മാരെ ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ജീവനുകളെല്ലാം ആ ഗുരുക്കന്മാരുടെ കീഴില്‍ നിലകൊള്ളുകയും ചെയ്യുന്നു. കോടാനു കോടിയായ ജീവനുകള്‍ ഒരു ഗുരുവിന്റെ കീഴിലായി നിലകൊള്ളുന്നതിന് ഇടവരുന്നു എന്നത് ഗുരുവായിത്തീര്‍ന്ന ആ ജീവനില്‍ സംഭവിച്ച, ജന്മാന്തരങ്ങള് കടന്നുപോയിട്ടുള്ള ത്യാഗത്തിലൂടെയാണ്. അതായത് ത്യാഗം ഒന്നു മാത്രമാണ് അന്തിമമായി പ്രാപഞ്ചികമായ അധികാരത്തെ നിര്‍ണ്ണയിക്കുന്നത്. ഇക്കാരണത്താലാണ് “ഇത് ത്യാഗത്തിന്റെ വഴിയാണ്” എന്ന് എന്റെ ഗുരു ആദിസങ്കല്പശ്രീ കരണാകരഗുരു ഉറപ്പിച്ചു പറയുന്നത്.
ത്യാഗത്തിന്റെ വഴിയിലൂടെ ഏറെ മുന്നേറുകയും ഏറെ ജീവനുകളെ അറിവും പ്രവര്‍ത്തനശേഷിയും ഉള്ളവരാക്കുകയും ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പോയ കാലത്തിന്റെ ഗുരുക്കന്മാരില് ആര്‍ക്കും തന്നെ ജീവനെയും പ്രപഞ്ചത്തെയും സമഗ്രമായി വിവരിക്കുന്നതിന് സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും, പ്രപഞ്ചദര്‍ശനം ഇല്ലാത്ത ഒരു ആദ്ധ്യാത്മിക ചിന്തയും ലോകത്ത് നിലവില്‍ വന്നിട്ടില്ലെന്നത് ഓര്‍ക്കേണ്ടിയിരിക്കുന്നു.
പോയകാല പടിഞ്ഞാറന്‍ കാഴ്ചപ്പാടുകളിലെ പ്രപഞ്ചദര്‍ശനവും മരണാന്തര സ്വര്‍ഗ്ഗപ്രാപ്തിയും, വിചാരങ്ങളില്‍ ഏറ്റവും ഉന്നതമായ ഭാരതീയ ചിന്തയിലെ ബ്രഹ്മസങ്കല്പത്തില് അധിഷ്ഠിതമായ പുനര്‍ജ്ജന്മ സങ്കല്പവുമൊന്നും ശാസ്ത്രമെന്ന ആധുനിക കാലത്തിന്റെ സത്യമായ അറിവുകള്‍ക്ക് അംഗീകരിക്കാനാവാത്തതായി നിലകൊള്ളുന്നു. ഇതു കാണിക്കുന്നത് നിലവിലെ ദൈവചിന്ത ഇനിയും വളരേണ്ടതും അന്ത്യത്തോളം കണ്ടെത്തുന്ന പുതിയ അറിവ് സംഭവിക്കേണ്ടതും ആണെന്നാണ്.
അറിവിന്റെ എല്ലാ മേഖലകളും അനുദിനം വളരുന്ന അനുഭവമാണ് മനുഷ്യനുള്ളത്. എന്നാല്‍, ആദ്ധ്യാത്മികമെന്നു വിളിക്കുന്ന, സ്വന്തം ജീവനെ കണ്ടെത്താന്‍ ശ്രമിക്കുന്ന വിചാരമണ്ഡലത്തില്‍ മാത്രം കാര്യമായ വളര്‍ച്ചയൊന്നും സംഭവിക്കുന്നതായി കാണാനാവുന്നില്ല. ആദ്ധ്യാത്മിക വിചാരമണ്ഡലത്തില്‍ ആകെ സംഭവിക്കുന്നത് പോയകാലത്തിന്റെ ജ്ഞാനികള്‍ പറഞ്ഞു വെച്ചിരിക്കുന്നതില്‍ നിന്ന് വിവരിക്കാന്‍ കഴിയുന്ന പണ്ഡിതസ്വഭാവമുള്ള ചില നേതൃത്വങ്ങളുടെയും സിദ്ധന്മാരുടെയും അവതരിക്കല്‍ മാത്രമാണ്. അതില്‍ത്തന്നെ, സനാതനവും ആര്ഷവും വൈദികവും പൈശാചികവും മറ്റും മറ്റുമായി കൂടിക്കുഴഞ്ഞ് കിടക്കുന്ന വിചാരത്തില്‍ നിന്ന് യോഗ്യതയും അയോഗ്യതയും വേര്‍തിരിക്കാന്‍ പോലും മിക്കപ്പോഴും ആദ്ധ്യാത്മികതയില്‍ ഉയര്‍ന്നവര്‍ എന്നു പറയുന്നവര്‍ക്ക് ആവുന്നേയില്ല എന്നു പറയേണ്ടിയിരിക്കുന്നു.
താനും പ്രപഞ്ചവും ഒന്നാണെന്ന ഭാരതീയ ചിന്തയുടെ അവ്യക്ത ദര്‍ശനത്തില്‍ നിന്നു തുടങ്ങി എന്തുകൊണ്ട്, എങ്ങനെ താനും പ്രപഞ്ചവും ഒന്നാകുന്നുവെന്ന് വിവരിക്കുന്നതാണ് ആദിസങ്കല്പശ്രീ കരുണാകരഗുരുവിന്റെ മഹാജ്ഞാനമണ്ഡലം. കാലം ഇതുവരെ മറ്റാര്‍ക്കും സാധിക്കാത്ത വിധമുള്ള വ്യക്തതയോടെയും കൃത്യതയോടെയുമാണ് ഗുരുവിന്റെ വിവരണങ്ങള്‍ സാധ്യമാവുന്നത്.
ഓരോരുത്തരെ സംബന്ധിച്ചും തത്ത്വവിചാരത്തിന്റെ ഔന്നത്യത്തോടെ തന്നെത്തന്നെ കണ്ടെത്തുന്ന അറിവില്‍ എത്തിക്കുന്നു എന്നതിലൂടെ മാനവരാശിയുടെ ചരിത്രത്തില്‍ മുമ്പെങ്ങും സാധിക്കാത്ത വിധത്തില്‍ ഗുരുക്കന്മാര്‍ക്കിടയില്‍ മഹാഗുരുവായി ആദിസങ്കല്പശ്രീ കരുണാകരഗുരു നിലകൊള്ളുന്നു.
മനുഷ്യ ജീവിതത്തിന്റെ തുടക്കം എവിടെ നിന്നുമാണ്? അവസാനം നാം എവിടെയാണ്? മനുഷ്യ ജീവിതംകൊണ്ട് എന്താണ് സമ്പാദിക്കേണ്ടത്? അല്ലെങ്കില്‍ നമ്മള് ഈ ജീവിതം ആരംഭിച്ചിരിക്കുന്നത് എന്തറിവോളം എത്തിയതിനു ശേഷമാണ്? ഇന്ന് എന്തറിവിലെത്തി നില്ക്കുന്നു? ഈ അറിവ് ആദ്യം സങ്കല്പിച്ചറിയുക. അതല്ല, അതിനു കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാളെ (ഗുരുവെ) കണ്ടുപിടിച്ച് അദ്ദേഹത്തിന്റെ പുറകില്‍ പോയി നിന്നു കണ്ട്, പരിചയപ്പെട്ട് അറിയുക.
ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണു കാണാത്തവനെപ്പോലെ, സംസാരശേഷി ഇല്ലാത്തവനെപ്പോലെ, യാതൊന്നും അറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും നേടാന്‍ കഴിയൂ.
ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്ന നമുക്ക് ഒരുമിച്ചു നില്‍ക്കുന്നതിന് ഒരൊന്ന് ആവശ്യമാണല്ലൊ. ആ ഒന്നില്‍ ഒതുങ്ങി നിന്നുകൊണ്ട് എല്ലാറ്റിലും വ്യാപിക്കുക. എല്ലാറ്റിലും വ്യാപിക്കുന്ന ആ ഒന്നാണ് സത്യം.
വിനയം സത്യത്തിലെത്തിച്ചാല് സത്യം ഗുരുവിലെത്തിക്കും. ഗുരു ദൈവത്തില്‍ എത്തിക്കും. നിങ്ങള്‍ എല്ലാവരും സത്യത്തിന്റെ പ്രവര്ത്തകരായിത്തീരാന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം.
ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചുതന്ന നന്മ പകര്‍ത്താന്‍ നാം സന്നദ്ധരല്ല. അവരുടെ അനവധി കാലത്തെ കഷ്ടപ്പാടിന്റെ വെളിച്ചമാണ് ഇന്നു നാം കാണുന്നത്.
അറിവുകേടും പരിചയക്കുറവും പഴക്കവുംകൊണ്ട് വന്നുകയറിയ ഏറ്റവും വലിയ താഴ്ന്ന തരത്തിലുള്ള ജീവിതത്തിന്റെ പൂര്‍ത്തീകരണം ഏറ്റെടുക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ് നമ്മള് ഓരോരുത്തരും.
ഒരേ കളര്‍ തന്നെ അല്പാല്പം വേര്തിരിച്ചെടുക്കുന്നതു പോലെ നമ്മുടെ ചിന്താവിചാരങ്ങളെയും വേര്‍തിരിച്ചെടുക്കാം. തന്റേതായ കര്‍മ്മഗതിയും ധര്‍മ്മഗതിയും എന്തായിരിക്കണമെന്ന് താനാണ് തീരുമാനിക്കേണ്ടത്. മറ്റാരും തീരുമാനിച്ചാല്‍ ആവില്ല.
വീടിനും നാടിനും ഉപകരിക്കുന്ന ഒരു കുഞ്ഞ് ജനിക്കാന്‍ ദാമ്പത്യത്തിലെ കര്മ്മശുദ്ധിയാണ് സാഹചര്യമൊരുക്കുന്നത്. ഈശ്വരന്റെ നീതി ഏറ്റെടുക്കത്തക്ക രീതിയിലാണോ നിങ്ങള്‍ ജീവിക്കുന്നതെന്ന് നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കൂ.
ഏതോ ജന്മാന്തര ഭാഗ്യം കൊണ്ടാകാം നമുക്ക് മനുഷ്യജന്മം കിട്ടിയത്. അങ്ങനെ എത്രയോ മനുഷ്യജന്മങ്ങള് ഇതിനു മുമ്പ് നമുക്കു കിട്ടിയിട്ടുണ്ട്. അങ്ങനെയുള്ള നമ്മള് പാരമ്പര്യത്തില്‍ നിന്നു മാറാന്‍ കഴിയാതെ പലതും പ്രവര്‍ത്തിച്ച് സ്വയം ഭാഗ്യം നഷ്ടപ്പെടുത്തുകയാണ്.
ഭൗതികം, ആത്മീയം എന്ന് രണ്ടായി വകതിരിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് രണ്ടും രണ്ടാണെന്ന് അര്‍ത്ഥമില്ല. ചില തിരിച്ചറിവുകള്‍ കിട്ടുന്നതിനു വേണ്ടി അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. എന്തെന്നാല്‍ ഭൗതികമായ ഈ ശരീരം തന്നെയാണ് ആത്മീയത്തിന് നിദാനമായിരിക്കുന്നത്.
ഒമ്പത് ഗോളങ്ങളുടെ ചരിത്രസത്യമാണ് ഒരു ജീവനില്‍ ഉതകി നില്‍ക്കുന്നത്. അതിനെ ബുദ്ധികൊണ്ട് അളക്കുന്ന ജ്ഞാനത്തിന്റെ വൈഭവത്തില്‍ തെളിക്കാനാവില്ല. ഇടം സ്വയം പ്രകാശം എന്ന ആയിരക്കണക്കിനു വെട്ടവെളികളില്ക്കൂടി കടന്നുചെന്ന്, കാലങ്ങളുടെ മാറ്റത്തിനൊത്ത് കടന്നു ചെന്ന്, അനവധി ഭൂമണ്ഡലങ്ങളെ തെളിച്ചെടുക്കുന്ന ധര്മ്മഗതിയുടെ യോഗ്യതയെ നിര്‍ണ്ണയിക്കുന്ന ഗുരുവിനും ആ ഗുരുവിന്റെ ധര്‍മ്മം ഉതകിനില്ക്കുന്ന ശിഷ്യനും കൂടിയേ അതിനെ തെളിക്കാനാവൂ.
ഇത് ത്യാഗത്തിന്റെ വഴിയാണ്. അധികാരമില്ലാതെ പ്രവര്‍ത്തിച്ച് നിങ്ങളുടെ ത്യാഗംകൊണ്ട് മുമ്പില്‍ വരിക!
ത്യാഗത്തിന് ഒരിടത്തും കുനിയേണ്ടതില്ല. സകല യോഗ്യതയും ത്യാഗത്തിന് അടിമയാണ്. ഒരു വിശേഷവിധിയും സിദ്ധിയും ഇല്ലാതെ തന്നെ ത്യാഗിയുടെ വാക്കുകള്‍ ഹൃദയാനുഭൂതി ഉണ്ടാക്കും.
നിരന്തരം മാറുന്ന ലോകം
വിചാരപരമായും പ്രാവര്‍ത്തികമായും സംഭവിക്കുന്ന നിരന്തരമായ മാറ്റങ്ങള്‍ സമൂഹമനസിന് ആഘോഷവും ആനന്ദവുമാണ്. സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് യോഗ്യതയുണ്ടോ ഇല്ലയോ എന്നതൊന്നും യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനപ്പെട്ട വിഷയമല്ല. അപ്പോഴത്തെ ഇഷടം, സാഹചര്യം, ലക്ഷ്യം എന്നതിനൊക്കെയേ പ്രസക്തിയുണ്ടാവുന്നുള്ളൂ.
സാഹചര്യത്തോട് നന്നായി പ്രതികരിക്കാന്‍ കഴിയുന്നവരുടെ താത്പര്യങ്ങള്‍ സമൂഹത്തിന്റെ ശരികള്‍ എന്നതായി വരുന്നു. അതു തന്നെ നിയമം! അതിനെ കടന്നുപോകാന്‍ കഴിയാത്തവര്‍ ആ ശരികള്‍ക്കു മാറ്റം വരുന്നതു വരെ അങ്ങനെ അനുസരിച്ചു തുടരുന്നു. കുറേ കഴിയുമ്പോള്‍ മറ്റൊരു ശരി സ്ഥാനം പിടിക്കുന്ന സ്ഥിതിയുണ്ടാവുന്നു. അപ്പോള്‍ അതേവരെ ഉണ്ടായിരുന്ന ശരികള്‍ തെറ്റുകളായി വ്യാഖ്യാനിക്കപ്പെടുന്നു. ഇത്തരം ശരി-തെറ്റുകള്‍ നിരന്തര മാറ്റങ്ങളോടെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സമൂഹത്തിന്റെ, വ്യക്തിയുടെയും മനസാക്ഷിയെന്നത് ഇത്തരമൊരു കടംകഥയാണ് അല്ലെങ്കില്‍ നേരമ്പോക്കാണ്.
മുമ്പൊക്കെ, ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല, രാജാവ് ദൈവത്തിന്റെ പ്രതിപുരുഷനായിരുന്നു. രാജാവിനെ വണങ്ങുന്നതും മുഖം കാണിക്കുന്നതും, കാണുന്നതു പോലും വലിയ ഭാഗ്യമായിരുന്നു. രാജഭരണകാലത്ത് സവര്ണ്ണന് എന്ന വിഭാഗത്തില്‍ പെടുന്നവന് പ്രത്യേകിച്ച് യോഗ്യതയൊന്നുമില്ലെങ്കിലും ആദരണീയനായിരുന്നു. സവര്‍ണ്ണന്റെ അടുത്തെങ്ങും എത്താതെ സ്വയം അകലം പാലിക്കുന്നത് അവര്‍ണ്ണന്റെ ധര്‍മ്മമായിരുന്നു. സവര്ണ്ണന് അവര്‍ണ്ണനെ വധിക്കുന്നത് ഉള്‍പ്പടെ എന്തു ചെയ്യുന്നതിനും അധികാരമുണ്ടായിരുന്നു. ആ അധികാരത്തിന് വിധേയനായിരിക്കുക എന്നതായിരുന്നു അവര്‍ണ്ണന്റെ അവകാശം! പിന്നെ അതുമാറി. സവര്ണ്ണന് ചെയ്യുന്നതു പോലെ ചെയ്ത് അവര്‍ണ്ണനും സവര്ണ്ണന് ഒപ്പമാകാന്‍ ശ്രമം തുടങ്ങി.
മുമ്പെങ്ങും പരിചയമില്ലാത്ത അമ്പലത്തില്‍ പോക്കും ആരാധനകളും മറ്റ് ചടങ്ങുകളുമെല്ലാമായി അവര്ണ്ണന് സവര്‍ണ്ണനെ അനുകരിക്കുന്നതിലേക്ക് വന്നു. അങ്ങനെ അവര്ണ്ണന് സവര്ണ്ണനാവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. സവര്ണ്ണന് തികഞ്ഞ ഇഷ്ടക്കേടുണ്ടെങ്കിലും, അവര്‍ണ്ണരുടെ ഇന്നത്തെ അനുകരണവും ആശയപരമായി പ്രകടിപ്പിക്കുന്ന വിധേയത്വവും വലിയ സമൂഹമെന്ന ലേബല്‍ ഉണ്ടാവുന്നതിന് സവര്‍ണ്ണര്‍ക്ക് തീര്‍ത്തും സഹായകമായി. ന്യൂനപക്ഷം മാത്രമായ സവര്‍ണ്ണരെ സംബന്ധിച്ച് അവര്‍ണ്ണരുടെ അനുകരണശ്രമം അറിയാതെ വന്നുപെട്ട വലിയൊരു സംരക്ഷണമാണ്. അങ്ങനെ സംഭവിച്ചതുകൊണ്ട് മുമ്പേ ചെയ്തതിന് പകരം വീട്ടാനൊന്നും ആരും തുനിയുന്നില്ലെന്നത് എല്ലാവര്ക്കും വലിയ ആശ്വാസമാണ്. ബോധപൂര്‍വ്വമല്ലാതെ സംഭവിച്ച വലിയൊരു കോംപ്രമൈസിന്റെ സുഖത്തിലാണ് സമൂഹം ഇന്ന്. അത്രത്തോളം സന്തോഷം.. സമാധാനമുണ്ടല്ലൊ..
ഉടമയും അടിമയും എന്നത് മുമ്പ് സമൂഹത്തിന്റെ ഘടനാപരമായ ഏറ്റവും വലിയ ശരിയായിരുന്നു. ഇന്നത് ഏറ്റവും വലിയ തെറ്റായി മാറി. അടിമയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള എല്ലാ അവകാശവും ഉടമയ്ക്കുണ്ടായിരുന്നു. ഉടമയുടെ തീരുമാനം അനുസരിക്കുക അടിമയ്ക്ക് അഭിമാനമായിരുന്നു. അക്കാലത്തെക്കുറിച്ചും നമ്മള്, ചരിത്രപരമായി നല്ലകാലമെന്നു പറഞ്ഞു പാടി രസിക്കുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം!
ഇന്ന് ഉടമ-അടിമ സമ്പ്രദാത്തില്‍ നിന്നു തത്ത്വത്തില്‍ മോചനമായി. മുമ്പത്തെ അപേക്ഷിച്ച് എല്ലാവര്ക്കും സുഖസൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. ജനാധിപത്യത്തിന്റെ ഇക്കാലത്തും ചൂഷണം പക്ഷേ അതിശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുമ്പത്തെ അടിമകള്‍ ഇന്ന് ചൂഷിതവര്ഗ്ഗമായി മാറിയിരിക്കുന്നു.. ഒരു വ്യത്യാസം മാത്രം- അതൊരു ജാതീയമായ പിന്തുടര്ച്ചയുടെ രീതിയിലല്ല നടപ്പാകുന്നത്..
ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് പുണ്യകര്‍മ്മമായി മുമ്പ് പ്രചരിപ്പിച്ചിരുന്നു. ഇന്നു കഥമാറി. ഭിക്ഷക്കാര്‍ക്ക് ഭിക്ഷ കൊടുക്കുന്നത് നല്ലതല്ലെന്ന വിചാരം ശക്തിപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ അവസ്ഥയില്‍ വന്ന മാറ്റം ഇത്തരത്തില്‍ വിചാരിക്കാന്‍ പ്രേരിപ്പിക്കുന്നു.
കുട്ടികളെക്കൊണ്ട് ആവതുപോലെ പണിയെടുപ്പിക്കുക എന്നത് മുമ്പൊക്കെ വലിയ ശരിയായിരുന്നു. ‘പ്ലാവില എടുക്കാറായതിനെക്കാണ്ട് എടുപ്പിക്കുക’ എന്ന പറച്ചില് തന്നെ ഉദാഹരണം. ഇന്ന് കുട്ടികളെക്കൊണ്ട് പണി എടുപ്പിക്കുന്നത് വലിയ കുറ്റകൃത്യമാണ്.
ഏകാധിപത്യം അടക്കി ഭരിച്ചിരുന്ന കാലത്ത് ലോകത്തു മാറ്റത്തിനായി മുറവിളിയുണ്ടായി. തല്‍ഫലമായി യൂറോപ്പിലും ഏഷ്യയിലും ലാറ്റിന്അമേരിക്കയിലുമെല്ലാം ഏകാധിപത്യത്തെ അടിച്ചമര്‍ത്തി കമ്യൂണിസം വന്നു; മുതലാളിത്വത്തെ തല്ലിത്തകര്‍ത്തു. ലോകത്തിന്റെ രക്ഷ കമ്യൂണിസത്തിലൂടെയാണെന്ന് ബുദ്ധിജീവികള്‍ എന്ന വിഭാഗം കുറേക്കാലം പറഞ്ഞു നടന്നു. വെറുതേ സ്വപ്നം കാണാന്‍ അവകാശം ലഭിച്ച പാവങ്ങള്‍ അതേറ്റു പറഞ്ഞു. എങ്കിലും ആ സ്വപ്നം ഏകാധിപത്യം പോലെ മറ്റൊരു ശാപമായി കുറേക്കാലം കഴിഞ്ഞപ്പോള്‍ തോന്നിത്തുടങ്ങി. പിന്നെ, കമ്യൂണിസത്തെ ഇല്ലായ്മ ചെയ്യാന്‍ ഏകാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ പെട്ട പാടിനെക്കാള്‍ വലിയ പാട് അനുഭവിക്കേണ്ടി വന്നു. ആ പ്രക്രിയ ഏതാണ്ട് അന്ത്യത്തോട് അടുത്തിരിക്കുന്നുവെങ്കിലും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ഇന്നു വിഷമിക്കുകയാണ്.
ഏറെ രാജ്യങ്ങളിലും ഇന്ന് ജനാധിപത്യമാണ്. ഭൂരിപക്ഷം തീരുമാനിക്കുന്നതാണ് ശരി. നിയമവും ഭരണനടത്തിപ്പിന്റെ ശക്തിയും അതു തന്നെ! സമൂഹത്തില്‍ അപകടം വിതയ്ക്കുന്ന സംഗതികള്‍ മാത്രം നിഷിദ്ധമാണ്. നിഷേധ പട്ടികയില്‍ വരാത്ത ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും അവകാശമുണ്ടെന്നതാണ് പൊതു നയം. തെമ്മാടികള്‍ക്ക് വിലസാനുള്ള നല്ല ഒന്നാം തരം വേദി.! എല്ലാം മാറിമറിഞ്ഞുവെന്ന് തോന്നാമെങ്കിലും വലിയവന്‍ വലിയവനായും ചെറിയവന് ചെറിയവനായും ഇന്നും തുടരുന്നു.
തുല്യാവകാശ ജനാധിപത്യത്തില്‍ തുല്യാവകാശം പറച്ചിലില്‍ മാത്രം ഒതുങ്ങുന്നു. പക്ഷേ ഒന്നുണ്ട്, നിശ്ചിത കാലത്തെ പ്രകടനത്തിനു ശേഷം ഭരണക്കാരെ തീരുമാനിക്കാന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. താത്ത്വികമായി പകരം വയ്ക്കാന്‍ നിലവില്‍ മറ്റൊന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ജനാധിപത്യം നിലനില്ക്കുന്നു.
കാളിദാസന് മരിച്ചു; കണ്വമുനി മരിച്ചു; ശകുന്തള മരിച്ചു; എല്ലാരും മരിച്ചു; ദുഷ്യന്തന് മാത്രം മരിച്ചില്ല എന്നതുപോലെ.. മരിക്കാത്ത ദുഷ്യന്തനെപ്പോലെ മാറാത്ത ഒരു വിഭാഗമുണ്ട്- സര്‍ക്കാരുദ്യോഗസ്ഥരാണ് അവര്‍. കാലമേറെ കടന്നുപോയാലും പരിണാമം കാര്യമായൊന്നും സംഭവിക്കാത്ത സ്പീഷീസുപോലെ ഒരു ജനവിഭാഗം! പന്ത്രണ്ടു വര്‍ഷത്തിനു ശേഷം കുഴല്‍ ഊരിയപ്പോഴത്തെ പട്ടിവാലു പോലെ.. നിവരും, നിവരും എന്ന പ്രതീക്ഷയുമായി വെറുതേയുള്ള കാത്തിരിപ്പിന്റെ അവകാശമാണ് ജനങ്ങള്‍ക്ക് ഇവര്‍ക്കു മേലുള്ളത്. ഒന്നു ശരിയായി വിശകലനം ചെയ്തു കാണേണ്ട വര്‍ഗ്ഗം തന്നെ..!
ഇനിയുമുണ്ട് ഏറെ മഹാത്ഭുതങ്ങള്‍! കണ്ട് രസിക്കുന്നവര്‍, ഭയക്കുന്നവര്‍.. ആരെങ്കിലുമുണ്ടെങ്കില്‍ എഴുതി അറിയിക്കുക!
സ്ത്രീസ്വാതന്ത്ര്യം
ഭാരതീയ ചിന്തയുടെ ഒരു വശത്ത് സ്ത്രീ ദേവതയാണ്; വിദ്യയും ധനവും ഐശ്വര്യവും അവളാണ്; മാതാവിനെക്കാള്‍ വലിയ സ്ഥാന സങ്കല്പമില്ല. അങ്ങനെ പലവിധ അവകാശങ്ങളാണ് സ്ത്രീക്ക് കല്പിച്ചിരിക്കുന്നത്. അനുഭവമെന്ന മറുവശത്ത്, തലമുറകളിലൂടെ ഒരുപാട് പീഡനങ്ങള്‍ക്ക് വിധേയരായ വര്‍ഗ്ഗമാണ് സ്ത്രീകള്‍. അടിമയായിരിക്കുക; തന്റേടിയായ പുരുഷന്റെ ഇഷ്ടത്തിനു വഴങ്ങുക; വഴങ്ങിയില്ലെങ്കില്‍ വധിക്കപ്പെടുക; വഴങ്ങിയാല്‍ മറ്റൊരു നിയമത്തിനു വിധേയമായി ശിക്ഷിക്കപ്പെടുകയോ വധിക്കപ്പെടുകയോ തന്നെ ചെയ്യുക; ഭര്‍ത്താവ് മരിച്ചാല്‍ അഗ്നിയില്‍ ചാടി മരിക്കേണ്ടി വരിക ഒക്കെ സമൂഹം സ്ത്രീക്ക് വെച്ചു നീട്ടിയ സമ്മാനങ്ങളാണ്!
ചാതുര്‍വര്‍ണ്ണ്യം ശക്തമായിരുന്ന കാലത്ത് സവര്‍ണ്ണ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വഴങ്ങുക എന്നത് താഴ്ന്ന ജാതിക്കാരിയുടെ അവകാശവും അഭിമാനവുമായിരുന്നു! സ്വന്തം ഭര്‍ത്താവിന് വെപ്പാട്ടികള്‍ ഉണ്ടായിരിക്കുന്നുവെന്നത് പ്രധാന ഭാര്യയ്ക്ക് അഭിമാനമായിരുന്നു! വെപ്പാട്ടികള്‍ ഭര്‍ത്താവിന്റെ വീര്യത്തെയും പ്രതാപത്തെയുമാണ് കാണിച്ചിരുന്നത്! ഭര്‍ത്താവിന്റെ വീര്യവും പ്രാതാപവും തന്നെ ഭാര്യയ്ക്ക് അഭിമാനം! പിന്നെ കഥ മാറി. പരസ്ത്രീകളുമായി ബന്ധമുള്ള പുരുഷന്മാരെ ഭാര്യമാര്‍ കുറ്റവാളികളായി കാണാന്‍ തുടങ്ങി. സുരക്ഷാബോധവും സ്വാര്‍ത്ഥതയും അവകാശങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്ന വിചാരവും ചേര്‍ന്ന് അത്തരത്തിലൊരു പിടിമുറുക്കല്‍ നടത്തി.
മുമ്പ് പുരുഷന്മാരെപ്പോലെ സ്ത്രീകളും മാറ് മറയ്ക്കാറുണ്ടായിരുന്നില്ല. സ്ത്രീകള്‍ മാറ് മറയ്ക്കാതിരിക്കുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഒരു ശരിയല്ലായ്ക ആര്‍ക്കും തോന്നിയിരുന്നില്ല. മറയ്ക്കാത്ത മാറിന്റെ മുകളിലായിരുന്നു ആഭരണങ്ങള്‍ അണിഞ്ഞ് ചമഞ്ഞു നടന്നിരുന്നത്. തുറന്ന മാറും, മാറില്‍ ആഭരണങ്ങളും പെണ്ണിന് അലങ്കാരവും അഭിമാനവുമായിരുന്നു. പിന്നെ അത് മാറി. മാറ് മറച്ചില്ലെങ്കില്‍ അത് വലിയ അപമാനമായിപ്പോകുന്ന വിചാരം വന്നു. ഇപ്പോള്‍ പരസ്യമായി പെണ്ണ് എത്തുന്നിടത്തൊക്കെ അങ്ങനെത്തന്നെ വേണമെന്നുമായിരിക്കുന്നു.
വേശ്യകളുടെ അടുത്തേക്ക് ആണുങ്ങള് പോവുകയായിരുന്നു പണ്ടൊക്കെ പതിവ്. വേശ്യകള്‍ അല്ലാത്തവര്‍ കുലസ്ത്രീകളായിരുന്നു. ഒരു ഘട്ടത്തില്‍ ചാരിത്ര്യം സ്ത്രീയുടെ ഏറ്റവും വലിയ സമ്പാദ്യവും യോഗ്യതയും എന്നു കരുതിയിരുന്നു. പിന്നെ അതങ്ങു മാറി. സ്ത്രീ ഇന്നു പുരുഷന്റെ അടുത്തേക്കു ചെല്ലുന്നു. ഇന്നത്തെ കാഴ്ചപ്പാടില്‍ അങ്ങനെ ചെല്ലുന്ന സ്ത്രീ വേശ്യയല്ല, സുഹൃത്താണ്! ലൈംഗികമായ ബന്ധപ്പെടലിനു ശേഷം പുരുഷനോട് പണം പറ്റുന്നവള്‍ മാത്രമാണ് വേശ്യ..!
കുറച്ചു കാലം മുമ്പ്, അതായത് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തി മുതല്‍ മൂന്നു നാല് പതിറ്റാണ്ടു കാലം വരെ, സ്ത്രീപുരുഷന്മാന്‍ ലൈംഗികമായ അച്ചടക്കത്തോടെ ജീവിക്കണമായിരുന്നു. അതായിരുന്നു സമൂഹത്തിന്റെ ശരി. വ്യഭിചാരം കുറ്റകരമായിരുന്നു, നിന്ദ്യമായിരുന്നു. വ്യഭിചരിക്കുന്ന സ്ത്രീ വളരെ മോശക്കാരിയായിരുന്നു.
പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പുവരെ ലോഡ്ജുകളിലൊക്കെ റെയ്ഡ് എന്നൊരു കലാപരിപാടി ഉണ്ടായിരുന്നു. വ്യഭിചാരക്കുറ്റത്തിന് പലരും പിടിക്കപ്പെട്ടു. പ്രതീക്ഷിക്കാത്ത വണ്ണം അപ്പോഴാണ് മനസിലായത്, അഭിമാനികളും മാന്യരുമായ തങ്ങളുടെ ആണ്മക്കളും പെണ്മക്കളും ഭാര്യമാരും ഭര്ത്താക്കന്മാരും മറ്റ് വേണ്ടപ്പെട്ടവരും ഒക്കെന്നെയാണ് ഈ കുറ്റകൃത്യത്തിലെ പ്രതികളെന്ന്! അവസ്ഥ ഇതായപ്പോള്‍ യോഗ്യന്മാര് ബുദ്ധിപൂര്‍വ്വം സദാചാരസങ്കല്പത്തില് മാറ്റങ്ങള്‍ വരുത്തി യുവതീയുവാക്കളുടെ അന്തസ്സ് നിലനിര്‍ത്തുന്നതില്‍ അത്ഭുതകരമായ വിജയം കൈവരിച്ചു!
ഇന്ന് ആണും പെണ്ണും ലൈംഗികമായി ബന്ധപ്പെടുന്നതിന് തടസ്സമുണ്ടാക്കിയാല്‍ അത് വലിയ കുറ്റമാണ്. ആ തടസ്സപ്പെടുത്തലുകാര്ക്ക് വെറുപ്പുനിറഞ്ഞ ഒരു പേരുണ്ട്- സദാചാര ഗുണ്ടകള്‍.. വൃത്തികെട്ട വര്‍ഗ്ഗം! വ്യഭിചാരം എന്ന ആ പഴയ ദുഷിച്ച വാക്ക് ‘വിവേക’മുള്ള ആരും ഇന്ന് ഉപയോഗിക്കില്ല! ഫ്രണ്ട്സ് അവകാശം വിനിയോഗിക്കുന്നു; അത്രമാത്രം..
കാശിന്റെ കൊടുക്കല്‍ വാങ്ങല്‍ നടത്തി വിനിയോഗിക്കുന്ന അവകാശം പക്ഷേ, വ്യഭിചാരമായി ഇന്നും പരിഗണിക്കപ്പെടുന്നു. കാശ് വാങ്ങിക്കുന്ന പെണ്ണുങ്ങളുടെയും ഇടനിലക്കാരുടെയുമൊക്കെ വാര്‍ത്തയും ഫോട്ടോയും പത്രങ്ങളിലൊക്കെ ഇന്നും വരുന്നു.. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം ചെയ്തവരെ പിടിച്ചിരിക്കുന്നു..! ഗതികെട്ട പെണ്ണുങ്ങള്‍ക്ക് ഇപ്പോഴും സ്ത്രീസ്വാതന്ത്ര്യം ലഭിച്ചിട്ടില്ല.. സമയമെടുക്കും!
മുമ്പ് അന്യപുരുഷനെ മറ്റുള്ളവര്‍ കാണ്‍കെ സ്ത്രീ സ്പര്‍ശിക്കുന്നത് വലിയ ശരികേടായിരുന്നു. അംഗീകൃത വേശ്യകള്‍ പോലും ഈ സദാചാര നിയമം ഉള്‍ക്കൊണ്ടിരുന്നു. ഇന്ന് ബൈക്കിന്റെ പിറകില്‍ ഇരുന്നാല്‍ മാത്രം പോരാ, പതിനായിരങ്ങള്‍ കാണ്‍കെ ഒരു ബന്ധവുമില്ലാത്ത പുരുഷനെ കെട്ടിപ്പുണര്‍ന്നു യാത്ര ചെയ്യണം. അത് യാഥാസ്ഥിതിക സമൂഹത്തോടുള്ള ഒരു വെല്ലുവിളി തന്നെയാണ്.. അതാണ് സ്വാതന്ത്രത്തിന്റെ പരസ്യമുഖം..
സിനിമകളുടെ ആദ്യകാലത്ത് നാട്ടിലെ പ്രമുഖ വേശ്യകള്‍ പോലും ‘അഭിനയ’മെന്ന നാണം കെട്ട പണിക്ക് പോകാന്‍ തയ്യാറല്ലായിരുന്നു.. എന്തു തന്നെ കിട്ടിയാലും! ഇപ്പോള്‍.. എന്തൊക്കെയോ എന്തോ..
മുമ്പ് കുറേക്കാലത്തേക്ക് വിവാഹം കഴിക്കുന്നത് പവിത്രമായൊരു ഏര്‍പ്പാടായിരുന്നു. പിരിയാന്‍ വേണ്ടിയായിരുന്നില്ല വിവാഹം. ഇന്നു വിവാഹമോചനം നടത്തുക എന്നത് സൗകര്യമുള്ളവരുടെയും വ്യക്തിത്വമുള്ളവരുടെയും അഭിമാന പ്രശ്നമാണ്.
മുമ്പൊക്കെ ഏറെ കുട്ടികള്‍ ഉണ്ടാകുന്നത് സമ്പത്തും അഭിമാനവുമായിരുന്നു. ഇന്ന് ഒരുപാട് കുട്ടികള്‍ ഭാരവും അപമാനവുമാണ്.
ഗര്‍ഭ നിരോധന സംവിധാനങ്ങളുടെ ബലത്തിലാണ് ഇന്നത്തെ സ്ത്രീസ്വാതന്ത്ര്യം നിലവില്‍ വന്നത്..! അങ്ങനെയൊരു സംവിധാനം ഇല്ലാത്തപക്ഷം സ്വാതന്ത്ര്യമെന്നത് അറബിക്കടലില്‍..! അല്ലെങ്കില്‍ മറ്റേതെങ്കിലും ദുരിതക്കടലില്‍..!
കാണാനും കേള്‍ക്കാനും ചിന്തിക്കാനും..
വിഷയങ്ങള്‍ ഒരുപാടുണ്ട്.. അല്ല, വിഷയങ്ങളല്ലേ ഉള്ളൂ.! നമുക്കും നമ്മുടേതായ രീതിയില്‍ ശരിതെറ്റുകളെ ആനുകാലിക സംഭവങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയതു നോക്കാം. അതിനും സ്വാതന്ത്ര്യമുണ്ടല്ലൊ! ജീവിതമെന്ന തമാശ ആസ്വദിക്കാനും ഒപ്പം ചിന്തിക്കാനും കഴിയുമെന്നുറപ്പ്. ചിലതൊക്കെ കണ്ടെത്താനും കഴിയും.. തീര്‍ച്ച!
ഇങ്ങനെ വെറുതേ മാറ്റത്തിനു വേണ്ടി മാറ്റമൊന്നും ഉണ്ടായിട്ടു കാര്യമില്ലല്ലൊ! ശരിക്കും വേണ്ടത് എന്താണെന്ന് അറിയുന്നതല്ലെ കൂടുതല്‍ നല്ലത്..
ഇതിനെല്ലാം ഇടയില്‍ ചിലര്‍ പറയുന്നു, പോയ കാലം നല്ലതായിരുന്നെന്ന്.. ചിലര്‍ പറയുന്നത് പോയകാലം ചീത്തയായിരുന്നുവെന്നും.. എല്ലാം അത്രത്തോളമായ ശരിയാണ്. പഴയ ശരികളെ നമ്മള് ഒരുപാടങ്ങ് മാറ്റി. പുതിയ ശരികളിലേക്ക് വന്നു. പുതിയ ശരികളില്‍ ശരി എത്രത്തോളമുണ്ട്..?
ജീവിതം നമ്മുടെ കയ്യിലൊന്നുമല്ലെങ്കിലും, നമ്മുടെ ജീവിതമെന്നത് നമ്മുടെ എന്തെങ്കിലും പദ്ധതിയല്ലെങ്കിലും ഇതൊക്കെ കാണാനും കേള്‍ക്കാനും വിശകലനം ചെയ്യാനും നമുക്ക് വാസനയും ശേഷിയും തന്നിരിക്കുന്നുവല്ലൊ! നമുക്ക് നമ്മുടെ കാഴ്ചകളിലൂടെ നിലവിലെ വിശേഷങ്ങള്‍ കണ്ട് വിശകലനത്തിനു ശ്രമിച്ചു നോക്കാം. ആനുകാലിക സംഭവങ്ങള്‍ ഇഷ്ടംപോലെ ഉത്ഭവിക്കുന്നതുകൊണ്ട് അക്കാര്യത്തില്‍ പഞ്ഞമുണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. നമുക്ക് എല്ലാം കാണുക തന്നെ വേണ്ടിയിരിക്കുന്നു..
കുടുംബം എന്ന യാഥാര്‍ത്ഥ്യം
സമൂഹം എന്ന സങ്കല്പം അതിന്റെ യോഗ്യതയോടെ യാഥാര്‍ത്ഥ്യമാവുന്നത് കുടുംബം എന്ന ക്രമീകരണം ശക്തമായിത്തീരുന്നതിന് അനുസരിച്ചാണ്. കുടുംബം എന്നത്, എല്ലാവരും പരിചയിച്ചിരിക്കുന്നതുപോലെ, മാതാപിതാക്കളും മക്കളും അവരുടെ ധര്‍മ്മം പാലിച്ച് ജീവിച്ചു പൂര്‍ത്തീകരിക്കുന്ന പ്രക്രിയയാണ്. പരമ്പരാഗതമായും വിചാരപരമായുമുള്ള നിശ്ചയമനുസരിച്ച് കുടുംബത്തില്‍ ഓരോ വ്യക്തിക്കും ധര്‍മ്മം വ്യത്യസ്തമാണ്. നിയമാനുസൃതമായ ആ ധര്മ്മപാലനത്തിലൂടെയാണ് കുടുംബത്തിന്റെ യോഗ്യതയും അന്തസ്സും നിര്‍ണ്ണയിക്കപ്പെടുന്നത്. കുടുംബങ്ങളുടെ യോഗ്യതയും അന്തസ്സുമാണ് സമൂഹത്തിന്റെ യോഗ്യതയും അന്തസ്സുമായി മാറുന്നത്.
കുടുംബ മഹത്വം എന്നത് ബാഹ്യമായ വീക്ഷണത്തില്‍, മാതാപിതാക്കളും മക്കളും അവരുടെ ധര്‍മ്മം പാലിച്ച് ജീവിക്കുന്നതിലൂടെയാണ് സംഭവിക്കുന്നതെങ്കിലും അടിസ്ഥാനപരമായി കുടുംബം എന്നത് ലൈംഗികതയുടെ പരിണതിയാണ്. ജീവനില്‍ സംഭവിക്കുന്ന ലൈംഗികത എന്ന ഊര്‍ജ്ജ വിനിമയത്തിന്റെ ക്രമീകരണമാണ് കുടുംബത്തെ സൃഷ്ടിക്കുന്നത്. പിതാവ്, മാതാവ് എന്നിങ്ങനെ സംഭവിക്കുന്നതിന് ഇടയാവും വിധം സ്ത്രീയും പുരുഷനും ലൈംഗികമായി സംഗമിക്കുന്നതിലൂടെയാണ് കുടുംബം ഉല്പത്തിയാവുന്നത്.
പരിഷ്കൃത വിചാരത്തിലെത്തിയ മനുഷ്യരാശി, ലോകമെമ്പാടുമായി രക്തബന്ധത്തില്‍ നിന്നകലെയായ സ്ത്രീയുടെയും പുരുഷന്റെയും സംഗമത്തിലൂടെ മാത്രം കുടുബം സൃഷ്ടിക്കാന്‍ ശ്രദ്ധാലുക്കളായി നിലകൊള്ളുന്നു. അതായത്, രക്തബന്ധമില്ലാത്തവര്‍ തമ്മില്‍ സംഭവിക്കുന്ന ലൈംഗികബന്ധം മനുഷ്യസങ്കല്പത്തിലെ ഏറ്റവും വലിയ ബന്ധത്തിന്റെ അടിത്തറയായിത്തീരുന്നു! കാലം കടന്നു പോകുമ്പോഴും, വലിയ പരിഷ്കരണവാദമൊന്നും സ്വാധീനിക്കാതെയും ആശയപരമായ കയ്യേറ്റങ്ങള്‍ സംഭവിക്കാതെയും, രക്തബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര് സംഗമിച്ചുണ്ടാവുന്ന കുടുംബമെന്നത് യോഗ്യതയായി കരുതി തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരേ മാതാപിതാക്കളുടെ മക്കളെന്ന സഹോദരനും സഹോദരിയും, സാഹചര്യങ്ങള്‍ എത്ര അനുകൂലമായിരുന്നാലും പ്രതികൂലമായിരുന്നാലും, ലൈംഗികമായി ഒന്നു ചേര്‍ന്ന് കുടുംബമായിത്തീരുന്നതിന് പരിഷ്കൃത സമൂഹങ്ങള്‍ അംഗീകാരം നല്‍കുന്നില്ല. ആര്‍ക്കും, മിക്കവാറും ആവശ്യത്തിലധികം സ്വാതന്ത്ര്യമുള്ള ജനാധിപത്യത്തില്‍ പോലും ഇത്തരത്തിലാണ് കുടുംബസങ്കല്പം നിലകൊള്ളുന്നത്.
ജനത്തിന്റെ പരമാവധി സ്വാതന്ത്ര്യം കാംക്ഷിക്കുന്ന നമ്മുടെ കോടതികള്‍ പോലും, പിതാവും പുത്രിയും, മാതാവും പുത്രനും, സഹോദരിയും സഹോദരനും ചേരുന്ന ഒരു കുടുംബനിര്മ്മാണ പ്രക്രിയ സാധുവായി കാണുന്നില്ല. മാത്രവുമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരവുമാണ്. അതായത് മറ്റൊരു വ്യക്തിക്കും യാതൊരു വിധ ഉപദ്രവവും ഉണ്ടാക്കാതെ ചെയ്യുന്ന വലിയ കുറ്റകൃത്യം..
വിചാരപരമായും പരമ്പരാഗതമായും ഇങ്ങനെയൊണെങ്കിലും പക്ഷേ, എന്തുകൊണ്ട് ഇത്തരം ബന്ധങ്ങള്‍ അംഗീകരിച്ചു കൂടാ എന്നൊരു ചോദ്യം അതിന്റെ സ്വാഭാവികതയോടെ ഉത്ഭവിക്കുന്നുണ്ടല്ലൊ. ശാസ്ത്രീയമായും, വരും തലമുറകള്‍ക്ക് ആരോഗ്യപരമായും നല്ലതല്ലെന്ന വാദമൊക്കെ അടുത്ത കാലത്തിന്റെ മാത്രം കണ്ടെത്തലാണ്. വളരെ കുറച്ചു നാളുകള്‍ക്കു മുമ്പു പോലും ശാസ്ത്രീയമായ ഇത്തരം അറിവുകളൊന്നും ഉണ്ടായിരുന്നില്ലല്ലൊ.
എന്താണ് വൈകാരിക പ്രാധാന്യം മാത്രമുള്ള രക്തബന്ധമില്ലാത്തവരുടെ ലൈംഗികത എന്ന ശരിക്കു പിന്നില്‍ നിലകൊള്ളുന്നത് എന്നതിന് ഒരു ഉത്തരമേയുള്ളൂ- അത് പോയ കാലത്തിന്റെ ആര്‍ഷ-സനാതന ജ്ഞാനികള്‍ നടപ്പാക്കിയ നിയമമാണ്. അത് ചരിത്രത്തോളം പഴക്കത്തില്‍ സുഗമമായി സംഭവിക്കുകയും ചെയ്തിരിക്കുന്നു.
അതായത്, ആധുനിക ജനതയുടെ സംസ്കാരത്തിന്റെ അടിത്തറ ലൈംഗികതയുടെ ക്രമീകരണത്തിലൂടെയാണ് സംസ്ഥാപിതമായത്.. ഇത്തരമൊരു ക്രമീകരണത്തിലൂടെ, കുടുംബബന്ധം നിമിത്തം യാതൊരു പ്രയാസവുമില്ലാതെ സാധ്യമാവുന്ന ലൈംഗികത എന്ന ഊര്‍ജ്ജവിനിമയത്തിന് തടയിടുന്നു എന്നതാണ് യഥാര്‍ത്ഥമായി സംഭവിക്കുന്നത്. ലൈംഗികതയുടെ ക്രമീകരണത്തിലൂടെ പരിവര്‍ത്തിതമാകുന്ന ഊര്‍ജ്ജം ജീവന്റെ വിചാരപരമായ മുന്നേറ്റത്തിനും കാര്യശേഷിക്കും ഉപകരിക്കുമെന്നു ജ്ഞാനികള്‍ക്ക് ഉണ്ടായിരുന്ന അറിവാണ് ഈ ക്രമീകരണത്തിന് ഇടയായതെന്ന് നിസ്സംശയം പറയാം.
ക്രമീകൃമായ ഇത്തരം ലൈംഗികതയുടെ സൃഷ്ടിയാണ് അടിസ്ഥാനപരമായി യോഗ്യതയുള്ള സമൂഹം എന്നത്. കുടുംബപരമായ ഇത്തരം ക്രമീകരണങ്ങള്‍ക്ക് അപ്പുറമുള്ള, സാമൂഹികമെന്നു തോന്നുന്ന ഏതുതരം പ്രവര്‍ത്തനങ്ങളും വാസ്തവത്തില്‍ കുടുംബമെന്ന സങ്കല്പത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആകുന്നുള്ളൂ.
കേവലമായ ലൈംഗികതയുടെ ക്രമീകരണമല്ല, പരസ്പരവിശ്വാസത്തിന്റെയും ഷെയറിംഗിന്റെയും നിയമ പാലനത്തിന്റെയും കലവറയില്ലാത്ത സ്നേഹത്തിന്റെയും ബലമാണ് ഏറ്റവും വലിയ ബന്ധം സൃഷ്ടിക്കുന്നതെന്ന് വിചാരിക്കാന്‍ ഇട വന്നേക്കാം. എന്നാല്‍, അത്തരം വിചാരങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. തൊഴിലും സമ്പത്തും സൗഭാഗ്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യുന്ന സമൂഹത്തെ സങ്കല്പിച്ചാല് അവിടെ കുടുംബം എന്നതിനു തുല്യമായ ഒരു പ്രക്രിയ സംഭവിക്കുന്നില്ലെന്നു കാണാനാവുന്നു. അതൊരു പരസ്പരസഹായ സേവനസമൂഹം മാത്രമേ ആകുന്നുള്ളൂ. ആ സമൂഹത്തെ കുടുംബമെന്ന് ആലങ്കാരികമായി പറയാനാവുന്നു എന്നുമാത്രം!
ലൈംഗികമായി ആര്‍ക്കും എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ആകാവുന്ന സാമൂഹിക ക്രമത്തെ ഒന്നു സങ്കല്പിച്ചാല് കാര്യങ്ങള്‍ വിചിത്രമായി വരുന്നതും യോഗ്യതയെന്ന നിലനില്പ് അപ്പാടെ തകര്‍ന്നടിയുന്നതും എങ്ങനെയെന്ന് മനസിലാക്കാനാവുന്നു. ആര്‍ക്കും എങ്ങനെ വേണമെങ്കിലും ലൈംഗികമായി ബന്ധപ്പെടാവുന്ന സാഹചര്യം നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഗതി എന്തായിരിക്കുമെന്ന് വിചാരിക്കാവുന്നതേയുള്ളൂ. പരമാവധി ലൈംഗിക സ്വാതന്ത്ര്യം അനുവദനീയമായിടത്തു പോലും പല മേഖലകളിലും ലൈംഗികതയുടെ നിയമങ്ങള്‍ കര്‍ക്കശം തന്നെയാണ്. അല്ലാത്ത പക്ഷം, സ്ത്രീക്കു പുരുഷനോടും പുരുഷന് സ്ത്രീയോടും ഉത്തരവാദിത്വവും ബാധ്യതയും ഒന്നും ഉണ്ടാവുന്നില്ല. പിന്നെയുണ്ടാവുന്ന അവസ്ഥയെന്നത്, അനാഥരാവുന്ന കുട്ടികളുടെയും വേശ്യകളുടെയും ഇടപാടുകാരുടെയും സമൂഹം എന്നതായി മാറുന്നു.
പോയ കാലത്തിന്റെ ജ്ഞാനികള്‍ കണ്ടെത്തിയ ലൈംഗികതയുടെ ശാസ്ത്രീയത കണ്ടെത്താന്‍ നമുക്ക് അവകാശവും ബാധ്യതയുമുണ്ട്. ഇക്കാര്യത്തിലും എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്ന വിചാരം നമുക്ക് പങ്കുവയ്ക്കാന്‍ ഉണ്ടാവണം. ഭദ്രമായ യുക്തിയുടെ അടിത്തറയില്‍ പണിയുന്നതാണ് എന്നതുകൊണ്ട് ആ വിചാരത്തിന് താത്ത്വികം ആകാതിരിക്കാനും തരമില്ല. താത്ത്വികമായത് കാരണതരമായ സത്യവുമാണ്. കാരണതരമായ സത്യമെന്നത് കേവലമായ പ്രാവര്‍ത്തികതയുടെ ഫലങ്ങള്‍ക്ക് അപ്പുറമുള്ള മൂല്യം പേറുകയും ചെയ്യുന്നു.
ജീവന് എന്ന പ്രതിഭാസത്തിന്റെ ഭൂമിയിലെ നിലനില്പിനു വേണ്ടുന്ന അടിസ്ഥാന കര്‍മ്മമായാണ് ജീവനുകളില്‍ ലൈംഗികത എന്ന വാസന നിക്ഷിപ്തമായത്. നമ്മുടെ കാഴ്ചപ്പാടനുസരിച്ച്, സൗര നിയന്ത്രിതമായ ക്രമീകരണത്താല്‍, പ്രകാശവും ആകര്‍ഷണബലവും ഭ്രമണമെന്ന പ്രവര്‍ത്തനവും പൂര്‍ണ്ണതയോടെ ഒത്തുചേരുന്ന ചാന്ദ്ര-ഭൗമ സംഗമത്തിന്റെ ഫലമായി ഉല്പത്തിയായതാണ് ജീവന് എന്ന പ്രവര്‍ത്തനം. ആ പ്രവര്‍ത്തനത്തിന്റെ ജീവതരമായ തനിയാവര്‍ത്തനമായി സംഭവിക്കുന്നതാണ് ലൈംഗിക ബന്ധമെന്ന പ്രവര്‍ത്തനം. ഇക്കാരണത്താല്‍, ജീവന്റെ ഭൂമിയിലെ നിലനില്പിന് ലൈംഗികത അടിസ്ഥാന കര്‍മ്മവും അനിവാര്യതയുമായി വരുന്നുവെന്ന് പ്രയാസമൊന്നുമില്ലാതെ മനസിലാക്കാനാവുന്നു.
ജ്ഞാനിയായിത്തീരുന്ന ഒരു ജീവനെന്നാല്‍, ലൈംഗികതയുടെ കര്മ്മതരമായ പരിധികള്‍ കടന്നു നില്ക്കുന്ന അവസ്ഥയാണ്. ലൈംഗികതയെ ജ്ഞാനദൃഷ്ടിയില്‍ കാണുമ്പോള്‍, അത് സൗരയുഥമെന്ന പ്രവര്ത്തനത്തിന്നകത്തു നടക്കുന്ന കേവലമായ അനുഭവമാണ്. പ്രാപഞ്ചികമായ അന്ത്യത്തോളം വളരേണ്ടുന്നതും പ്രപഞ്ചകാരണത്തോളം ശക്തി പ്രാപിക്കേണ്ടുന്നതുമായ ജീവനില്‍ നിറയുന്ന യോഗ്യതരമായ നിക്ഷിപ്താവസ്ഥയാണ് ജ്ഞാനമെന്നത്. ജീവന് എന്ന സൃഷ്ടിയുടെ ലക്ഷ്യം തന്നെ ഇതായിരിക്കെ കേവലം അടിസ്ഥാന വാസനയും പ്രവര്‍ത്തനവുമായ കാര്യങ്ങളില്‍ വിനിയോഗിക്കുന്ന ലൈംഗികത എന്ന ഊര്‍ജ്ജത്തെ പരിവര്ത്തിതമാക്കുന്ന പ്രവര്‍ത്തനമാണ് ക്രമീകരണത്തിലൂടെ ജ്ഞാനികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. ഊര്‍ജ്ജത്തെ ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറ്റാനാവുന്നുവെന്നും അങ്ങനെ സംഭവിക്കാതിരിക്കാന്‍ തരമില്ലെന്നും ശാസ്ത്രത്തിന് അറിയാവുന്നതുകൊണ്ട് ഇതിന്റെ താത്ത്വികമായ വശം ഗ്രഹിക്കുന്നതിന് സാധാരണക്കാര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാവുന്നില്ല.
സാധ്യതപരമായി ഏറ്റവും എളുപ്പമുള്ള സംഗതിയാണ് ഒരു കുടുംബത്തിനുള്ളില്‍ ലൈംഗികത സംഭവിക്കുക എന്നത്. ആ സാധ്യതയെ ക്രമീകരിക്കാന്‍ സാധിച്ചാല്‍ത്തന്നെ എന്തൊരു വലിയ മാറ്റമാണ് മാനവരാശിക്ക് സംഭവിക്കുന്നതെന്ന് ചിന്തിച്ചാല്‍ മനസിലാവുന്നതാണ്. ഇന്ന് ലോകത്തു കാണുന്ന സമൂഹങ്ങളുടെയെല്ലാം ഭൗതികമായ മുന്നേറ്റത്തിനും ബൗദ്ധികമായ വികാസത്തിനും സാംസ്കാരികമായ വളര്‍ച്ചക്കും കാരണമായത് ലൈംഗികമായ ക്രമീകരണത്തിലൂടെ സംഭവിച്ച പരിവര്‍ത്തിതമായ ഊര്ജ്ജമാണെന്നതാണ് വാസ്തവം.
ഇങ്ങനെയാണ് സംഭവിക്കുന്നതെന്നതു പക്ഷേ, മറ്റെന്തിനെയും പോലെ, നമുക്ക് പെട്ടന്ന് ബോധ്യപ്പെടണമെന്നുമില്ല. നമ്മുടെ രൂപവും പ്രവര്‍ത്തനശേഷിയും വാസനകളും അനുഭവഗുണവും ഒന്നുംതന്നെ നാം ബോധപൂര്‍വ്വം ഉണ്ടാക്കിയത് അല്ലാത്തതുപോലെ ഇതും സംഭവിക്കുന്നുവെന്ന് മനസിലാക്കാവുന്നതാണ്.
സാമൂഹികമായ ലൈംഗികത
കുടുംബം എന്ന അടിസ്ഥാനപരമായ ക്രമീകരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സംഘടിതമായ പ്രവര്‍ത്തനത്തെ സമൂഹം എന്നു വിളിക്കുന്നു. പരസ്പരാശ്രിതത്വത്തിലും കൊടുക്കല്‍ വാങ്ങലുകളിലും അവകാശങ്ങളുടെ വീതം വയ്ക്കലിലും ലൈംഗികതയുടെ അച്ചടക്കത്തിലുമെല്ലാം കുടുംബത്തിന്റെ ക്രമീകരണങ്ങളില്‍ സംഭവിച്ചിരിക്കുന്ന യോഗ്യതയെന്തോ അത് സാമൂഹികമായി ഉണ്ടായിവരികയും ചെയ്യുന്നു.
പിതാവ്, മാതാവ്, മക്കള്‍, സഹോദരന്, സഹോദരി, ബന്ധുക്കള്‍ എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകള്‍ കുടുംബസങ്കല്പത്തില് അധിഷ്ഠിതമാണ്.
സമൂഹത്തിന്റെ പ്രാതിനിധ്യമാകുന്ന മുഖം യൗവ്വനത്തിന്റേതായി സങ്കല്പിക്കാം. കാരണം, യുവാക്കളാണല്ലൊ കര്‍മ്മം ചെയ്യുന്നവരും നവീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നതും. ഉന്നത നിലവാരമുള്ള സമൂഹത്തില്‍, വ്യക്തികള്‍ ചുമതലകള്‍ ഉള്‍ക്കൊണ്ട് മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിച്ച് സാഹോദര്യത്തോടെ ജീവിക്കുന്നുവെന്നാണ് സങ്കല്പം. ഇത്തരം യുവജനങ്ങള്‍ക്ക് സമൂഹത്തിന്റെ സഹോദരന് അല്ലെങ്കില്‍ സഹോദരി ആയിരിക്കാന്‍ കഴിയുന്നത് വ്യക്തിയുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ബോധ്യപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ്.
സാമൂഹികമായ സാഹോദര്യത്തോടെയുള്ള ജീവിതം രക്തബന്ധങ്ങള്‍ക്ക് അപ്പുറമുള്ള വിചാരപരമായ ഔന്നത്യത്തിലൂടെ മാത്രം നേടാനാവുന്നതാണ്. അതായത്, വിചാരപരമായി, ഔന്നത്യമുള്ള കുടുംബ ജീവിതത്തിന്റെ പടികള്‍ കടന്ന് സാധ്യമാകുന്നതാണ് സാമൂഹികമായ ഔന്നത്യം.
ജീവന്റെ അടിസ്ഥാന വാസനയും പ്രവര്‍ത്തന വ്യഗ്രതയുമായ ലൈംഗികതയുടെ കാര്യത്തില്‍ സാധ്യമാകുന്ന ക്രമീകരണമാണ് ഉത്തമമായ സമൂഹത്ത സൃഷ്ടിക്കുന്ന പ്രധാന ഘടകം എന്നു നിസ്സംശയം പറയാം. ഇന്നത്തെ സാഹചര്യത്തില്‍ കുടുംബപരമായ ലൈംഗികതക്ക് ഒരു ക്രമീകരണം സ്വീകാര്യമാണെങ്കിലും സാമൂഹികമായി ലൈംഗികതയ്ക്ക് ഇത്തരം ക്രമീകരണങ്ങള്‍ ആവശ്യമുള്ളതായി വിചാരിക്കാന്‍ മിക്കവരും ഇഷ്ടപ്പെടുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു.
ലൈംഗികത പ്രകൃതിയുടെ വാസനയാണെന്നും അത് യഥേഷ്ടം വിനിയോഗിക്കലാണ് പ്രകൃതിക്കൊത്ത വിധമുള്ള ജീവിതമെന്നുമുള്ള വിചാരത്തിനാണ് ഇന്നു പ്രാധാന്യം കല്പിച്ചു കാണാറുള്ളത്. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ അടുത്ത കാലത്തും സംഭവിച്ചു വന്നിരിക്കുന്ന വിചാരമാണ് ഇത്. കേവലമായ ഒരു വിശ്വാസമോ പോയ കാലത്തിന്റെ ആവശ്യകതയോ എന്നതിലപ്പുറം, നമ്മെ സംബന്ധിച്ച് ലൈംഗികതയില്‍ നിന്നുള്ള മുക്തിയാണ് ജീവനെ സൗരയൂഥകര്മ്മളുടെയും പദ്ധതികളുടെയും അപ്പുറത്ത് എത്തിക്കുന്നത്. ഇക്കാരണത്താല്‍ പ്രാപഞ്ചികമായ കര്‍മ്മ പദ്ധതികളില്‍ ലൈംഗികതയെ വളരെ താഴ്ന്ന നിലവാരം മാത്രമുള്ള ഒരു പ്രവര്‍ത്തനവും ചെറിയ മനസ്സുകളുടെ ആഘോഷവുമായി മാത്രം തിരിച്ചറിയാനാവുന്നു.
തത്ത്വവിചാരം കൊണ്ട് ഭരിതമായ ഉന്നതാശയങ്ങള്‍ ജനിപ്പിക്കുന്നതിലൂടെ ലോകത്തെ നയിക്കാന്‍ അവകാശികളായി മാറുന്ന ജീവനുകളാണ് യഥാര്‍ത്ഥത്തില്‍ സാമൂഹികമായ ക്രമീകരണം നടപ്പാക്കേണ്ടത്. അതുകൊണ്ടു തന്നെ ലോകത്ത് അവതരിച്ചിട്ടുള്ള മഹാത്മാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള ലൈഗികാധിഷ്ഠിത ജീവിതത്തിന് പ്രാധാന്യം കൊടുത്തുള്ള സാമൂഹിക ജീവിതം മാത്രമാണ് ശരിയെന്നു കാണാനാണ് പറ്റുന്നത്.
കുടുംബത്തില്‍ ഉത്തമനായ പിതാവെന്ന പോലെ, മാതാവെന്നപോലെ, അധികാരിയായിരിക്കുന്ന ഓരോ പൗരനും പെരുമാറുമ്പോള്‍ മാത്രമാണ് മുതിര്ന്നവവരുടെ ജോലി സാമൂഹികമായി മേന്മയുള്ളതായിത്തീരുന്നത്. കുടുംബത്തിലെ സഹോദരന് എന്നപോലെ യുവതികള്‍ക്കായി സമൂഹത്തില്‍ നിലകൊള്ളുന്ന യുവാവാണ് സാമൂഹികമായ മേന്മയുള്ളവന്‍ എന്ന സങ്കല്പത്തെ പ്രതിനിധീകരിക്കുന്നവന്. സ്ത്രീകളെ ലൈംഗികമായും മറ്റുവിധത്തിലും ദുരുപയോഗം ചെയ്യുന്നവന് സമൂഹത്തിന്റെ പിതൃസ്ഥാനീയനോ പുത്രനോ സഹോദരനോ ആവുന്നില്ല. ഇത്തരം പുരുഷന്മാരെ കുറ്റവാളികളായിത്തന്നെ പോയ കാലത്തിന്റെ വിവേകികള്‍ കണ്ടിരുന്നു. ഇത്തരം ഏമാളികള് സമൂഹത്തിന് ശാപമാണ്. ജ്ഞാനികളുടെ വിചാരങ്ങള്‍ പരിഗണിച്ചും നിയമങ്ങള്‍ക്ക് വിധേയമായും ശിക്ഷിക്കപ്പെടേണ്ട വര്‍ഗ്ഗമാണ് ഇക്കൂട്ടര്‍.
പിതാവും മാതാവും സഹോദരനുമായിരിക്കുന്ന ബന്ധുക്കളുടെ മുമ്പില്‍ സ്ത്രീ എന്തായിരിക്കുന്നുവോ അങ്ങനെ തന്നെയായിരിക്കണം സമൂഹത്തിന്റെ മുമ്പിലും. ഇത്തരത്തില്‍ ജീവിക്കുന്നതിന് കഴിയുമ്പോഴാണ് സമൂഹത്തിന്റെ അമ്മയും മകളും സഹോദരിയും ആയിരിക്കുന്നതിന് സ്ത്രീക്ക് കഴിയുന്നത്. സ്ത്രീക്ക് സാധിക്കാനാവുന്ന ഏറ്റവും വലിയ യോഗ്യതയും അതു തന്നെയാണ്. ഇത്തരത്തില്‍ ജീവിക്കുന്ന സ്ത്രീ, സമൂഹത്തിന്റെ മുഴുവനുമായ കരുതലും ആദരവും അര്‍ഹിക്കുന്നു. അവള് മാനവരാശിയുടെ മൂല്യമേറുന്ന സമ്പത്താണ്. പരമ്പരയാ സംഭവിക്കുന്ന അവളുടെ സന്തതികളായിരിക്കും നാളെയുടെ മഹത്വത്തെ സൃഷ്ടിക്കുന്നത്. ആ മക്കള്‍ ഭൂമിയെ ഭരിക്കുകയും മാനവരാശിയെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ നേര്‍വഴിക്ക് നയിക്കുകയും തന്നെ ചെയ്യും. കാരണം, പ്രപഞ്ച കാരണശക്തിയെന്ന ഊര്‍ജ്ജവിനിമയം കൃത്യതയോടെ, അതായത് ഗുരുക്കന്മാരുടെയും മഹാജ്ഞാനികളുടെയും വാക്കുകള്‍ക്കൊത്ത് അവള് വിനിയോഗിച്ചിരിക്കുന്നു..
ഏതു പുരഷനോടൊപ്പം സ്ത്രീ സഹശയനം നടത്തുന്നുവോ ആ പുരുഷന് സ്ത്രീക്ക് സഹോദരന് ആവുന്നില്ല. ലൈംഗികതയില്‍ പങ്കാളിയായി എന്ന കാരണംകൊണ്ട് അവര്‍ ഒന്നായി മാറുന്നു. സഹശയനം നടത്തുന്ന പുരുഷനെ ഭര്‍ത്താവെന്നാണ് വിളിക്കുന്നത്. സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന് സാമൂഹികമായ അംഗീകാരം ലഭിച്ചവന് എന്ന അര്‍ത്ഥത്തിലാണ് ഭര്‍ത്താവ് എന്നു വിളിക്കുന്നതു തന്നെ. അംഗീകാരം എന്നത് നിയമപരമായ അവകാശവുമാണ്. ജീവന്റെ കാരണത്തോളവും ലക്ഷ്യത്തോളവുമൊന്നും അറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ഇത്രത്തോളം വിവേചിക്കാന്‍ പോയകാലത്തു തന്നെ മാനവരാശിക്ക് ആവുമായിമായിരുന്നു എന്നത് കൗതുകരമാണ്.
ഒന്നിലധികം പുരുഷന്മാരുമായി സഹശയനം നടത്തുന്ന സ്ത്രീ വേശ്യയായി പരിഗണിക്കപ്പെടുന്നു. സഹശയനത്തിലൂടെ ഒന്നായി മാറുന്ന പ്രക്രിയ പലരുമൊത്ത് നടത്തുമ്പോള്‍ സ്ത്രീ അടിസ്ഥാനോര്ജ്ജമായ ലൈംഗികതയുടെ ക്രമീകരണം തെറ്റിക്കുന്നു എന്നതിനാലാണ് കുറ്റവാളിയായിത്തീരുന്നത്. മനുഷ്യന് ചെയ്യുന്നതിലെ ശരിയും തെറ്റുമെന്നത് ഊര്‍ജ്ജത്തിന്റെ വിനിമയത്തിലെ യോഗ്യതയും അയോഗ്യതയും എന്നതായി മാത്രം പരിഗണിക്കാനാവുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഈ കുറ്റകൃത്യത്തിന്റെ ആഴം മനസിലാക്കുന്നതിന് കഴിയുന്നു.
മികച്ച സമൂഹത്തിന്റെ ഒരുവിധ ആദരവും വേശ്യ അര്‍ഹിക്കുന്നില്ല. സമൂഹത്തിന്റെ സഹോദരിയായിത്തീരുക എന്ന ധര്‍മ്മം വെടിഞ്ഞ വേശ്യ ശിക്ഷിക്കപ്പെടേണ്ടവളായിട്ടിരിക്കുന്നു. സാമൂഹികമായ മാതൃകയോടെ ചെയ്യേണ്ടുന്ന എല്ലാ കര്‍മ്മങ്ങളില്‍ നിന്നും അകറ്റി നിറുത്തപ്പെടേണ്ടവളുമായിട്ടിരിക്കുന്നു.
ലൈംഗികതയുടെ തത്ത്വമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് മറ്റെല്ലാ വിഷയങ്ങളിലും സത്യമുള്‍ക്കൊണ്ട് പ്രവര്ത്തിക്കാനാവുന്നതാണ്. കാരണം, അടിസ്ഥാന വാസന തത്ത്വമറിഞ്ഞ് നിയന്ത്രിക്കപ്പെട്ടാല്‍ പിന്നെ മറ്റ് ക്രമീകരണങ്ങള്‍ എളുപ്പമാണ്. അവയെക്കുറിച്ചെല്ലാം പക്ഷേ, നമുക്ക് വ്യക്തമായി വിവരിച്ചറിഞ്ഞേ മതിയാവൂ. നമുക്ക് ഭദ്രമായ യുക്തിയില്ലാതെ കേവലം വിശ്വാസത്തിന്റെ പേരിലോ അപ്പപ്പോഴത്തെ സൗകര്യത്തിന്റെ പേരിലോ ഒന്നും ചെയ്യാനാവില്ല. അടിസ്ഥാന ബോധമില്ലാത്ത താത്കാലിക ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തില്ലെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഭദ്രമായ യുക്തിയുടെയും ശാസ്ത്രവിചാരത്തിന്റെയും പിന്‍ബലത്തില്‍ വികസിതമാകുന്ന തത്ത്വവിചാരവും പ്രയോഗവും ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്യുന്നു. മാനവരാശിക്ക് അന്തിമമായ ലക്ഷ്യത്തില്‍ എത്താനാവുന്നത് ആ വഴിയിലൂടെ മാത്രമായിരിക്കുകയും ചെയ്യും.
നമുക്ക് തുടങ്ങാം, ആനുകാലിക സംഭവങ്ങളെ നോക്കിക്കാണലും നന്മയുള്ള സമൂഹമെന്ന ചിന്തയും ലക്ഷ്യത്തിലേക്കെത്തുന്ന പ്രവര്‍ത്തനങ്ങളും…
Recent Comments