നിലവിലുള്ള ദൈവചിന്തകളില്‍ ഏറ്റവും സമ്പന്നവും പഴക്കമേറിയതുമായ ഭാരതീയ ചിന്തയിലെ ബ്രഹ്മസങ്കല്‍പത്തെ കടന്നുപോകുന്ന അതീതം, ‘അതീവ സത്യപ്രകാശം’, ‘ആദിസങ്കല്‍പം’ എന്നീ കാരണ സൂക്ഷ്മ തലങ്ങളെ വിവരിക്കുന്നു.
ആദിസങ്കല്‍പശ്രീ കരുണാകരഗുരുവിന്‍റെ ശിഷ്യരും ഗുരുതത്ത്വം ഉള്‍ക്കൊള്ളുന്ന പിന്‍തുടര്‍ച്ചക്കാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ‘ദ് വണ്‍ റ്റു യുണൈറ്റ്’. ”നമുക്ക് ഒന്നിക്കാന്‍ ഒരൊന്ന് വേണം” എന്ന ഗുരുവാണിയാണ് ദ് വണ്‍ റ്റു യുണൈറ്റ്(ഒന്നിക്കാന്‍ ഒരൊന്ന്) എന്ന പേരിന്‍റെ പ്രചോദനം. ത്യാഗഭരിതമായ ജീവിതം കൊണ്ട് മഹാഗുരു ആര്‍ജ്ജിച്ച പൂര്‍ണ്ണജ്ഞാനം ലോകനന്മയ്ക്ക് ഉതകത്തക്ക വിധം പ്രാവര്‍ത്തികമാക്കുക എന്നതാണ് ദ് വണ്‍ റ്റു യുണൈറ്റിന്‍റെ ലക്ഷ്യം.
”ബുദ്ധ്യാതീതവും ചിന്താതീതവു”മായ അനുഭവ പരമ്പരകളിലൂടെ ലഭിക്കുന്നു എന്നതുകൊണ്ട് ഈ അറിവിനെ ‘അതീതം’ എന്ന് പേരിട്ടു വിളിക്കുന്നു.
”എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്നാണ് ഞാന്‍ തുടങ്ങുന്നത്” എന്ന ഗുരുവാണി ദ് വണ്‍ റ്റു യുണൈറ്റ് അവതരിപ്പിക്കുന്ന ആശയത്തിന്‍റെ അടിസ്ഥാന വാചകമായി സങ്കല്‍പിക്കുന്നു. എല്ലാവരും പറഞ്ഞു നിറുത്തുന്നിടത്തു നിന്ന് തുടങ്ങുന്നതായതുകൊണ്ട് അതീതത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ലോകം നിലവില്‍ കേട്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമാണ്.
അതീതം മതാതീത ദൈവസങ്കല്‍പത്തില്‍ അധിഷ്ഠിതമായ കാഴ്ചപ്പാടാണ്. കേവലമായ വിശ്വാസത്തിന് പ്രാധാന്യമൊന്നുമില്ലാത്ത ഈ ദൈവചിന്ത ശാസ്ത്രത്തെ ചേര്‍ത്തു നിറുത്തുന്നു. കാരണം, ശാസ്ത്രം സത്യമാണ്.
അതീതത്തിന്‍റെ ദൈവചിന്ത ശാസ്ത്രമായതിനാല്‍ മതങ്ങളുടെ ഏകീകരണം സംഭവിക്കുന്നതിനും ലോകത്തിന്‍റെ നിയമങ്ങള്‍ കാരണബോധത്തോടെ സൃഷ്ടിക്കുന്നതിനും പര്യാപ്തമായിത്തീരുമെന്ന ഉറപ്പാണുള്ളത്.
”എല്ലാവര്‍ക്കും എല്ലാം കിട്ടണം” എന്ന ഗുരുവാണി പ്രാവര്‍ത്തികമാക്കി, ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ മാനവരാശി ഒന്നായി ജീവിക്കുന്ന ലോകം നിര്‍മ്മിക്കാന്‍ അതീതചിന്തകള്‍ക്ക് കഴിയുമെന്ന് ദ് വണ്‍ റ്റു യുണൈറ്റിന്‍റെ പ്രവര്‍ത്തകരായ ഞങ്ങള്‍ ഉറപ്പു പറയുന്നു.
നിലവിലെ ലോകത്തിന്‍റെ ആരാധനാ സങ്കല്പങ്ങളായ ഗുരുക്കന്മാരും ദേവീദേവന്മാരും മറ്റ് മൂര്‍ത്തികളും അപാരമായ ആദ്ധ്യാത്മിക സങ്കല്‍പമണ്ഡലത്തില്‍ എത്രത്തോളമായി നിലകൊള്ളുന്നുവെന്ന് അതീതം വിശദീകരിക്കുന്നു.
ദൈവം എല്ലാറ്റിനും കാരണവും എല്ലാ പ്രവര്‍ത്തനങ്ങളിലും നിരന്തരം വ്യാപരിക്കുന്ന ശേഷിയും എന്ന സങ്കല്‍പത്തെ ഉറപ്പിക്കുന്നതു കൊണ്ടു തന്നെ അതീതത്തിന് സുവ്യക്തമായ പ്രപഞ്ചദര്‍ശനവും ഉണ്ട്. പ്രപഞ്ചം ഉല്‍പത്തിയായതിന്‍റെ കാരണവും, നിരവധി നക്ഷത്രമണ്ഡലങ്ങളായി നിലകൊള്ളുന്ന ആ പ്രവര്‍ത്തനത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ ലക്ഷ്യവും അതീതം വിശദീകരിക്കുന്നു. പ്രപഞ്ചമെന്ന മഹാസങ്കീര്‍ണ്ണ പ്രവര്‍ത്തന വിശാലതയില്‍ എന്തെങ്കിലുമെന്ന് തോന്നാത്ത പ്രതിഭാസമാണ് ജീവന്‍. എങ്കിലും, പ്രപഞ്ച കാരണത്തോളം വളരാനുള്ള ജീവന്‍റെ അത്ഭുതാവഹമായ ശേഷിയും, അത്തരത്തില്‍ വളരുന്ന ജീവനുകളില്‍ നിന്ന് അനന്ത മഹാശൂന്യതയില്‍ പുതു പ്രപഞ്ചങ്ങള്‍ ജനിക്കുന്ന വഴികളും അതീതം വിശദീകരിക്കുന്നു.
”നമുക്ക് ഒന്നിക്കാന്‍ ഒരൊന്ന് വേണം” എന്ന ലക്ഷ്യത്തോടെയുള്ള ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുന്നു.
യുക്തിഭദ്രവും ശാസ്ത്രീയവും താത്ത്വികവുമായ പുതിയ അറിവിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നു.
സ്നേഹത്തോടെ: സ്വാമി അതീതസത്യബോധ തപസ്വി
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
ആദ്ധ്യാത്മികവും ഭൗതികവുമായി വേര്‍തിരിച്ചു കാണാനാവാത്ത വിധം സമഗ്രതയോടെ ഗുരു അവതരിപ്പിച്ച അതീവസത്യപ്രകാശം, ആദിസങ്കല്‍പം എന്നീ ബ്രഹ്മസങ്കല്‍പത്തിന് അതീതമായ ജ്ഞാനത്തെ ലോകത്ത് പ്രചരിപ്പിച്ച് സംസ്കാരമാക്കുക എന്നതാണ് ‘ദ് വണ്‍ റ്റു യുണൈറ്റ്’ എന്ന പ്രവര്‍ത്തനത്തിന്‍റെ പ്രധാന ലക്ഷ്യം.
വിശ്വാസം എന്നതിലുപരി യുക്തിഭദ്രവും ശാസ്ത്രീയവും താത്ത്വികവുമായ അടിത്തറയില്‍ ‘ദ് വണ്‍ റ്റു യുണൈറ്റ്’ ന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുക.
ലോകഗുരുക്കന്മാരുടെ വാക്കുകളിലെ താത്ത്വികവും ശാസ്ത്രീയവുമായ മൂല്യം തിരിച്ചറിഞ്ഞ് അതിനൊത്ത ജീവിതഗതി ലോകമെമ്പാടും നടപ്പാക്കുക.
പല കാലങ്ങളിലായി പല ഗുരുക്കന്മാരിലൂടെ തുടര്‍ന്നുവന്നിരുന്ന സനാതന സങ്കല്‍പങ്ങളുടെ പര്യവസാനമായി ഗുരുവിന്‍റെ തത്ത്വവിചാരത്തെ ബോധ്യപ്പെട്ടുകൊണ്ടായിരിക്കും ‘ദി വണ്‍ റ്റു യുണൈറ്റ്’ പ്രവര്‍ത്തിക്കുന്നത്.
മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രായോഗിക മേഖലകളില്‍ എല്ലായിടത്തുമായി ഗുരുവിന്‍റെ തത്ത്വവിചാരം വ്യാപിപ്പിച്ച് സംശുദ്ധമായ ലോകക്രമം സംസ്ഥാപിക്കുന്നതിനു തക്കവണ്ണം അധികാരികളെ പ്രാപ്തരാക്കുക.
ഗുരുവിന്‍റെ നാമത്തില്‍ ഒന്നായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ചിന്തകള്‍ക്ക് അതീതമായിരിക്കും. ജ്ഞാനാര്‍ജ്ജിതമായ സാംസ്കാരിക ഔന്നത്യത്തിലെത്തിച്ച് ലോകജനതയെ ഒന്നാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഒരു രാജ്യത്തെ ജനങ്ങളുടെ അറിവും അഭിവൃദ്ധിയും ഐശ്വര്യവും അന്തിമമായി നിര്‍ണ്ണയിക്കുന്ന സ്വാധീനശക്തി ഭരണസംവിധാനം ആയതുകൊണ്ട്, നിലവിലുള്ള ഗവണ്‍മെന്‍റുകള്‍ക്ക് ഗുരുവിന്‍റെ അറിവുകള്‍ പകര്‍ന്നുകൊടുക്കുകയോ, ആവശ്യമെങ്കില്‍ സമാധാന മാര്‍ഗ്ഗത്തിലൂടെ സംഘടിതമായി പ്രവര്‍ത്തിച്ച് അധികാരത്തില്‍ എത്തുകയോ ചെയ്യുക.
ജീവന്‍, ആത്മാവ്, ദൈവം എന്നിങ്ങനെ നിലവിലുള്ള വിശ്വാസങ്ങളിലെ പാകപ്പിഴകള്‍ വിശദീകരിച്ചും ബോധ്യപ്പെടുത്തിയും സമൂഹത്തില്‍ സംഭവിക്കേണ്ടുന്ന രാഷ്ട്രീയവും ഭരണപരവുമായ എല്ലാ മാറ്റങ്ങളും നടപ്പില്‍ വരുത്തുക.
ഗുരുവാണികളില്‍ നിറയുന്ന തത്ത്വവിചാരപരമായ ആഴം വിശദീകരിച്ചും പ്രചരിപ്പിച്ചും എല്ലാ മേഖലകളില്‍ നിന്നും അഴിമതിയും അനീതിയും ഇല്ലായ്മചെയ്ത് സത്യസന്ധരായ ഉദ്യോഗസ്ഥവൃന്ദവും സംതൃപ്തരായ ജനങ്ങളുമുള്ള സമൂഹം സൃഷ്ടിക്കുക.
അറിവും ചിന്തയും ലക്ഷ്യവുമായി കലയും സാഹിത്യവും മനുഷ്യമനസുകളെ സ്വാധീനിക്കുന്നതിനാല്‍ ഗുരുതത്ത്വം അടിസ്ഥാനമാക്കി കലാ- സാഹിത്യ രംഗം സജ്ജീവമാക്കി നവീന സംസ്കാരം സാധ്യമാക്കുക.
ആരോഗ്യം, വിദ്യാഭ്യാസം, സേവനം എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച് ഗുരുതത്ത്വാധിഷ്ഠിതമായി പ്രവര്‍ത്തിക്കുക.
”എല്ലാവര്‍ക്കും എല്ലാം കിട്ടണം” എന്ന ഗുരുവാണി അനുഭവമാകുന്നതിനു തക്കവിധം പദ്ധതികള്‍ ആവിഷ്കരിച്ച് ലോകമെമ്പാടും പ്രവര്‍ത്തിക്കുക.
പ്രാഥമിക അംഗത്വത്തിനും പ്രവര്‍ത്തനത്തിനുമായി ‘അംഗത്വം’ എന്ന പേജ് കാണുക
മനുഷ്യ ജീവിതത്തിന്‍റെ തുടക്കം എവിടെ നിന്നുമാണ്? അവസാനം നാം എവിടെയാണ്? മനുഷ്യ ജീവിതംകൊണ്ട് എന്താണ് സമ്പാദിക്കേണ്ടത്? അല്ലെങ്കില്‍ നമ്മള്‍ ഈ ജീവിതം ആരംഭിച്ചിരിക്കുന്നത് എന്തറിവോളം എത്തിയതിനു ശേഷമാണ്? ഇന്ന് എന്തറിവിലെത്തി നില്‍ക്കുന്നു? ഈ അറിവ് ആദ്യം സങ്കല്‍പിച്ചറിയുക. അതല്ല, അതിനു കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാളെ (ഗുരുവെ) കണ്ടുപിടിച്ച് അദ്ദേഹത്തിന്‍റെ പുറകില്‍ പോയി നിന്നു കണ്ട്, പരിചയപ്പെട്ട് അറിയുക. ചെവി കേള്‍ക്കാത്തവനെപ്പോലെ, കണ്ണു കാണാത്തവനെപ്പോലെ, സംസാരശേഷി ഇല്ലാത്തവനെപ്പോലെ, യാതൊന്നും അറിയാത്തവനെപ്പോലെ എല്ലാം അറിയാനുള്ള അഭിമാനത്തോടെ നിന്നാല്‍ മാത്രമേ ഏതറിവും […] Read more
2018 Powered By theonetounite.org